- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാഹിയിൽ ഇറക്കേണ്ട 12,000 ലിറ്റർ ഡീസൽ കേരളത്തിലേക്ക് കടത്താൻ ശ്രമിച്ചു; ടാങ്കർ ഡ്രൈവറടക്കം രണ്ടു പേർ പിടിയിൽ
കണ്ണൂർ: മാഹിയിലെ കോപ്പാലം പമ്പിൽ ഇറക്കേണ്ടിയിരുന്ന 12,000 ലിറ്റർ ഡീസൽ അവിടെ ഇറക്കാതെ കണ്ണൂരിലേക്ക് കടത്താൻ ശ്രമിച്ചത് പൊലീസ് പിടികൂടി. ഇന്ന് പുലർച്ചെ നാല് മണിയോടെ ചൊക്ലി പൊലീസ് സ്റ്റേഷൻ പരി ധിയിലെ കാഞ്ഞിരത്തിൻകീഴിൽ നിന്നാണ് രഹസ്യവിവരം ലഭിച്ചതനുസരിച്ച് തലശേരി എ.എസ്‌പി. വിഷ്ണുപ്രസാദിന്റെ നേതൃത്വത്തിൽ ടാങ്കർ ലോറി പിടികൂടിയത്.
കെ.എൽ. 63 എഫ് 6865 ടാങ്കർ ലോറിയാണ് പിടിച്ചെടുത്തത്. ലോറിയിലുണ്ടായിരുന്ന പാലക്കാട് സ്വദേശി ബേബി (54), കൊല്ലങ്കോട് സ്വദേശി കൃഷ്ണദാസ്(37) എന്നിവരെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്യുകയാണ്. മാഹിയിൽ ഇന്ധനത്തിന് വില കുറവാണ്. അതിനാൽ അവിടെ ഇറക്കേണ്ടുന്ന പെട്രോൾ തൊട്ടടുത്ത അതിർത്തി പ്രദേശമായ കണ്ണൂരിലെ ഏതോ പമ്പിന് മറിച്ചു നൽകാൻ കൊണ്ടു പോകുകയായിരുന്നുവെന്നാണ് കരുതുന്നത്
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്
Next Story