ന്ത്യ ചരിത്രത്തിൽ ജൂൺ 25 എന്ന ദിവസത്തിന് ഒത്തിരി പ്രത്യേകതകൾ ഉള്ളതാണ്. സ്വതന്ത്ര ഇന്ത്യയിൽ ആദ്യമായും അവസാനമായും ആഭ്യന്തര അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ദിവസം. 1975 ഇന്നേ ദിവസം രാത്രിയിൽ രാഷ്ട്രപതി ഭവനിൽ കുളിച്ചുകൊണ്ടിരുന്ന ഫക്രൂഡിന് അലി അഹമ്മദ് എന്ന അന്നത്തെ ഇന്ത്യൻ രാഷ്ട്രപതി കുളിമുറിയിൽ വെച്ച് തന്നെ ഇന്ദിര ഗാന്ധി കൊടുത്തയച്ച അടിയന്തരാവസ്ഥ പ്രഖ്യാപിക്കാനുള്ള നിർദേശത്തിനു അംഗീകാരം കൊടുത്തു എന്നാണ് ചരിത്രം പറയുന്നത്.

ഇനിദിര ഗാന്ധി ആദ്യം ചെയ്തത് പത്ര ഓഫീസുകളിലേക്കുള്ള വൈദ്യുതി ബന്ധം പൂർണമായും വിശ്ചേദിക്കുക എന്ന കലാപരിപാടി ആയിരുന്നു. പിന്നീടുള്ള ദിവസങ്ങളിൽ മാധ്യമങ്ങൾ എന്തെഴുതണം എന്ന് സർക്കാർ തീരുമാനിച്ചു. സർക്കാർ പറയുന്ന വാർത്തകൾ മാത്രം പ്രസിദ്ധീകരിക്കാൻ മാധ്യമങ്ങൾ നിര്ബന്ധിതരായി. പ്രതിഷേധിച്ചവരെ ക്രൂരമായി അടിച്ചമർത്തി. ഇതിപ്പോൾ പറയാൻ കാരണം അന്നത്തെ പത്രമാധ്യമങ്ങൾക്കു നേരെയുണ്ടായ അതിക്രമങ്ങൾ ഇന്നും തുടരുന്നു എന്നതാണ്. പക്ഷെ, ഇന്നത്തെ ഒട്ടു മിക്ക മാധ്യമങ്ങളും ഏതെങ്കിലും ഒരു രാഷ്ട്രീയ ചായ്വ് പ്രകടിപ്പിക്കുന്നതിനാൽ പല വാർത്തകൾക്കും അതർഹിക്കുന്ന പ്രാധാന്യം കിട്ടുന്നില്ല എന്നതാണ് സത്യം. കുറച്ചു ദിവസങ്ങൾക്കു മുമ്പ്, കർണാടക നിയമ സഭ കർണാടകയിലെ 2 പത്രപ്രവർത്തകരെ ജയിലിലടക്കാൻ ഉത്തരവിട്ടു. നിയമസഭാഗങ്ങൾക്കുള്ള സ്‌പെഷ്യൽ പ്രിവില്ലേജ് എന്ന അധികാരം ഉപയോഗിച്ചാണ് പത്രപ്രവർത്തകരെ അകത്തിടാൻ നിയമസഭാ തീരുമാനിച്ചത്.

നമ്മുടെ ഭരണഘടനാ ആർട്ടിക്കിൾ 194 പ്രകാരം സംസ്ഥാന നിയമസഭകളിലെ അംഗങ്ങൾക്കും ആർട്ടിക്കിൾ 105 പ്രകാരം പാർലമെന്റ് അംഗങ്ങൾക്കും പ്രത്യേക പ്രിവിലേജ് ഉണ്ട്. അതായതു നിയമസഭകളിലോ പാർലമെന്റിന്റെ ഏതെങ്കിലും ഒരംഗം പറയുന്ന കാര്യങ്ങളിൽ അവർക്കു നിയമ പരിരക്ഷയുണ്ട്. ഇതിനെ കുറിച്ച് കൂടുതൽ വിശദമായി അറിയില്ല. പക്ഷെ ആരെങ്കിലും ഒരു നിയമസഭാ അംഗത്തെയോ അല്ലെങ്കിൽ പാർലമെന്റ് അംഗത്തെയോ അല്ലെങ്കിൽ സഭയെ മൊത്തത്തിലോ വിമർശിച്ചാൽ വിമർശിക്കുന്ന വ്യക്തിക്കെതിരെ നടപടി എടുക്കാൻ സഭ അധ്യക്ഷന്മാർക്കു അധികാരമുണ്ട്. സാധാരണ ഗതിയിൽ ഇത്തരം കാര്യങ്ങൾ അപൂർവമായേ സംഭവിക്കൂ. സഭ സ്പീക്കർ ആണ് ഈകാര്യത്തിൽ അവസാന തീരുമാനം എടുക്കേണ്ടത്. ഭരണകക്ഷിയുടെ ആളായതിനാൽ ഭരിക്കുന്ന സർക്കാരിന്റെ തീരുമാനങ്ങളായിരിക്കും സ്പീക്കറിലൂടെ നടപ്പാക്കുക.

