- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മത്സ്യവ്യാപാരിയുടെ തലയ്ക്കടിച്ച് പണം കവർച്ച; കേസിലെ മുഖ്യപ്രതി അറസ്റ്റിൽ; മറ്റുനാലുപേർ ഒളിവിൽ
കണ്ണൂർ: കക്കാട് മത്സ്യവ്യാപാരിയായ വയോധികനെ തലയ്ക്കടിച്ചു പരുക്കേൽപ്പിച്ച പണം കവർന്ന സംഘത്തിലെ മുഖ്യപ്രതി അറസ്റ്റിൽ. കക്കാട് സ്വദേശിയായ കൊലമുറിയൻ അഷ്റഫാ(39)ണ് അറസ്റ്റിലായത്. ഇയാൾക്കൊപ്പമുണ്ടായിരുന്ന കരിമ്പുലിയെന്നറിയപ്പെടുന്ന അമീർ ഒളിവിലാണ്.
സംഭവത്തിൽ കണ്ടാലറിയാവുന്ന മൂന്ന് പേർക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. പുഴാതി കൈതപ്രം വീട്ടിൽ ഹാഷിമിനെയാ(34)ണ് പ്രതികൾ അടിച്ചു പരുക്കേൽപ്പിച്ചത്. ഇയാളുടെ കൈയിലുണ്ടായിരുന്ന 29,500രൂപയും കവർന്നിട്ടുണ്ട്. കഴിഞ്ഞ ശനിയാഴ്‌ച്ച വൈകുന്നേരം ഹാഷിം മീൻ വിൽപന നടത്തുന്നതിനിടെയാണ് അക്രമം നടന്നത്. ഒളിവിൽ പോയ പ്രതികൾക്കായി കണ്ണൂർ ടൗൺ പൊലിസ് അന്വേഷണം നടത്തിവരികയാണ്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Next Story




