തിരുവനന്തപുരം: അന്തരിച്ച നടൻ കലാഭവൻ മണിക്കെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച ശാന്തിവിള ദിനേശിനെതിരെ കടുത്ത വിമർശനവുമായി ബൈജു കൊട്ടാരക്കരയും ആലപ്പി അ്ഷ്‌റഫും. മണി അഹങ്കാരിയാണെന്നും സമ്പന്നനായപ്പോൾ ചെയ്യാൻ പാടില്ലാത്തതൊക്കെ ചെയ്തെന്നും ദിനേഷ് തുറന്നടിച്ചതോടെ ഈ വിഷയവും സിനിമാ മംഗളത്തിൽ നിന്ന് സീനിയർ പത്രപ്രവർത്തകൻ പല്ലിശ്ശേരിക്ക് പടിയിറങ്ങേണ്ടിവന്ന സംഭവവും വലിയ ചർച്ചയായിരുന്നു സോഷ്യൽ മീഡിയയിൽ. ഈ സാഹചര്യത്തിലാണ് ദിനേശിനെതിരെ രൂക്ഷമായ വിമർശനവുമായി ബൈജുവും അഷ്‌റഫും എത്തിയത്.

പല്ലിശ്ശേരിയെ പുറത്താക്കി ദിലീപ് അനുകൂല റിപ്പോർട്ടുകൾ നൽകാൻ മംഗളം കളമൊരുക്കുന്നു എന്ന നിലയിൽ ചർച്ചകൾ നടന്നു. നടി ആക്രമിക്കപ്പെട്ട സംഭവത്തിന് ശേഷം തുടരെത്തുടരെ നടൻ ദിലീപിനെതിരെ ശക്തമായ റിപ്പോർട്ടുകൾ മംഗളം സിനിമയിൽ പല്ലിശ്ശേരി എഴുതിയിരുന്നു. ഇതിന് പിന്നാലെയാണ് പല്ലിശ്ശേരി പടിയിറങ്ങേണ്ട സാഹചര്യമുണ്ടായതും. ഇതോടെ സിനിമാ മംഗളം ദിലീപ് അനുകൂല റിപ്പോർട്ടുകളുമായി എത്തുമെന്ന് സോഷ്യൽമീഡിയയിൽ ചർച്ചയുമായി.

പല്ലിശ്ശേരിയെ ഇറക്കിവിട്ടതോടെ 'അടുത്തലക്കം മുതൽ പ്രസിദ്ധീകരണം ആരംഭിക്കുന്നു.. സൂപ്പർ സ്റ്റാർ ദിലീപിനെ കുറിച്ചുള്ള പരമ്പര' എന്ന കുറിപ്പോടെ സിനിമാ മംഗളത്തിന്റെ ഒരു പരസ്യം സോഷ്്യൽ മീഡിയയിൽ പ്രചരിച്ചു. 'ഏഴരക്കൂട്ടത്തിന്റെ നടന വൈഭവം' എന്ന ശീർഷകത്തിൽ ശാന്തിവിള ദിനേശ് കൈകാര്യംചെയ്യുന്ന പരമ്പരയുടെ പ്രഖ്യാപനവുമായി ഉള്ള പരസ്യമാണ് പ്രചരിച്ചത്. പല്ലിശ്ശേരി പുറത്തായ സാഹചര്യത്തിൽ ഇത്തരമൊരു പരസ്യം പ്രചരിച്ചതും ചർച്ചയായി. ഇതിന് പിന്നാലെയാണ് മംഗളം ചാനലിൽതന്നെ നൽകിയ അഭിമുഖത്തിൽ ശാന്തിവിള ദിനേശ് കലാഭവൻ മണിയെ കടന്നാക്രമിക്കുന്നതും അപകീർത്തികരമായ പരാമർശങ്ങൾ നടത്തുന്നതും.