കർണാടക നിയമസഭയിലെ കോൺഗ്രസ്/ബിജെപി അംഗങ്ങൾക്കെതിരെ മാധ്യമ പ്രവർത്തകർ നൽകിയ വാർത്തയുടെ അടിസ്ഥാനത്തിലാണ് ആ വാർത്ത നൽകിയ പത്രപ്രവർത്തകർക്കെതിരെ ജയിലിലടക്കാൻ കർണാടക നിയമസഭാ സ്പീക്കർ തീരുമാനിച്ചത്. ശരിക്കും ഇത് പത്ര സ്വാതന്ത്ര്യത്തിനുമേലുള്ള കടന്നുകയറ്റമാണ്. പത്രപ്രവർത്തനത്തിൽ മാധ്യമപ്രവർത്തകരുടെ ധാർമികതയൊക്കെ ചർച്ച ചെയ്യുമ്പോഴും പത്രപ്രവർത്തകർക്ക് സ്വതന്ത്രമായി ജോലി ചെയ്യാനുള്ള അവസരം ഉണ്ട് എന്നുറപ്പുവരുത്തേണ്ടത് ജനാധിപത്യത്തിന്റെ നിലനിൽപ്പിനു തന്നെ ആവശ്യകമാണ്.

ഇതിലെ ഇരട്ടത്താപ്പെന്ന് പറഞ്ഞാൽ ഈ വാർത്ത വന്നിട്ട് ദിവസങ്ങൾ ആയെങ്കിലും നമ്മുടെ മലയാള മാധ്യമങ്ങൾ ഇതിനു വലിയ പ്രാധാന്യം ഒന്നും കൊടുത്തു കണ്ടില്ല. കാരണം എന്തായിരിക്കും? കർണാടക ഭരിക്കുന്നത് കോൺഗ്രസ് സർക്കാരാണ്. ബിജെപി സർക്കാരായിരുന്നു ഇത് ചെയ്തിരുന്നതെങ്കിൽ ഇപ്പോൾ കേരളത്തിൽ അങ്ങോളമിങ്ങോളം പത്രക്കാരുടെ പ്രതിഷേധങ്ങളും, ഫാസിസം വന്നേ എന്ന നിലവിളിയും, സാംസ്കാരിക നാറികളുടെ പ്രതിഷേധങ്ങളുമൊക്കെ കണ്ടേനെ. ഇതിപ്പോൾ കോൺഗ്രസ് സർക്കാരായിപ്പോയില്ലേ അല്ലെ? അപ്പോൾ എങ്ങനാ ഫാസിസം വന്നേ എന്ന് പറഞ്ഞു നിലവിളിക്കാൻ കഴിയുക! ബിജെപി സർക്കാരായിരുന്നെകിൽ ഇത് ചെയ്തിരുന്നതെങ്കിൽ കേരളത്തിലെ മാധ്യമപ്രവർത്തകരുടെ ''അഴിഞ്ഞാട്ടം'' കാണാമായിരുന്നു. ഇതിപ്പോൾ എന്ത് ചെയ്യാനാ അല്ലെ...

സീതാറാം യെച്ചൂരിയെ ശാരീരികമായി ആക്രമിച്ചു എന്ന് തന്നെ വാർത്ത കൊടുക്കണം എന്ന മാതൃഭൂമിയുടെ ലേഖകന്റെ വാട്‌സ് ആപ് ഗ്രൂപ്പിലെ സന്ദേശം ഇവിടുത്തെ നിഷ്പക്ഷത അവകാശപ്പെടുന്ന മാധ്യമപ്രവർത്തകരുടെ രാഷ്ട്രീയ ചായ്വും, 'ധാർമികതയും' തുറന്നുകാട്ടുന്നതാണ്. ഇന്ന് നിയ എന്ന സുഹൃത്ത് ഫേസ്‌ബുക്കിൽ കുറിച്ച ഒരു കാര്യംകൂടി പറഞ്ഞവസാനിപ്പിക്കാം. കേരളത്തിൽനടക്കുന്ന പലതും കേരളത്തിലെ മാധ്യമങ്ങൾ കാണുന്നില്ല. അവർ ഉത്തരേന്ത്യയിലെ ഗ്രാമങ്ങളിലേക്ക് നോക്കിയിരുപ്പാണ്. കാസർകോട് 'ഗസ്സ' (ഫലസ്തീനിലെ ഒരു നഗരത്തിന്റെ പേര്) എന്ന പേരിൽ ഒരു സ്ട്രീറ്റ് വന്നത് ഒരു കേരളത്തിലെ ഒരു മാധ്യമങ്ങളിലും പ്രാധാന്യത്തോടെ വന്നില്ല. കേരളത്തിൽ ഇസ്രയേൽ സ്ട്രീറ്റ് എന്ന് കേരളത്തിലെ ഏതെങ്കിലും തെരുവിന് പുതിയതായി പേരിട്ടു നോക്കൂ...അപ്പോൾ കാണാം കേരളത്തിലെ മാധ്യമപ്രവർത്തകരുടെ വിളയാട്ടം... അപ്പോൾ നടക്കട്ടെ പത്രപ്രവർത്തകർക്കെതിരെയുള്ള മോദി സർക്കാരിന്റെ 'ഫാസിസത്തെക്കുറിച്ചുള്ള' ചർച്ചകൾ.