- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കണ്ണൂർ ടൗൺ മുഹ്യുദ്ദീൻ പള്ളിയിൽ ചാണകം വിതറി മലീമസമാക്കാൻ ശ്രമം; പ്രതി പിടിയിൽ
കണ്ണൂർ: കണ്ണൂർ ടൗൺ മുഹ്യുദ്ദീൻ പള്ളിയിൽ ചാണകം വിതറി മലീമസമാക്കാൻ ശ്രമിച്ച പ്രതി പിടിയിൽ. പാപ്പിനിശ്ശേരി ഇരിണാവ് സ്വദേശി പടപ്പിൽ ഹൗസിൽ ദസ്തക്കീർ ( 51) ആണ് അറസ്റ്റിലായത്. എസ്‌പി ടി.കെ രത്നകുമാറിന്റെ നേതൃത്വത്തിൽ മണിക്കൂറുകൾ നീണ്ട അന്വേഷണത്തിലൊടുവിലാണ് പ്രതിയെ കണ്ടെത്തിയത്.
വെള്ളിയാഴ്ച ജുമുഅ നമസ്‌കാരം കഴിഞ്ഞ് വിശ്വാസികൾ പള്ളിയിൽ നിന്നു പോയതിനു ശേഷമായിരുന്നു സംഭവം. പള്ളി മിഹ്റാബിനും പ്രസംഗപീഠത്തിനുമിടയിലും പുറംപള്ളിയിലുമാണ് ചാണകം കാണപ്പെട്ടത് വൈകിട്ട് മൂന്നോടെ പള്ളി പരിചാരകൻ സംഭവം ആദ്യം കാണുകയും പള്ളികമ്മിറ്റിയിൽ വിവരമറിയിക്കുകയായിരുന്നു.
തുടർന്ന് പള്ളികമ്മിറ്റി ഭാരവാഹികളുടെ പരാതിയിൽ കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിക്കുകയായിരുന്നു. കണ്ണൂർ റെയ്ഞ്ച് ഡി. ഐ. ജി രാഹുൽ ആർ. നായർ, കണ്ണൂർ സിറ്റി പൊലിസ് കമ്മിഷണർ ആർ. ഇളങ്കോ എന്നിവരുടെ നേതൃത്വത്തിൽവൻപൊലിസ് സംഘം സ്ഥലത്തെത്തി അന്വേഷണം നടത്തിയിരുന്നു. സി.സി. ടി.വി ക്യാമറ പരിശോധിച്ചപോഴാണ് പ്രതിയെ കുറിച്ചു വ്യക്തമായ സൂചന ലഭിച്ചത്.




