- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രവാസിയും കുടുംബവും യാത്ര പോയ സമയത്ത് വീട് കുത്തിത്തുറന്ന് കവർച്ച; അയൽവാസി അറസ്റ്റിൽ

കണ്ണൂർ: മരക്കാർക്കണ്ടിയിൽ പ്രവാസിയുടെ വീട്ടിൽ കയറി കവർച്ചനടത്തിയ കേസിലെ പ്രതി അറസ്റ്റിൽ. അയൽവാസിയായ മരക്കാർക്കണ്ടി എൻ. എൻ.എസ് ഓഡിറ്റോറിയത്തിന് സമീപം താമസിക്കുന്ന ഷിഹാബായിസിൽ എസ്.കെ മുഹമ്മദ് ഷാനിദാ(42)ണ് പിടിയിലായത്. ഇയാളുടെ അയൽവാസിയും സുഹൃത്തുമായ പ്രവാസി ഫൈസലിന്റെ വീട്ടിലാണ് കവർച്ച നടത്തിയത്.
ഫൈസലും കുടുംബവും കഴിഞ്ഞ 15ന് ടൂർ പോയ സമയത്താണ് വീടുകുത്തിതുറന്ന് സ്വർണവും, പണവും കവർന്നത്. കണ്ണൂർ സിറ്റി പൊലിസ് അസി. കമ്മിഷൻർ രത്നകുമാറിന്റെ നിർദ്ദേശ പ്രകാരം രൂപീകരിച്ച പ്രത്യേകസംഘമാണ് പ്രതിയെ ശാസ്ത്രീയമായ അന്വേഷണത്തിലൂടെ പിടികൂടിയത്.
അന്വേഷണസംഘത്തിൽ സിറ്റി പൊലിസ് ഇൻസ്പെക്ടർ രാജീവ്കുമാർ, എസ്. ഐമാരായ സുമേഷ്, സുനിൽകുമാർ, സന്തോഷ്, എ. എസ്. ഐ അജയൻ എന്നിവരുമുണ്ടായിരുന്നു. കഴിഞ്ഞ ദിവസം സിറ്റി ഉരുവച്ചാലിൽ നടന്ന കവർച്ചാക്കേസിലെ പ്രതിയെ കൽപറ്റയിൽ വെച്ചു പൊലിസ് പിടികൂടിയിരുന്നു.