ഇതോടെയാണ് ശാന്തിവിളയെ നിശിതമായി വിമർശിച്ച് ബൈജുവും അഷ്‌റഫും എത്തിയത്. മണിയുടെ ഏഴ് അയലത്ത് വരാനുള്ള യോഗ്യത നിനക്ക് ഉണ്ടോ? ഒരു സിനിമ ചെയ്ത് ഒരു ദിവസമെങ്കിലും തീയേറ്ററിൽ ഓടിച്ചിട്ട് നീ വാചകം അടി; ഞാൻ ക്‌ളാപ്പ് അടിച്ചു പഠിച്ചു തന്നാണ് സിനിമ ചെയ്തത്. അല്ലാതെ നിന്നെപോലെ മാമാപണി ചെയ്തല്ല; ഇനി മേലിൽ തന്തയ്ക്കു പിറക്കാത്ത പോസ്റ്റിട്ടാൽ നീ വിവരം അറിയും എന്ന മട്ടിൽ ബൈജു ശാന്തിവിളയെ വിമർശിച്ചു. ബൈജുവും അഷ്‌റഫും ഒരുവശത്തും ശാന്തിവിള മറുവശത്തുമായി നൽകിയ പോസ്റ്റുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.

ചാനലിൽ മണിക്കെതിരെ മോശം പരാമർശം ദിനേശിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടും സിനിമാ ലോകത്തെ മുൻനിരയിലുള്ളവർ ആരും ഇതിനെതിരെ രംഗത്തുവന്നിരുന്നില്ല. ഈ സാഹചര്യത്തിൽ കലാഭവൻ മണിയുടെ കുടുംബാംഗങ്ങൾ നിരാശരാണ്. കലാഭവൻ മണിയുടെ മരണത്തിൽ അന്വേഷണം സിബിഐ നടത്തുന്നുണ്ട്. ഇത് നിർണ്ണായക ഘട്ടത്തിലാണ്. അതിനിടെയാണ് മണിയെ അപമാനിച്ച് ശാന്തിവിള ദിനേശ് രംഗത്ത് വന്നത്. എന്നാൽ ബൈജുവും അഷ്‌റഫും രൂക്ഷമായി വിമർശനം ഉന്നയിക്കുകയാണ് ദിനേശിനെതിരെ.

ദിലീപിന് ഏറ്റവും അടുപ്പമുള്ള സിനിമാക്കാരനാണ് ശാന്തിവിള ദിനേശ്. നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ പിന്തുണയ്ക്കുന്ന സിനിമാക്കാരൻ. ദിലീപും കലാഭവൻ മണിയും അടുത്ത സുഹൃത്തുക്കളാണ്. മിമിക്രിയിൽ ഒരുമിച്ച് പ്രവർത്തിച്ചവർ. അതുകൊണ്ട് കൂടിയാണ് ദിലീപിന്റെ വിശ്വസ്തനായ ശാന്തിവിള ദിനേഷന്റെ വിമർശനങ്ങൾ സിനിമാ ലോകത്തെ മണിയുടെ സുഹൃത്തുക്കളേയും കുടുംബക്കാരേയും ഞെട്ടിക്കുന്നത്. ശാന്തിവിള ദിനേഷന്റെ ആരോപണങ്ങൾ ഗൂഢാലോചനയുടെ ഭാഗമാണെന്നാണ് മണിയുടെ കുടുംബം പറയുന്നത്. എന്നാൽ പരസ്യ പ്രതികരണത്തിന് അവർ ഇപ്പോൾ തയ്യാറായിട്ടില്ല. ഇതിന് പിന്നാലെയാണ് ശാന്തിവിളയെ കടന്നാക്രമിച്ച് ബൈജുവും അഷ്‌റഫും എത്തുന്നത്.

നാണം ഇല്ലാത്തവന്റ ആസനത്തിൽ ആലല്ല ഹൈഡ്രജൻ ബോംബ് കിളിർത്താലും തണലാകില്ല എന്ന് ഓർത്താൽ നന്ന്. പണത്തിന്റ ഓരോ ലീലാ വിലാസങ്ങളെ. .... എന്നെഴുതി ബൈജു പ്രതികരിച്ചതോടെയാണ് ഇതിന്റെ തുടക്കം. പല്ലിശ്ശേരി മംഗളം സിനിമയിൽ നിന്ന് പുറത്തുപോകുന്നതുമായി ബന്ധപ്പെട്ട കുറിപ്പായിരുന്നു ഇത്. ഇതിന് മറുപടിയുമായി ശാന്തിവിള എത്തിയതോടെയാണ് വാക്‌പോര് കനത്തത്.

