ഇരിക്കൂർ: എട്ടാം ക്ലാസ് വിദ്യാർത്ഥിനിയെ ലൈംഗികചൂഷണത്തിനിരയാക്കാൻ ശ്രമിച്ചുവെന്ന കേസിൽ കുറ്റാരോപിതനായ മനോരമ പ്രാദേശികലേഖകനും വോളിബോൾ കോച്ചുമായ കുറ്റാരോപിതൻ ഇരിക്കൂർ പൊലിസ് സ്റ്റേഷനിൽ കീഴടങ്ങി. പടിയൂർ സ്വദേശി മനോരമ ഗോവിന്ദനെയാ(57)ണ് ഇരിട്ടി ഡി.വൈ. എസ്. പി സജേഷ് വാഴവളപ്പിൽ അറസ്റ്റു ചെയ്തത്.

കഴിഞ്ഞ ദിവസം തലശേരി പോക്സോ കോടതി ഇയാൾക്ക് മുൻകൂർ ജാമ്യം അനുവദിച്ചതിനെ തുടർന്ന് അന്വേഷണ ഉദ്യോഗസ്ഥനു മുൻപിൽ കീഴടങ്ങുകയായിരുന്നു. കഴിഞ്ഞ ഏപ്രിൽ 26ന് രാവിലെയായിരുന്നു സംഭവം. നിടിയോടി ചടച്ചിക്കുണ്ടം ഗ്രൗണ്ടിൽ വെച്ചു കായികപരിശീലനത്തിനിടെ ഗോവിന്ദൻ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് പരാതി. പെൺകുട്ടി വീട്ടിൽ അറിയിച്ചതിനെ തുടർന്ന് അമ്മ ചൈൽഡ് ലൈനിൽ പരാതി നൽകുകയായിരുന്നു. ചൈൽഡ് ലൈൻ അധികൃതരുടെ നിർദ്ദേശ പ്രകാരമാണ് പൊലിസ് കേസെടുത്തത്.