മലപ്പുറം: മലപ്പുറം പെരിന്തൽമണ്ണയിലെ കരിങ്കല്ലത്താനിയിൽ 14 വയസ്സുകാരനെ പ്രകൃതി വിരുദ്ധ ലൈംഗിക ബന്ധത്തിന് മദ്രസ പ്രസിഡന്റ് അടക്കമുള്ള പ്രമുഖർ ഇരയാക്കി. മഞ്ചേരി പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ഇതുവരെ നാല് പേരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. കൊല്ലോത് നജീബ് കോഴികാട്ടിൽ, അബൂബക്കർ പകത്ത് ജലീൽ, കുട്ടിയെ ഇവർക്കു എത്തിച്ചു നൽകിയ കോഴിപ്പേൻ അഷറഫ് എന്നിവരെയാണ് പൊലീസ് പിടികൂടിയത്. ഇതിൽ കൊല്ലത്ത് നജീബ് മദ്രസ പ്രസിഡണ്ടും, പള്ളിക്കമ്മിറ്റി നേതാവുമാണ്. പകത്ത് ജലീൽ മുസ്ലിം ലീഗ് പ്രാദേശിക നേതാവാണ്. കോഴികാട്ടിൽ അബൂബക്കർ പ്രവാസിയും മതസ്ഥപങ്ങളുമായി ചേർന്ന് പ്രവർത്തിക്കുന്ന വ്യക്തിയുമാണ് .

മൃഗീയമായ രീതിയിലുള്ളേ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനം ആണ് ഇവർ കുട്ടിയിൽ നടത്തിയത്. ഭീമമായ പണമാണ് ഇതിനായി കോഴിപ്പേൻ അഷറഫ് ഈടാക്കിയിരുന്നത്. അഷ്‌റഫും ഏറെ കാലമായി കുട്ടിയെ ലൈംഗികമായി ദുരുപയോഗം ചെയ്തു വരികയായിരുന്നു. വിവരങ്ങൾ കൂട്ടുകാരായ പ്രതികളോട് പങ്കു വച്ചതോടെ, ലോഡ്ജിൽ എത്തിച്ച കുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കുകയായിരുന്നു .

കുട്ടിയെ പീഡിപ്പിച്ച ലോഡ്ജ് പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. പെരിന്തൽമണ്ണയിലെ കെപിഎം ടൂറിസ്റ്റ് ഹോം ആണ് ഇത്. കുട്ടിയൂടെ കയ്യിൽ അമിതമായ പണം കണ്ടെത്തിയതും സമയം വൈകി വീട്ടിലെത്തുന്നതും വീട്ടുകാർക്ക് സംശയത്തിന് ഇടയാക്കിയിരുന്നു. തുടർന്ന് വീട്ടുകാർ ചോദ്യം ചെയ്തപ്പോഴാണ് പീഡനവിവരം കുട്ടി വെളിപ്പെടുത്തിയത്.

ആദ്യഘട്ടത്തിൽ കുട്ടി കോഴിപ്പൻ അഷ്‌റഫിന്റെ പേര് മാത്രമാണ് പറഞ്ഞതെങ്കിലും ചൈൽഡ് ലൈൻ അധികൃതർ നടത്തിയ കൗൺസിലിങ്ങിൽ കൂടുതൽ പേരുകൾ പുറത്തുവന്നു. ഇതോടെയാണ് മറ്റു അറസ്റ്റുകൾ ഉണ്ടായത്. എന്നാൽ ഇനിയും കൂടുതൽ പ്രമുഖർ പീഡനത്തിന് പിന്നിലുണ്ടെന്നാണ് പുറത്തുവരുന്ന സൂചനകൾ. വൈകാതെ ഇവരും അറസ്റ്റിലാകും. പീഡനവുമായി ബന്ധപ്പെട്ട വാർത്ത മലപ്പുറം ജില്ലയിലെ ഒട്ടുമിക്ക മാധ്യമങ്ങളും പൂഴ്‌ത്തി വെച്ചതും ചർച്ച ആയിരിക്കുകയാണ് .

അതെ സമയം പ്രതികൾ പ്രമുഖർ ആയതോടെ വിവരങ്ങൾ പുറത്തു വരാതിരിക്കാൻ പ്രദേശത്തെ ഇടതു വലുത് മുന്നണികൾ ഒരുമിച്ചു നിന്നതും പണം മുന്നിൽ കണ്ടു തന്നയാണെന്ന വിമർശനവും ഉയർന്നു വന്നിട്ടുണ്ട്.