മുംബയ് : ബോളിവുഡ് നടി ജാൻവി കപൂറിനൊപ്പം കേദാർനാഥ് ക്ഷേത്രം സന്ദർശിച്ച സാറ അലി ഖാന് നേരെ സമൂഹമാധ്യമങ്ങളിൽ വ്യാപക വിമർശനം. മതത്തിന്റെ പേര് പറഞ്ഞാണ് നിരവധി പേർ വിമർശിക്കുന്നത്. 'മുസ്ലീമായ നിങ്ങൾ എന്താണ് ഈ ചെയ്യുന്നതെന്ന്' ചിലർ താരത്തിനോട് ചോദിക്കുന്നു.

അതേസമയം നിരവധി പേർ നടിമാർ പോസ്റ്റ് ചെയ്ത മനോഹരമായ ചിത്രങ്ങളെ പിന്തുണച്ചും രംഗത്തുണ്ട്.ര്യയലൃമേേമരസഅടുത്തിടെ കേന്ദ്ര മന്ത്രി അമിത്ഷായ്ക്ക് പിറന്നാൾ ആശംസ നേർന്നതിനും സാറ അലി ഖാന് നേരെ സമൂഹമാധ്യമങ്ങളിൽ വ്യാപക വിമർശനമുണ്ടായിരുന്നു. അമിത് ഷായുടെ ജന്മദിനമായ ഒക്ടോബർ 22നായിരുന്നു സംഭവം.

അത്രംഗി റേ എന്ന ചിത്രത്തിലാണ് സാറാ അലി ഖാൻ അഭിനയിക്കുന്നത്, അക്ഷയ് കുമാർ, ധനുഷ് എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.