- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബിറ്റ്കോയിൻ മാതൃകയിൽ കോടികളുടെ നിക്ഷേപ തട്ടിപ്പ് നടത്തി ഗൾഫിലേക്ക് മുങ്ങി; നാട്ടിലേക്കുള്ള വരവിൽ ബെംഗളൂരു വിമാനത്താവളത്തിൽ കുടുങ്ങി; മൈ ക്ലബ് ട്രേഡേഴ്‌സ് കമ്പനി ഉടമ മുഹമ്മദ് ഫൈസൽ കാസർകോഡ് പൊലീസിന്റെ വലയിൽ
കാസർകോഡ്: ബിറ്റ് കോയിൻ മാതൃകയിൽ കോടികളുടെ നിക്ഷേപ തട്ടിപ്പ് നടത്തി വിദേശത്തേക്ക് കടന്ന പ്രതിയെ കാസർകോഡ് പൊലീസ് അറസ്റ്റ് ചെയ്തു.
മൈ ക്ലബ് ട്രേഡേഴ്‌സ് എന്ന പേരിൽ നിക്ഷേപ പദ്ധതി തുടങ്ങി ലക്ഷങ്ങൾ നിക്ഷേപം സ്വീകരിച്ച ശേഷം വാഗ്ദാന ലംഘനം നടത്തി എന്ന പരാതിയിൽ മഞ്ചേശ്വരം പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ മൂന്നാം പ്രതിയായ മലപ്പുറം സ്വദേശി അബൂബക്കർ പാലക്കാതൊടിയുടെ മകൻ മുഹമ്മദ് ഫൈസലിനെ കാസർകോഡ് ഡി. വൈ. എസ്. പി. പി. ബാലകൃഷ്ണൻ നായർ അറസ്റ്റ് ചെയ്തത്.
കുറ്റകൃത്യത്തിനു ശേഷം ഗൾഫിലേക്ക് കടന്ന പ്രതി തിരിച്ചു നാട്ടിലേക്കു വരാൻ ബാംഗ്ലൂർ എയർപോർട്ടിൽ ഇറങ്ങിയപ്പോൾ ആണ് ഇയാളെ പിടികൂടിയത്. മൈ ക്ലബ് ട്രേഡേഴ്‌സ് എന്ന കമ്പനിയിൽ ഒന്നരലക്ഷം രൂപ നിക്ഷേപിച്ചാൽ പ്രതിദിനം 1527 രൂപ പ്രകാരം ഒരു വർഷം വരെ ലാഭ വിഹിതം തരും എന്ന് പറഞ്ഞു വിശ്വസിപ്പിച്ചാണ് ഈ കേസിൽ ഉൾപ്പെട്ട പ്രതികൾ തട്ടിപ്പ് നടത്തിയത്.
മൈ ക്ലബ് ട്രേഡേഴ്‌സ്, ടോൾ ഡീൽ വെൻച്വർ, പ്രിൻസസ് ഗോൾഡ് ആൻഡ് ഡയമണ്ട് എന്നീ പേരുകളിൽ കമ്പനി രൂപീകരിച്ചാണ് പ്രതികൾ തട്ടിപ്പ് നടത്തിയത്. 13 പ്രതികൾ ഉള്ള ഈ കേസിലെ 7 പ്രതികളെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. അറസ്റ്റ് ചെയ്യാൻ ബാക്കിയുള്ള അഞ്ച് പ്രതികൾ വിദേശത്ത് ഒളിവിൽ കഴിയുകയാണ്. ഈ പ്രതികളെ നാട്ടിൽ എത്തിക്കാനുള്ള നടപടികൾ സ്വീകരിച്ചു വരികയാണ്. കണ്ണൂർ റേഞ്ച് ഡിഐജി രാഹുൽ ആർ. നായരുടെ ഉത്തരവ് പ്രകാരം വയനാട്, കോഴിക്കോട് ജില്ലകളിൽ ഉള്ള ഇത്തരം കേസുകൾ അന്വേഷിക്കാൻ കാസർകോട് ഡിവൈഎസ്‌പി പി ബാലകൃഷ്ണൻ നായരുടെ നേതൃത്വത്തിൽ ഉള്ള പ്രത്യേക അന്വേഷണസംഘത്തെ ചുമതലപ്പെടുത്തിയിരുന്നു,
അറസ്റ്റ് ചെയ്ത പ്രതി കമ്പനിയുടെ എംഡി ആയാണ് പ്രവർത്തിച്ചിരുന്നത്. അനേഷണ സംഘത്തിൽ എസ് ഐ ജനാർദ്ദനൻ, എഎസ് ഐ മോഹനൻ, സീനിയർ സിവിൽ പൊലീസ് ഓഫീസർ രാജേഷ് എന്നിവരും ഉണ്ടായിരുന്നു.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്