- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓസ്ട്രേലിയയിലെ ഈ റിവർ ക്രോസ്സിലൂടെ കടന്നുപോയാൽ ചിലപ്പോൾ പമ്മിയിരിക്കുന്ന മുതല നിങ്ങളെ തട്ടിക്കൊണ്ടുപോയെന്ന് വരും; രണ്ടു സത്രീകൾക്കൊപ്പമെത്തിയ യുവാവിന്റെ മൃതദേഹം രക്ഷിക്കാൻ പെരുംമുതലയെ കൊല്ലേണ്ടിവന്ന നിരാശയിൽ അധികൃതർ
ഓസ്ട്രേലിയയിലെ കക്കാഡു നാഷണൽ പാർക്കിലുള്ള കാലിസ് റിവർ ക്രോസ്സിങ് കടക്കാൻ പറ്റിയാൽ ഭാഗ്യമെന്ന് കരുതിയാൽ മതി. പതിയിരിക്കുന്ന മുതലകൾ ഏതുനിമിഷവും ചാടിവീഴുന്ന സ്ഥലാണിത്. രണ്ട് സ്ത്രീകൾക്കൊപ്പമെത്തിയ 47-കാരനെ കൂറ്റൻ മുതല പിടിച്ചത് കഴിഞ്ഞ ദിവസമാണ്. 47-കാരന്റെ മൃതദേഹം മുതലയിൽനിന്ന് വീണ്ടെടുക്കുന്നതിന് അതിനെ പൊലീസുകാർക്ക് വെടിവച്ച് കൊല്ലേണ്ടിവന്നു. നോർത്തേൺ ടെറിട്ടറിയിലാണ് കാക്കഡു നാഷണൽ പാർക്ക്. ഇവിടെ വ്യാഴാഴ്ച വൈകിട്ട് നാലുമണിയോടെയാണ് സംഭവമുണ്ടായത് രണ്ട് സ്ത്രീകൾക്കൊപ്പം പുഴകടക്കാൻ ശ്രമിക്കുന്നതിനിടെ ഇയാളെ മുതല ചാടിവീണ് കടിച്ച് വെള്ളത്തിലേക്ക് കൊണ്ടുപോവുകയായിരുന്നു. രണ്ടുകിലോമീറ്റർ അകലെ വൈകിട്ട് ഏഴുമണിയോടെ ഇയാളുടെ മൃതദേഹം കണ്ടെത്തി. മുതലയെ അകറ്റി മൃതദേഹം വീണ്ടെടുക്കാനുള്ള ശ്രമം പരാജയപ്പെട്ടതോടെയാണ് അതിനെ പൊലീസുകാർക്ക് വെടിവച്ച് കൊല്ലേണ്ടിവന്നത്. 47-കാരനെ മുതല കടിച്ചുകൊണ്ടുപോയപ്പോൾ മുതൽ ഒട്ടേറെ ബോട്ടുകളിലും മറ്റുമായി രക്ഷാപ്രവർത്തന ശ്രമങ്ങൾ ആരംഭിച്ചിരുന്നു. എന്നാൽ, രാത്രിയോടെയാണ് മൃതദേഹം കണ്ടെത
ഓസ്ട്രേലിയയിലെ കക്കാഡു നാഷണൽ പാർക്കിലുള്ള കാലിസ് റിവർ ക്രോസ്സിങ് കടക്കാൻ പറ്റിയാൽ ഭാഗ്യമെന്ന് കരുതിയാൽ മതി. പതിയിരിക്കുന്ന മുതലകൾ ഏതുനിമിഷവും ചാടിവീഴുന്ന സ്ഥലാണിത്. രണ്ട് സ്ത്രീകൾക്കൊപ്പമെത്തിയ 47-കാരനെ കൂറ്റൻ മുതല പിടിച്ചത് കഴിഞ്ഞ ദിവസമാണ്. 47-കാരന്റെ മൃതദേഹം മുതലയിൽനിന്ന് വീണ്ടെടുക്കുന്നതിന് അതിനെ പൊലീസുകാർക്ക് വെടിവച്ച് കൊല്ലേണ്ടിവന്നു.
നോർത്തേൺ ടെറിട്ടറിയിലാണ് കാക്കഡു നാഷണൽ പാർക്ക്. ഇവിടെ വ്യാഴാഴ്ച വൈകിട്ട് നാലുമണിയോടെയാണ് സംഭവമുണ്ടായത് രണ്ട് സ്ത്രീകൾക്കൊപ്പം പുഴകടക്കാൻ ശ്രമിക്കുന്നതിനിടെ ഇയാളെ മുതല ചാടിവീണ് കടിച്ച് വെള്ളത്തിലേക്ക് കൊണ്ടുപോവുകയായിരുന്നു. രണ്ടുകിലോമീറ്റർ അകലെ വൈകിട്ട് ഏഴുമണിയോടെ ഇയാളുടെ മൃതദേഹം കണ്ടെത്തി. മുതലയെ അകറ്റി മൃതദേഹം വീണ്ടെടുക്കാനുള്ള ശ്രമം പരാജയപ്പെട്ടതോടെയാണ് അതിനെ പൊലീസുകാർക്ക് വെടിവച്ച് കൊല്ലേണ്ടിവന്നത്.
47-കാരനെ മുതല കടിച്ചുകൊണ്ടുപോയപ്പോൾ മുതൽ ഒട്ടേറെ ബോട്ടുകളിലും മറ്റുമായി രക്ഷാപ്രവർത്തന ശ്രമങ്ങൾ ആരംഭിച്ചിരുന്നു. എന്നാൽ, രാത്രിയോടെയാണ് മൃതദേഹം കണ്ടെത്താനായത്. വൻതോതിൽ മുതലകളുടെ സാന്നിധ്യമുള്ള മേഖലയാണിത്. നദി കടക്കുന്ന ഭാഗത്തുമാത്രം 120-ഓളം മുതലകളുള്ളതായി കണ്ടെത്തിയിട്ടുണ്ട്. പുഴയിലേക്ക് ഇറങ്ങരുതെന്ന് ഇവിടെയെത്തുന്ന സഞ്ചാരികൽക്ക് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.
പ്രദേശവാസിയായ ഒരാൾതന്നെയാണ് കൊല്ലപ്പെട്ടതെന്നാമ് പൊലീസുകാർ പറയുന്നത്. നദി കുറുകെ കടക്കാൻ ശ്രമിച്ചത് തികഞ്ഞ വിഡ്ഢിത്തമാണെന്ന് പൊലീസ് സൂപ്രണ്ട് ബോബ് ഹാരിസൺ പറഞ്ഞു. നിർദേശങ്ങൾ അവഗണിച്ച് പുഴയിലിറങ്ങിയതാണ് ദുരന്തത്തിന് കാരണം. പ്രദേശവാസിയായ ഒരാൾക്ക് അബദ്ധം പറ്റിയതെങ്ങനെയെന്നാണ് പൊലീസ് ആലോചിക്കുന്നത്.