- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കണ്ണൂർ സിറ്റിയിലെ പൂട്ടിയിട്ട വീട്ടിലെ കവർച്ച: പ്രതി വയനാട്ടിൽ അറസ്റ്റിൽ

കണ്ണൂർ: കണ്ണൂർ സിറ്റി അണ്ടത്തോടിൽ പൂട്ടിയിട്ട വീട്ടിൽ കവർച്ച നടത്തിയ കേസിലെ പ്രതി പിടിയിൽ. അണ്ടത്തോട് സനംസിൽ നസീമയുടെ വീട് കുത്തിത്തുറന്ന് ആറു പവനോളം സ്വര്ണാഭരണങ്ങളും 20000 രൂപയും വാച്ചും കവർന്ന പ്രതിയെ കണ്ണൂർ എ.സി.പിയുടെ സ്‌പെഷൽ സ്‌ക്വാഡ് അംഗങ്ങൾ വയനാട്ടിലെ ഒളി സങ്കേതത്തിൽ വെച്ച് പിടികൂടിയത്.
ചാലക്കുന്ന് ജെസ്സി നിവാസിൽ ജെ.അജേഷാ(28) ണ് പിടിയിലായത്. ഈ മാസം അഞ്ചിനാണ് കേസിനാസ്പദമായ സംഭവം. പുലർച്ചെ വീട് പൂട്ടി കൊല്ലത്തുള്ള ബന്ധു വിട്ടിലേക്ക് പോയതായിരുന്നു വീട്ടുടമ. അടുത്ത ബന്ധുവാണ് രാവിലെ കതക് കുത്തിപോളിച്ചത് കണ്ടത്. തുടർന്ന് കണ്ണൂർ സിറ്റി പൊലിസിൽ പരാതി നൽകുകയും സിറ്റ പൊലിസ് കേസ് അന്വേഷിച്ചുവരികയുമായിരുന്നു.
കണ്ണൂർ അസി.കമ്മീഷണർ ടി.കെ രത്നകുമാറിന്റെ നേതൃത്വത്തിൽ പ്രത്യേക ടിമിനെ രൂപീകരിക്കുകയും അന്വേഷണം ഈ ടീമിനെ ഏൽപ്പിക്കുകയും ചെയ്തതോടെയാണ് അന്വേഷണം ഊർജ്ജിതമായത്. പ്രതിയെ തിരിച്ചറിഞ്ഞ അന്വേഷണ സംഘം വയനാട്ടിലെ ഒളിസാങ്കേതത്തിൽ വച്ചാണ് പ്രതിയെ കവർച്ച മുതലുകൾ സഹിതം പിടികൂടിയത്.
ചക്കരക്കൽ സ്റ്റേഷനിലെ അഡീഷണൽ എ.സ് ഐ രാജീവൻ, കണ്ണൂർ ടൗൺ എഎസ്ഐ എം. അജയൻ കണ്ട്രോൾ റൂം എഎസ്ഐ ഷാജി, സിറ്റി പൊലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ സ്നേഹേഷ്, സജിത്ത്, ചക്കരക്കൽ സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർ പ്രമോദ് എന്നിവരാണ് ഈ അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്. നിരവധി കവർച്ച കേസുകളിൽ പ്രതിയാണ് അജേഷെന്ന് പൊലിസ് അറിയിച്ചു.


