- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സൗദിയിൽ അനുവാദമില്ലാതെ വീഡിയോ എടുക്കുന്നതും സോഷ്യൽമീഡിയയിൽ പോസ്റ്റ് ചെയ്യുന്നതും ക്രിമിനൽ കുറ്റം; നിയമലംഘകരെ കാത്തിരിക്കുന്നത് ഒരു വർഷത്തെ തടവും 500,000 റിയാൽ പിഴയും
സോഷ്യൽമീഡിയയുടെ ഉപയോഗം സമൂഹത്തിൽ ചെലുത്തുന്ന സ്വാധിനം ചില്ലറയല്ല. എന്ത് സംഭവങ്ങളും സോഷ്യൽമീഡിയ വഴി ആണ് ജനങ്ങളിൽ എത്തുന്നത്. വീഡിയോയിലൂടെയും ഫോട്ടോകളിലൂടെയുമൊക്കെ സമൂഹത്തലെ നന്മ തിന്മകൾ ജനം നേരിട്ട് കാണുകയാണ്. എന്നാൽ സൗദിയിൽ ഇനി മുതൽ അനുവാദമില്ലാതെ വീഡിയോ എടുത്ത് സോഷ്യൽമീഡിയയിൽ പങ്ക് വച്ചാൽ വിവരം അറിയും. കാരണം അനുവാദമില്ലാതെ
സോഷ്യൽമീഡിയയുടെ ഉപയോഗം സമൂഹത്തിൽ ചെലുത്തുന്ന സ്വാധിനം ചില്ലറയല്ല. എന്ത് സംഭവങ്ങളും സോഷ്യൽമീഡിയ വഴി ആണ് ജനങ്ങളിൽ എത്തുന്നത്. വീഡിയോയിലൂടെയും ഫോട്ടോകളിലൂടെയുമൊക്കെ സമൂഹത്തലെ നന്മ തിന്മകൾ ജനം നേരിട്ട് കാണുകയാണ്. എന്നാൽ സൗദിയിൽ ഇനി മുതൽ അനുവാദമില്ലാതെ വീഡിയോ എടുത്ത് സോഷ്യൽമീഡിയയിൽ പങ്ക് വച്ചാൽ വിവരം അറിയും. കാരണം അനുവാദമില്ലാതെ ആരുടെയെങ്കിലും വീഡിയോ എടുത്താൽ ക്രിമിനൽ കുറ്റമാക്കാനാണ് അധികൃതരുടെ തീരുമാനം.
പൊതുസ്ഥലങ്ങളിൽ ലോക്കൽ പബ്ലിക്കേഷൻ ഫിലിമിങ്ങ് അനുവദനീയമാണെങ്കിലും ആരുടേയെങ്കിലും സ്വകാര്യതയിലുള്ള കടന്നുകയറ്റം അനുവദിക്കില്ല. ഇത്തരത്തിൽ ചിത്രീകരിക്കുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്നതും നിയമലംഘനമാണ്.
പൊതുജനതാത്പര്യം,നിയമലംഘനം എന്നിങ്ങനെ രണ്ട് വിധത്തിലാണ് ചിത്രങ്ങളെ കണക്കാക്കുക. മറ്റുള്ളവരെ ഉൾപ്പെടുത്തി അവരുടെ അനുവാദമില്ലാതെ വീഡിയോ പിടിച്ചാൽ അത് കുറ്റകരമാണ്.
ഫോൺ ക്യാമറകളിൽ ദൃശ്യങ്ങൾ പകർത്തുന്ന അനേകം പേരുണ്ട്. ഫോട്ടോ ഷൂട്ട് ചെയ്ത് ബ്ലാക്ക് മെയിൽ ചെയ്യുന്നത് ക്രമിനൽ കുറ്റമാണ്. ഇതിന് ഒരു വർഷത്തെ തടവ് ശിക്ഷയും 500,000 സൗദി റിയാൽ പിഴയുമാണ് ശിക്ഷ. പരമാവധി ശിക്ഷ 10 വർഷത്തെ തടവും 5 മില്യൺ സൗദി റിയാൽ പിഴയുമാണ്.