- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കണ്ണൂർ: നിരവധി അന്തർ സംസ്ഥാന കവർച്ചകളിൽ പ്രതിയായ പിടികിട്ടാപ്പുള്ളിയായ കുപ്രസിദ്ധ മോഷ്ടാവിനെ പൊലിസ് പിടികൂടി. ചെറുവത്തൂരിലെ പടന്നസ്വദേശി സുഹ്റ മൻസിലിൽ നൂർ മുഹമ്മദിനെയാ(40)ണ് പയ്യന്നൂർ എസ്. ഐ പി.വിജേഷ്, എ. എസ്. ഐ എ.ജി അബ്ദുൽ റൗഫ്, സിവിൽ പൊലിസ് ഓഫിസർ ഉമേശൻ എന്നിവരടങ്ങിയ സംഘം പിടികൂടിയത്.
2011 ഏപ്രിലിൽ കുഞ്ഞിമംഗലം ആണ്ടം കൊവ്വലിലെ വീട്ടുമുറ്റത്ത് നിർത്തിയിട്ട ബൈക്ക് മോഷണ കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന ഇയാളെ പയ്യന്നൂർ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. അന്നത്തെ കണ്ണൂർ സിറ്റി സിഐയായിരുന്ന അഷ്റഫ് പ്രതിയായ നൂർമുഹമ്മദ് മറ്റൊരു കവർച്ചാകേസിൽ പിടിയിലായപ്പോഴാണ് കുഞ്ഞിമംഗലത്തും കവർച്ച നടത്തിയതായി തെളിയിച്ചത്.
ഇയാൾക്കെതിരെ കാഞ്ഞങ്ങാട്, ബേക്കൽ, ചക്കരക്കൽ, എന്നീ സ്റ്റേഷനുകളിലും കർണാടകയിലും മൂന്നോളം കേസുകളുണ്ട്. കുറെ നാളായി സ്ഥലത്തില്ലായിരുന്ന ഇയാൾ പടന്നയിൽ എത്തിയതായി രഹസ്യവിവരം ലഭിച്ച പൊലിസ് നിരീക്ഷണം തുടരുന്നതിനിടെയാണ് കഴിഞ്ഞ ദിവസം രാത്രി പയ്യന്നൂരിൽ നിന്നും പിടികൂടുന്നത്. അറസ്റ്റിലായ പ്രതിയെ പയ്യന്നൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.




