മയ്യിൽ: പ്രണയം നടിച്ച് പ്രലോഭിപ്പിച്ച് പറശ്ശിനിക്കടവ് ലോഡ്ജിൽ വെച്ച് 18 കാരിയെ ലോഡ്ജിൽ കൊണ്ടു പോയി ലൈംഗിക ചൂഷണത്തിനിരയാക്കിയ സംഭവത്തിൽ സ്വകാര്യബസ് കണ്ടക്ടർ അറസ്റ്റിൽ. മയ്യിൽ പെരുവങ്ങൂരിലെ വിശ്വന്ദ്രന്റെ മകൻ കോണിപ്പറമ്പിൽ വീട്ടിൽ വൈഷ്ണവിനെയാണ്(21) തളിപ്പറമ്പ് ഇൻസ്‌പെക്ടർ എ.വി.ദിനേശൻ അറസ്റ്റ് ചെയതത്.

ശ്രീകണ്ഠാപുരം പൊലീസ് പരിധിയിൽ താമസിക്കുന്ന 18 വയസ്സുകാരിയെ ഇക്കഴിഞ്ഞ ഓഗസ്റ്റ് 06 ന് പ്രണയം നടിച്ച് പ്രലോഭിപ്പിച്ച് ലോഡ്ജിൽ കൂട്ടി കൊണ്ടുപോയി ബലാൽസംഗം ചെയ്തുവെന്നാണ് പരാതി. ഇയാൾ പ്രണയം നടിച്ചു പെൺകുട്ടിയെ വശീകരിക്കുകയായിരുന്നു.

ഫോൺവഴിയും സോഷ്യൽമീഡിയയും വഴിയുമാണ് പെൺകുട്ടിയുമായുള്ള ബന്ധം ശക്തമാക്കിയത്. പിന്നീട് വിവാഹവാഗ്ദാനം ചെയ്തായിരുന്നു പീഡനമെന്നാണ് രക്ഷിതാക്കൾ പൊലിസിൽ നൽകിയ പരാതി. പ്രതിയെ തളിപ്പറമ്പ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.