ശാന്തിവിള ദിനേശ്:

ഈ പരസ്യം വന്നത് നാലുവർഷം മുൻപാണ് ......... പോകുന്നവഴിക്ക് പല്ലിശ്ശേരി ഒരു കുഞ്ഞുപാര ''ഏൽക്കുന്നെങ്കിൽ ഏൽക്കട്ടേന്ന് '' വച്ചിട്ടുപോയതാ........ പക്ഷേ, അയാൾക്കൊരു അബദ്ധം പറ്റി....... ആ പരസ്യ ഡിസൈനിൽത്തന്നെ പല്ലിശ്ശേരി എഴുതുന്ന സിനിമാ നോവലിന്റെ പരസ്യവുമുണ്ട് ..........! പിന്നെ, നീ പറയുന്ന ഒരു വിശേഷണവും എനിക്ക് യോജിക്കില്ല സുഹൃത്തേ........ അതിന് വേറേ ജനിക്കണം ദിനേശ് .........! നിനക്ക് സഹസംവിധായകനായിരുന്ന കാലത്ത് ഗുണമല്ലാതെ ഒരു ദ്രോഹവും ഞാൻ ചെയ്തിട്ടില്ല ഇന്നേവരെ...... പല്ലിശ്ശേരിക്കും ഗുണമേ എന്നിൽ നിന്നുണ്ടായിട്ടുള്ളൂ.........!

എന്റെ നിലപാടുകളെ ഖണ്ഡിക്കാനാകാഞ്ഞതിനാൽ വ്യക്തിഹത്യനടത്തുന്നത് ഇനിയെങ്കിലും നിർത്തൂ..........! ആലോചിച്ചുനോക്കൂ........ ഇതിൽ നിങ്ങൾ പറഞ്ഞ വിശേഷണങ്ങളൊക്കെ ബൈജൂവിന് യോജിക്കുമെന്ന് ഉദാഹരണസഹിതം എനിക്ക് പറയാനാകുമെന്ന് കുറ്റപത്രത്തിലെ ക്ലാപ്പടിക്കാലം മുതലറിയാവുന്ന എനിക്കാവില്ലേ ? പക്ഷേ, ഞാൻ പറയില്ല....... എന്റെ നിഴൽക്കണ്ണാടിയുടെ സെറ്റിൽ നിന്റെ പഴയ ഭാര്യ അഭിനയിക്കുംബോൾ നീ വന്നതല്ലേ.........? എത്രമാന്യമായാണ് ഞാനവരോട് പെരുമാറിയതെന്ന് അവർ പറഞ്ഞിരിക്കുമല്ലോ തന്നോട് ........ ഇപ്പോഴും അവരെന്റെ നല്ല സുഹൃത്താണ് .........
ഞാനങ്ങനെയേ പെരുമാറു..........!

ദയവായി ബൈജൂ എന്നോട് മാന്യമായി പെരുമാറൂ........ നിങ്ങൾക്ക് എന്നെ വ്യത്യഹത്യനടത്താം......... പക്ഷേ, തോൽപ്പിക്കാനാകില്ല......... ശാന്തിവിളയിൽ വന്ന് തിരക്കിനോക്കൂ......... ബാല്യകാലത്തെ പട്ടിണിക്കാലത്തും ദിനേശ് മാന്യനായിരുന്നു........ അവൻ ലോഡ്ജ് മുറിയെടുത്ത് കുട്ടിപ്രായത്തിൽ കൂട്ടിക്കൊടുപ്പായിരുന്നെന്നോ......... അവന്റനിയൻ ലോക്കൽ ചട്ടംബിയാണെന്നോ പേരുദൂഷ്യം ഉണ്ടാക്കിയിട്ടില്ലാന്നേ നാട്ടുകാർ പറയൂ..........അത് മരണം വരെ നിലനിർത്തും ഞാൻ.........!

ബൈജു കൊട്ടാരക്കര:

