- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിരവധി കേസുകളിലെ പ്രതിയായ വടിവാൾ സന്തോഷ് കനാലിൽ മരിച്ച നിലയിൽ; മൃതദേഹം കണ്ടത് കനാലിൽ കുളിക്കാനിറങ്ങിയ കുട്ടികൾ; നെറ്റിയിൽ മുറിവ് കണ്ടതോടെ വിശദമായ അന്വേഷണത്തിന് ഒരുങ്ങി പൊലീസ്
കോട്ടയം: നിരവധി കേസുകളിലെ പ്രതിയായിരുന്നയാളെ കനാലിൽ മരിച്ച നിലയിൽ കണ്ടെത്തി. കടുത്തുരുത്തി മങ്ങാട് വേങ്ങചുവട് ഷാപ്പിന് സമീപം താമസിക്കുന്ന ബ്രാഹ്മണവേലിൽ ദാമോദരന്റെ മകൻ സന്തോഷ് (വടിവാൾ സന്തോഷ്47) നെയാണ് കനാലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തിങ്കളാഴ്ച രാവിലെ കടുത്തുരുത്തി വടക്കേനിരപ്പ് ഭാഗത്ത് എം വിഐ.പി സബ് കനാലിലാണ് മൃതദേഹം കണ്ടെത്തിയത്. കനാലിൽ കുളിക്കാനിറങ്ങിയ കുട്ടികളാണ് മൃതദേഹം ആദ്യം കാണുന്നത്. തുടർന്ന് കടുത്തുരുത്തി പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. കടുത്തുരുത്തി, കുറവിലങ്ങാട് സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ അടിപിടിയും പിടിച്ചുപറിയും ഉൾപെടെ കേസുണ്ടെന്ന് പൊലീസ് പറഞ്ഞു. ഇതേസമയം സന്തോഷിന്റെ മരണത്തെക്കുറിച്ചു പൊലിസ് അന്വേഷണം നടത്തുമെന്ന് സി.ഐ കെ.പി. തോംസൺ പറഞ്ഞു. രക്ത സാമ്പിളും ആന്തരികാവയവങ്ങളും പരിശോധിക്കും. നെറ്റിയുടെ മുകളിൽ ചെറിയൊരു മുറിവ് കണ്ടിരുന്നു. എന്നാൽ ഇതു വീഴ്‌ച്ചയിൽ ഉണ്ടായതാകാനാണ് സാധ്യതയെന്ന് പൊലീസ് പറഞ്ഞു. ഇതേസമയം സന്തോഷിനെതിരെ 1994-95 വർഷങ്ങളിലാണ് കേസുകൾ എടുത്തിരിക്കുന്നതെന്നും പ
കോട്ടയം: നിരവധി കേസുകളിലെ പ്രതിയായിരുന്നയാളെ കനാലിൽ മരിച്ച നിലയിൽ കണ്ടെത്തി. കടുത്തുരുത്തി മങ്ങാട് വേങ്ങചുവട് ഷാപ്പിന് സമീപം താമസിക്കുന്ന ബ്രാഹ്മണവേലിൽ ദാമോദരന്റെ മകൻ സന്തോഷ് (വടിവാൾ സന്തോഷ്47) നെയാണ് കനാലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
തിങ്കളാഴ്ച രാവിലെ കടുത്തുരുത്തി വടക്കേനിരപ്പ് ഭാഗത്ത് എം വിഐ.പി സബ് കനാലിലാണ് മൃതദേഹം കണ്ടെത്തിയത്. കനാലിൽ കുളിക്കാനിറങ്ങിയ കുട്ടികളാണ് മൃതദേഹം ആദ്യം കാണുന്നത്. തുടർന്ന് കടുത്തുരുത്തി പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. കടുത്തുരുത്തി, കുറവിലങ്ങാട് സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ അടിപിടിയും പിടിച്ചുപറിയും ഉൾപെടെ കേസുണ്ടെന്ന് പൊലീസ് പറഞ്ഞു.
ഇതേസമയം സന്തോഷിന്റെ മരണത്തെക്കുറിച്ചു പൊലിസ് അന്വേഷണം നടത്തുമെന്ന് സി.ഐ കെ.പി. തോംസൺ പറഞ്ഞു. രക്ത സാമ്പിളും ആന്തരികാവയവങ്ങളും പരിശോധിക്കും. നെറ്റിയുടെ മുകളിൽ ചെറിയൊരു മുറിവ് കണ്ടിരുന്നു. എന്നാൽ ഇതു വീഴ്‌ച്ചയിൽ ഉണ്ടായതാകാനാണ് സാധ്യതയെന്ന് പൊലീസ് പറഞ്ഞു.
ഇതേസമയം സന്തോഷിനെതിരെ 1994-95 വർഷങ്ങളിലാണ് കേസുകൾ എടുത്തിരിക്കുന്നതെന്നും പിന്നീട് ഇയാൾക്കെതിരെ കേസുകളൊന്നും ഉണ്ടായിട്ടില്ലെന്നും സിഐ പറഞ്ഞു.ഡിവൈ.എസ്‌പിയെ മർദ്ദിച്ച കേസിൽ ഉൾപ്പടെ പ്രതിയായിരുന്നു സന്തോഷ്.കൗസല്ല്യയാണ് മാതാവ്. മൃതദേഹം മുട്ടുചിറ എച്ച്.ജി.എം ആശുപത്രി മോർച്ചറിയിൽ. സംസ്‌ക്കാരം ചൊവ്വാഴ്ച രാവിലെ പതിനൊന്നിന് മങ്ങാടുള്ള വീട്ടുവളപ്പിൽ നടക്കും.