കണ്ണൂർ: തൃശൂരിലെ കവർച്ചാക്കേസിലെ പ്രതിയെ പൊലിസ് തളിപ്പറമ്പിൽ നിന്നും പിടികൂടി. യുവാവിനെ തട്ടിക്കൊണ്ടുപോയി കവർച്ച നടത്തിയ കേസിൽ ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെയാണ് തളിപ്പറമ്പ് പൊലീസ് പിടികൂടി തൃശൂർ പൊലീസിൽ ഏൽപ്പിച്ചത്.

അർജുനെന്ന കുട്ടുവിനെയാ(26)ണ് തളിപ്പറമ്പ് പൊലീസ് വലയിലാക്കിയത്. തളിപ്പറമ്പ് ചെപ്പനൂരിലെ വീട്ടിൽ ഒളിവിൽ താമസിച്ചുവരുന്നതിനിടെയാണ് പ്രതി പിടിയിലാായത്. 2021-ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. തളിപ്പറമ്പ് പൊലിസ് സ്റ്റേഷനിലെത്തിച്ച യുവാവിനെ തൃശൂർ പൊലിസിന് കൈമാറി.