ശാന്തിവിളയെന്ന ഏഴാം കൂലി മാമക്ക് ഒരു മറുപടി
--------------------------'------------
ദിനേശ് ശാന്തിവിളയെ പോലെ വല്ലവന്റ ആസനം താങ്ങി പിച്ചകാശും വാങ്ങി പൊലീസിനേയും ഗവണ്മെന്റിനേയും പാവം ഒരു നടിയേയും മറ്റും വളരെ മോശമായി സംസാരിക്കുന്നത് മാന്യതയാണ് എന്ന് ഞാൻ കരുതുന്നില്ല. തന്റ പോസ്റ്റ് ഞാൻ കണ്ടു. തന്തയ്ക്കു പറയുന്നില്ല. കാരണം അതിനു പോലും നീ അർഹനല്ല. ഞാൻ ചെറുപ്പകാലത്ത് ഹോട്ടലിൽ റൂം എടുത്തിട്ടുണ്ടന്കിൽ അന്ന് തന്റെ കുടുംബക്കാർ ആരെങ്കിലും അവിടെ വന്നിട്ടുണ്ടോ എന്ന് പരിശോധനക് കണം. വർഷങ്ങളായി വിദേശത്ത് ജീവിക്കുനന എന്റെ അനുജൻ ഗുണ്ടയാണന്നുള്ള അറിവ് നിനക്ക് എവിടെ നിന്ന് കിട്ടിയടോ ചെറ്റേ ദിനേശാ? കാര്യങ്ങൾ സംസാരിക്കുന്നതിന് പകരം കുടുംബത്തിൽ ചൂണ്ടി സംസാരിച്ചാൽ നീ വിവരം അറിയും.

മരിച്ചുപോയ കലാഭവൻ മണിയെ കുറിച്ച് നീ പറഞ്ഞതും കേട്ടു. മണിയുടെ ഏഴ് അയലത്ത് വരാനുള്ള യോഗ്യത നിനക്ക് ഉണ്ടോ? ഒരു സിനിമ എങ്കിലും ചെയ്ത് ഒരു ദിവസമെന്കിലും തീയേറ്ററിൽ ഓടിച്ചിട്ട് നീ വാചകം അടി. നീ എന്തു സിനിമക്കാരനാടാ? ഞാൻ ക്‌ളാപ്പ് അടിച്ചു പഠിച്ചു തന്നാണ് സിനിമ ചെയ്തത്. അല്ലാതെ നിന്നെപോലെ മാമാപണി ചെയ്തല്ല . ഇനി മേലിൽ തന്തയ്ക്കു പിറക്കാത്ത പോസ്റ്റിട്ടാൽ നീ വിവരം അറിയും. ഇനി നിനക്കു മറുപടി ഇല്ല.

ശാന്തിവിള ദിനേശ്:

ബൈജൂ.......താൻ പറയുന്നതൊന്നും ഞാൻ തന്നെ പറഞ്ഞതല്ല........എന്നെപ്പറ്റി തിരക്കൂ....... ആരെങ്കിലും അങ്ങിനെ പറയുമോന്ന് എന്നാണ് ഞാൻ പറഞ്ഞത് .........തനിക്ക് അനിയനുണ്ടെന്ന കാര്യം പോലും താനിപ്പോൾ പറയുംബോഴാണ് ഞാനറിയുന്നത് ........ബൈജൂവിനെപ്പറ്റി അറിയാവുന്ന കാര്യങ്ങളുണ്ട് ........ അതുഞാൻ പറയില്ല........താൻ പ്രകോപിതനാകുന്നതിൽ എന്തോ രഹസ്യമുണ്ട് ........ അതെന്താന്നുപറയൂ.......ഞാനൊരാളേയും തന്തക്ക് പറയില്ല..........അത് എന്റെ മൂന്നരവയസ്സിൽ അച്ഛൻ മരിച്ചതിനാൽ......... അച്ഛന്റെ വിലയറിയാം........അത് എല്ലാവർക്കും വേണമെന്നില്ല...........!

നിനക്കൂപറ്റിയ എതിരാളിയല്ലാത്തതിനാൻ എന്നെ വിട്ടേക്കൂ എന്നല്ലേ ഞാൻ പറഞ്ഞുള്ളൂ..........!

ബൈജൂവിന് കുട്ടിക്കാലത്ത് ലോഡ്ജ് പരിപാടി ഉണ്ടായിരുന്നോ ? എനിക്കതൊന്നുമറിയില്ല........... ഞാനെന്റെ നിലപാട് പറഞ്ഞതാണ് .........! പിന്നെ, ഒരു പാവം പെൺകുട്ടിയുടെ കണ്ണീരിന്റെ കഥ.........ലോകത്തൊരു പെണ്ണും കരയരുതെന്നാണ് എന്റെ പ്രാർത്ഥന.........ഞാനെന്റെ ഭാര്യയേയോ...... മരിക്കുംവരെ അമ്മയേയോ...... വളർന്നുവരുന്ന മോനേയോ കരയിക്കില്ല....... കടക്കാരനാക്കില്ല........ അനാഥരുമാക്കില്ല.........

