കണ്ണൂർ: പയ്യന്നൂർ റെയിൽവേ സ്റ്റേഷനുസമീപം കൊറ്റിയിൽ ഒരു സംഘം ടൂറിസ്റ്റ് ഹോം അടിച്ചുതകർത്തു. രാമന്തളി വടക്കുമ്പാട് സ്വദേശി ഒളിയങ്കര അഷ്റഫ്(52) നടത്തിവരുന്ന ഒളിയങ്കര ടൂറിസ്റ്റ് ഹോമിനു നേരെയാണ് ആക്രമണമുണ്ടായത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പയ്യന്നൂർ പൊലീസ് സംഭവവുമായി ബന്ധപ്പെട്ട് കൊറ്റിയിലെ യുവാവിനെയും ബൈക്കും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

തിങ്കളാഴ്‌ച്ച രാത്രി ഏഴരയോടെയാണ് സംഭവങ്ങൾക്കു തുടക്കം ടൂറിസ്റ്റ് ഹോമിന് മുൻപിൽ പാർക്ക് ചെയ്തിരുന്ന ബൈക്ക് മറിഞ്ഞ് ചെടിച്ചട്ടികൾ നശിപ്പിച്ചിരുന്നു. ബൈക്കിലെത്തിയ രണ്ടുപേരും ടൂറിസ്റ്റ് ഹോം ജീവനക്കാരും ഇതുമായി ബന്ധപ്പെട്ട് തർക്കമുണ്ടായിരുന്നു ഇതിന് ശേഷം മടങ്ങിപോയവർ കൂടുതൽ ആളുകളുമായി ബൈക്കിലും കാറിലുമായി എട്ടരമണിയോടെ തിരിച്ചുവന്ന് ലോഡ്ജിന് നേരെ അക്രമം നടത്തുകയായിരുന്നു.

ലോഡ്ജിന്റെ മുൻവശത്തെ ഗ്ളാസ് ചേമ്പർ അടിച്ചു തകർത്ത സംഘം അടുക്കള വാതിൽ ചവുട്ടി പൊളിച്ച നിലയിലാണ് വിവരമറിഞ്ഞ് പയ്യന്നൂർ പൊലിസ് സ്ഥലത്തെത്തിയപ്പോഴെക്കും അക്രമിസംഘം രക്ഷപ്പെട്ടിരുന്നു. ലോഡ്ജിനോടനുബന്ധിച്ച് പുതിയ ഹോട്ടൽ കഴിഞ്ഞ ദിവസംപുറത്തുവന്നിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് കൊറ്റി വാടിപ്പുറത്തെ യുവാവിനെയും ഇയാൾ സഞ്ചരിച്ചിരുന്ന സുഹൃത്തിന്റെ ബൈക്കുമായാണ് പയ്യന്നൂർ പൊലിസ്‌കസ്റ്റഡിയിലെടുത്തിരിക്കുന്നത്. കൂട്ടത്തിലുണ്ടായിരുന്ന മറ്റുഅക്രമികളെകണ്ടെത്താൻ പൊലിസ് സ്ഥാപനത്തിലെ നിരീക്ഷണക്യാമറകൾ പരിശോധിച്ചു തുടങ്ങിയിട്ടുണ്ട്.