- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പള്ളിക്കരയിലെ മയക്കുമരുന്ന് വേട്ടയിൽ കണ്ണൂർ സ്വദേശികളായ രണ്ടുയുവാക്കൾ കുടുങ്ങി; 25 ഗ്രാം എംഡിഎംഎയും രണ്ടുകിലോ കഞ്ചാവും കണ്ടെടുത്തു
കണ്ണൂർ: കണ്ണൂർ-കാസർകോട് ദേശീയപാതയിലെ നീലേശ്വരത്ത് വൻ മയക്കുമരുന്ന് വേട്ട. ഇന്നോവ കാറിൽ കടത്തുകയായിരുന്ന 25 ഗ്രാം എംഡിഎംഎ, രണ്ടു കിലോ ഗ്രാം കഞ്ചാവ് എന്നിവയുമായി രണ്ടുപേർ പൊലീസ് പിടിയിലായി. കണ്ണൂർ എടക്കാട് തോട്ടട മുബാറക് മൻസിലിൽ മുഹമ്മദ് താഹ (20), പഴയങ്ങാടി മാടായി മഞ്ഞറ വളപ്പിൽ നിസാമുദ്ദീൻ മൻസിലിൽ എ. നിശാം (32) എന്നിവരാണ് പിടിയിലായത്.
കാസർകോട ്ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്സേന ഐപിഎസിന്റെ മേൽനോട്ടത്തിൽ നടക്കുന്ന ക്ലീൻ കാസർകോട് പദ്ധതിയുടെ ഭാഗമായി കാഞ്ഞങ്ങാട് ഡിവൈഎസ്‌പി പി. ബാലകൃഷ്ണൻ നായരുടെയു നീലേശ്വരം ഇൻസ്‌പെക്ടർ കെപി ശ്രീഹരി, എസ്‌ഐ കെ. ശ്രീജേഷ് എന്നിവരുടെ നേതൃത്വത്തിൽ നീലേശ്വരം പള്ളിക്കര റെയിൽവേ ഗേറ്റിനടുത്തു നടത്തിയ പരിശോധനയിൽ ഇന്നോവ കാറിൽ കടത്തുകയായിരുന്ന 25 ഗ്രാം എംഡിഎംഎ, രണ്ടു കിലോ ഗ്രാം കഞ്ചാവ് എന്നിവയുമായി രണ്ടുപേർ പേർ പിടിയിലായത്.
പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. റെയ്ഡു നടത്തിയ പൊലീസ് സംഘത്തിൽ നീലേശ്വരം പൊലീസ് സ്റ്റേഷനിലെ എസ്.സിപിഒമാരായ കുഞ്ഞബ്ദുള്ള, പ്രദീപൻ, എംവി ഗിരീശൻ, സിപിഒ മാരായ പ്രബീഷ് കുമാർ, അമൽ, രാമചന്ദ്രൻ, ഷൈജു എന്നിവർ ഉണ്ടായിരുന്നു