33 വർഷത്തിനിടയിൽ ഒരു ജൂനിയർ ആർട്ടിസ്റ്റ് പെൺകുട്ടിയെപ്പോലും കെട്ടിക്കോളാമെന്ന് പറഞ്ഞ് പറ്റിച്ച് , അവളെ വിറ്റ് സുഖിച്ച് ജീവിച്ചിട്ടില്ല....... ഒരു പെണ്ണിന്റേം കണ്ണീർ എന്നെയോർത്ത് ഈ ഭൂമിയിൽ വീഴാൻ സമ്മതിക്കില്ല...,.,..... അതൊക്കെ എന്റെ സ്വകാര്യതീരുമാനമാണ് .........! ഇതൊക്കെ എന്റെ പോളിസിയാണ് ........ വരുന്നദിവസങ്ങളിൽ ഞാൻ കൊച്ചിയിലുണ്ട് ........ഡിങ്കന്റെ സെറ്റിൽ പോകും........ദിലീപിനെ കാണും.........
.
അയാൾ എന്തെങ്കിലും ഓഫർ വച്ചാൽ........ സത്യമായും ബൈജൂ അത് നിന്നോടേ ആദ്യം പറയൂ........! പുറത്തൊരു പെണ്ണിനേം ഉപയോഗിച്ചിട്ടില്ലാത്ത എനിക്ക് ബൈജൂവിളിച്ച പേരുകളും യോജിക്കില്ല......... ദയവായി ബൈജൂ എന്നെ വെറുതേവിടൂ......... നിനക്കുപറ്റിയ എതിരാളിയല്ല ഞാൻ..........!

ബൈജു കൊട്ടാരക്കര:

അതെ എനിക്കും പറയാനുള്ളൂ. ...... നീ എനിക്ക് പറ്റിയ എതിരാളി അല്ല. ഓർത്താൽ നന്ന്.
നീ ഡിങ്കന്റെ സെറ്റിൽ പോകൂ. എടോ മരിക്കും വരെ ആണായി ജീവിക്കുക. കൂടുതൽ ഒന്നും പറയാനില്ല.

ആലപ്പി അഷറഫ്:

ഈ ശാന്തി വിള എന്താ ഇങ്ങനെ... മനോനില പൂർണമായി തകരാറിലായോ...? നേരത്തെ തന്നെ ശകലം പിരിവെട്ടുണ്ടു്... കല ഭവൻ മണി കേരളത്തിന്റെ സ്വത്താണ്... മുത്താണ് ..അതിൽ ജാതിയത കലർത്തരുതേ സഹോദരാ... ദിനേശന് പണ്ടു തൊട്ടെ താഴ്ന്ന ജാതിക്കാരെ ഇഷ്ടമല്ലല്ലോ... അത് ഇനിയും മറ്റിക്കൂടെ... നമ്മെളെല്ലവരും സഹോദരങ്ങല്ലെ ശാന്തിവിള.... മന്ഷ്യ നെ സ്‌നേഹിക്കാൻ പഠിക്കുക... ജാതി മത ചിന്തകൾ വലിച്ചെറിഞ്ഞൂടെ... ഉയർന്ന ജാതിക്കാരൻ ക്വട്ടേഷൻ റേപ്പ് ചെയ്താലും അത് ന്യായമാണന്ന് പറയുന്നത് പൊതുസമൂഹം കണ്ടു താങ്കളെ വിലയിരുത്തുന്നുണ്ടു എന്ന് മനസ്സിലാക്കുക... ഞാനാണ് എല്ലാം എന്ന അഹന്ത മറ്റുക... ഇനിയും അസുഖം മറിയില്ലങ്കിൽ ഞങ്ങൾ കൈയും കാലും കെട്ടി കൊണ്ടു പോകും.. ലോഡ്ജ് ആണെടാ ചെറ്റേ നിന്റെ നിലപാട്. പോക്രിത്തരം എഴുതി മാന്യനാവാൻ ശ്രമിക്കല്ലെ വിവരം അറിയും. നീ ആദ്യം നിന്റെ കുടുംബം നോക്ക്.

മംഗളം ചാനലിൽ വന്ന ശാന്തിവിളയുടെ അഭിമുഖം: