- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കോടീശ്വരന്റെ ഭാര്യ 47 ലക്ഷവുമായി കടന്നുകളഞ്ഞത് ഓട്ടോ ഡ്രൈവർക്കൊപ്പം; പരാതിയിൽ അന്വേഷണവുമായി പൊലീസ്
ഭോപാൽ: കോടീശ്വരനായ ഭർത്താവിനെ ഉപേക്ഷിച്ച് 47 ലക്ഷം രൂപയുമായി ഓട്ടോ ഡ്രൈവർക്കൊപ്പം കടന്നുകളഞ്ഞ സ്ത്രീക്കായി അന്വേഷണം തുടങ്ങി. മധ്യപ്രദേശിലെ ഇൻഡോറിലാണു സംഭവം. തന്നെക്കാൾ 13 വയസ്സിന് ഇളയ യുവാവിനൊപ്പമാണ് ഇവർ പോയത്.
വീട്ടിൽ നിന്ന് 47 ലക്ഷം രൂപയുമെടുത്തു ഭാര്യ പോയി എന്നു കാണിച്ച് ഇവരുടെ ഭർത്താവ് പൊലീസിൽ പരാതിയും നൽകി. ഒക്ടോബർ 13 നാണ് സ്ത്രീയെയും ഡ്രൈവറെയും കാണാതായിരിക്കുന്നത്. ഓട്ടോ ഡ്രൈവർ പതിവായി സ്ത്രീയെ വീട്ടിൽ കൊണ്ടുവിടാറുണ്ടായിരുന്നുവെന്നാണ് പൊലീസ് ഭാഷ്യം.
ഇൻഡോർ പൊലീസ് വിശദമായ അന്വേഷണം നടത്തി വരികയാണ്. ഇമ്രാൻ(32) എന്ന ഓട്ടോ ഡ്രൈവറാണ് ഇവർക്കൊപ്പമുള്ളതെന്ന് പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.
മധ്യപ്രദേശിലെ ഖണ്ട്വ, ജാവ്റ, ഉജ്ജയിൻ, രത്ലാം തുടങ്ങിയ നഗരങ്ങളിൽ ഇമ്രാൻ എത്തിയതായി െപൊലീസ് കണ്ടെത്തിയെങ്കിലും ഇരുവരെയും പിടികൂടാൻ കഴിഞ്ഞില്ല. ഇമ്രാന്റെ സുഹൃത്തിന്റെ വീട്ടിൽ നിന്ന് 33 ലക്ഷം രൂപയും പൊലീസ് പിടിച്ചെടുത്തു. കോടികൾ ആസ്തിയുള്ള ഭൂവുടമയാണു സ്ത്രീയുടെ ഭർത്താവെന്നാണ് റിപ്പോർട്ട്.




