- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മൂവാറ്റുപുഴയിൽ യുവാവിനെ തട്ടിക്കൊണ്ടുപോയി ദേഹോപദ്രവം ഏൽപ്പിച്ച കേസ്; പ്രതികളെ പിടികൂടാൻ ലുക്ക് ഔട്ട് നോട്ടീസ്
മൂവാറ്റുപുഴ: മൂവാറ്റുപുഴയിൽ യുവാവിനെ തട്ടിക്കൊണ്ട് പോയി ദേഹോപദ്രവം ഏൽപ്പിച്ച കേസിൽ പ്രതികളെ പിടികൂടുന്നതിന് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. മലപ്പുറം തേഞ്ഞിപ്പാലം അരിയല്ലൂർ കാവുകലത്തിൽ വീട്ടിൽ സനീഷ് (46), തലയോലപ്പറമ്പ് മറവൻ തുരുത്ത് കുലശേഖരമംഗലം നടുക്കാരിയിൽ വീട്ടിൽ സജി (45), മറവൻതുരുത്ത് കടൂക്കര ജംഗ്ഷൻ ഭാഗത്ത് കാട്ടിപ്പറമ്പിൽ വീട്ടിൽ അനൂപ് (പോത്ത് കുട്ടൻ 36), വൈക്കം ഉദയനാപുരം കറ്റുവേലിയിൽ വീട്ടിൽ അർജ്ജുൻ മോഹൻ (25), കോട്ടയം വെള്ളൂർ വടകര പെരുങ്കളത്തിൽ വീട്ടിൽ രതീഷ് (38) എന്നിവർക്കെതിരെയാണ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്.
കഴിഞ്ഞ മാസം ഏഴിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. കോഴിക്കോട് നിന്നും ഇപ്പോൾ വാളകം മേക്കടമ്പ് ഭാഗത്ത് താമസിക്കുന്ന യുവാവിനെയാണ് കലൂരിൽ നിന്നും തട്ടിക്കൊണ്ട് പോയി വൈക്കത്തുള്ള ഹോട്ടലിൽ വച്ച് പീഡിപ്പിച്ചത്. പിറ്റെ ദിവസം യുവാവ് വാടകയ്ക്ക് താമസിക്കുന്ന മേക്കടമ്പിലുള്ള വീട്ടിൽ അതിക്രമിച്ച് കയറിയ പ്രതികൾ അവിടെ സൂക്ഷിച്ചിരുന്ന സിനിമയ്ക്ക് വാടകയ്ക്ക് നൽകുന്ന ഒരു കോടി രൂപയോളം വിലവരുന്ന ഉപകരണങ്ങൾ കാറിൽ കയറ്റി കൊണ്ട് പോകുകയും ഭാര്യയെയും, മകളെയും അമ്മയെയും ഉപദ്രവിക്കുകയും ചെയ്തു. ഒളിവിൽ കഴിയുന്ന പ്രതികളെ കുറിച്ച് അന്വേഷണം നടന്നുവരികയാണ്. ഇവരെപ്പറ്റി എന്തെങ്കിലും വിവരം ലഭിക്കുന്നവർ 9497987122, 9497980503,04852832304 എന്നീ നമ്പറുകളിൽ വിളിച്ച് അറിയിക്കേണ്ടതാണ്.
മറുനാടൻ മലയാളി കൊച്ചി റിപ്പോർട്ടർ.