- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാപ്പ ചുമത്തിയതിനു ശേഷം ഒളിവിൽ പോയ പ്രതി അറസ്റ്റിൽ; വധശ്രമം അടക്കം ആറോളം കേസുകളിൽ പ്രതി

മയ്യിൽ: കാപ്പ ചുമത്തിയതിനു ശേഷം ഒളിവിൽ പോയ നിരവധി കേസുകളിലെ പ്രതിയായ യുവാവിനെ പൊലിസ് പിടികൂടി.മയ്യിൽ പൊലിസ് സ്റ്റേഷനിൽ നിരവധി കേസുകളിൽ പ്രതിയായ മയ്യിൽ പാവന്നൂർ മൊട്ടയിലെ കണിയാൻ കുന്നുമ്മൽ വീട്ടിൽ കെ.കെ ആഷിഖിനെയാ(38)ണ് മയ്യിൽ പൊലിസ് അറസ്റ്റു ചെയ്തത്.
ഇയാൾക്കെതിരെ കാപ്പനിയമം(തടയൽ) 2007- പ്രകാരം അറസ്റ്റു ചെയ്യാനുള്ള ഉത്തരവ് നേരത്തെയുണ്ടായിരുന്നു. ഉത്തരവ് ഇറങ്ങിയതിനു ശേഷം ഒളിവിൽ പോയ ആഷിഖിനെ മയ്യിൽ പൊലിസ് അന്വേഷിച്ചുവരികയായിരുന്നു. ഈ കഴിഞ്ഞദിവസം ഇയാൾ മറ്റൊരു കേസിൽ കണ്ണൂർ കോടതിയിൽ ഹാജരാകാൻ വന്ന വിവരം ലഭിച്ചതനുസരിച്ചു മയ്യിൽ സി. ഐ സുമേഷിന്റെ നേതൃത്വത്തിൽ അറസ്റ്റു ചെയ്യുകയായിരുന്നു.
പിടിയിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. വധശ്രമമുൾപ്പെടെ ആറോളം കേസുകളിൽ പ്രതിയാണ് ആഷിഖ്. പൊലിസിനും നാട്ടുകാർക്കും സ്ഥിരം തലവേദനയായതിനെ തുടർന്ന് ഇയാളെ കരുതൽ തടങ്കലിൽ വയ്ക്കാൻ ജില്ലാകളക്ടർ നേരത്തെ ഉത്തരവിറക്കിയിരുന്നു.
എന്നാൽ പ്രതി ഒളിവിൽ പോയതിനെ തുടർന്ന് കളക്ടർ എസ്. ചന്ദ്രശേഖർ ഇയാൾക്കെതിരെ പ്രൊക്ളമേഷൻ ഉത്തരവ് പുറപ്പെടുവിപ്പിക്കുകയായിരുന്നു. ഇതിനിടെയാണ് ഇയാൾ മുങ്ങിയത്. കഴിഞ്ഞ ദിവസം തലശേരിയിൽ നിന്നും കാപ്പചുമത്തി നാടുകടത്തിയതിനു ശേഷം വീണ്ടും ജില്ലയിൽ പ്രവേശിച്ച യുവാവിനെ പൊലിസ് പിടികൂടി ജയിലിൽ അടച്ചിരുന്നു. തലശ്ശേരി ഗോപാലപ്പേട്ട സ്വദേശി ചാലിൽ മുസ്താക്ക് (23)നെയാണ് തലശ്ശേരി പൊലീസ് അറസ്റ്റ് ചെയ്ത് പന്ത്രണ്ടോളം മയക്കുമരുന്ന്കേസിലെ പ്രതിയാണ് ആഷിഖ്.


