ശ്രീനഗർ: മുസ്ലിം സൈനികൻ പ്രാർത്ഥന നിർവഹിക്കുമ്പോൾ സഹപ്രവർത്തകൻ തോക്കുമേന്തി കാവൽ നിൽക്കുന്ന ചിത്രം സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. ശ്രീനഗറിൽ നിന്നുള്ള ദൃശ്യമാണ് സി ആർ പി എഫ് ട്വിറ്ററിലൂടെ പുറത്തു വിട്ടത്. ചിത്രം പുറത്ത് വന്നതോടെ നിരവധി പേരാണ് സൈനികനെയും ഇന്ത്യൻ സേനയേയും അഭിനന്ദിച്ച് രംഗത്ത് വന്നത്.

ഇതാണ് യഥാർത്ഥ ഇന്ത്യയെന്ന് ചിത്രത്തെ അഭിനന്ദിച്ചവർ അഭിപ്രായപ്പെട്ടു. ഇന്ത്യയുടെ ഒത്തൊരുമ വിളിച്ചോതുന്നതാണ് ചിത്രമെന്നും ചിലർ അഭിപ്രായപ്പെട്ടു. അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന്റെ ഭീകരവാദ വിരുദ്ധ റിപ്പോർട്ട് പ്രകാരം ഇന്ത്യയിൽ ഏറ്റവും കൂടുതൽ കലുഷിതമായ പ്രദേശമാണ് കശ്മീർ. 2013ൽ 93 ശതമാനം ആക്രമണമാണ് കശ്മീരിൽ വർദ്ധിച്ചത്.

കണക്കുകൾ പ്രകാരം 2016ൽ നടന്ന ഭീകരാക്രമണങ്ങളിൽ 19 ശതമാനവും നടന്നത് കശ്മീരിലാണ്. സി ആർ പി എഫ ജവാന്മാർക്ക് നേരെയും നിരന്തരം ആക്രമണങ്ങൾ നടക്കുന്നുണ്ട്