- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വീട്ടമ്മയുടെയും ഭർതൃസഹോദരീ പുത്രന്റെയും ചിത്രങ്ങൾ മോശമായി ഇൻസ്റ്റാഗ്രാമിൽ പ്രചരിപ്പിച്ചു; കാഞ്ഞങ്ങാട്ടെ കേസിലെ സൂത്രധാരൻ കുട്ടിക്കുറ്റവാളി; ജുവനൈൽ കോടതിയിൽ കുറ്റപത്രം നൽകും
കാഞ്ഞങ്ങാട്: വീട്ടമ്മയുടെയും, ഭർതൃസഹോദരീപുത്രന്റെയും ചിത്രങ്ങൾ ഇൻസ്റ്റാഗ്രാം വഴി നാട്ടിലും, ഗൾഫ് നാടുകളിലും വ്യാപകമായി പ്രചരിപ്പിച്ച കേസിൽ, സൂത്രധാരനായ കുട്ടിക്കുറ്റവാളിയെ പൊലീസ് തിരിച്ചറിഞ്ഞു. അജാനൂർ തെക്കേപ്പുറം സ്വദേശിനി മെഹ്‌റുന്നീസ പരാതിക്കാരിയായ കേസിൽ സൈബർ സെൽ, മൂന്നുമാസക്കാലം നടത്തിയ അന്വേഷണത്തിൽ പത്താംതരം വിദ്യാർത്ഥിയാണ് പിന്നിലെന്ന് ഉറപ്പാക്കി.
മെഹ്‌റുന്നിസയുടെ മകളുടെ സഹപാഠിയായിരുന്ന പത്താംതരക്കാരൻ വിദ്യാർത്ഥി, ഇവരുടെ വീട്ടിലെ നിത്യസന്ദർശകനായിരുന്നു. പലപ്പോഴായി വീട്ടിലെത്താറുള്ള കുട്ടിക്കുറ്റവാളി വീട്ടമ്മയുടെ ഫോണിൽ നിന്ന് ചിത്രങ്ങൾ സ്വന്തം ഫോണിലേക്ക് പകർത്തിയിരുന്നു.
തുടർന്ന് ഇൻസ്റ്റഗ്രാമിൽ പ്രചരിപ്പിക്കുകയും, മെഹ്‌റുന്നിസക്ക് മാനഹാനി വരുത്തുകയും ചെയ്തുവെന്ന പരാതിയിൽ ഹോസ്ദുർഗ് പൊലീസ് രജിസ്റ്റർ ചെയ്ത കേസ്സിലാണ് ഇപ്പോൾ കുട്ടിക്കുറ്റവാളിയുടെ പങ്ക് പുറത്തു വന്നത്. ഇപ്പോൾ പ്ലസ് വണ്ണിന് പഠിക്കുന്ന കുട്ടിക്കുറ്റവാളിക്കെതിരെ ജുവനൈൽ കോടതിയിൽ കുറ്റപത്രം നൽകും.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്