- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പെട്രോൾ-ഡീസൽ വിലക്കുറവ് അനുഭവിക്കാൻ യോഗമില്ലാത്ത ഒരേയൊരു കൂട്ടർ പാവം ഇന്ത്യക്കാരോ? അന്താരാഷ്ട്ര വില ഇടിഞ്ഞപ്പോൾ കേന്ദ്രം വീണ്ടും ഡ്യൂട്ടി കൂട്ടി; ഈ കബളിപ്പിക്കലിൽ മോദി സർക്കാർ അധികമായി നേടുന്നത് 20,000 കോടി രൂപ!
ന്യൂഡൽഹി: അന്താരാഷ്ട്ര വിപണിയിലെ ക്രൂഡ് ഓയിൽ വിലയ്ക്കനുസരിച്ചാണ് ലോകത്ത് മറ്റെവിടെയും പെട്രോളിന്റെയും ഡീസലിന്റെയും വില നിശ്ചയിക്കുന്നത്. എന്നാൽ, ഇന്ത്യയിലെ ഉപഭോക്താക്കൾക്കുമാത്രം ക്രൂഡ് ഓയിലിന്റെ വിലക്കുറവിന് അനുസരിച്ചുള്ള നേട്ടം വിപണിയിൽനിന്നുണ്ടാകുന്നില്ല. രണ്ടാഴ്ചയ്ക്കിടെ പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് ഡ്യ
ന്യൂഡൽഹി: അന്താരാഷ്ട്ര വിപണിയിലെ ക്രൂഡ് ഓയിൽ വിലയ്ക്കനുസരിച്ചാണ് ലോകത്ത് മറ്റെവിടെയും പെട്രോളിന്റെയും ഡീസലിന്റെയും വില നിശ്ചയിക്കുന്നത്. എന്നാൽ, ഇന്ത്യയിലെ ഉപഭോക്താക്കൾക്കുമാത്രം ക്രൂഡ് ഓയിലിന്റെ വിലക്കുറവിന് അനുസരിച്ചുള്ള നേട്ടം വിപണിയിൽനിന്നുണ്ടാകുന്നില്ല. രണ്ടാഴ്ചയ്ക്കിടെ പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് ഡ്യൂട്ടി ഉയർത്തിയ കേന്ദ്ര സർക്കാർ വീണ്ടും ഉപഭോക്താക്കളെ വഞ്ചിച്ചു.
പെട്രോളിന് 2.25 രൂപയും ഡീസലിന് ഒരു രൂപയുമാണ് ലിറ്ററിന് മേൽ എക്‌സൈസ് ഡ്യൂട്ടി വർധിപ്പിച്ചത്. നവംബർ മധ്യത്തിലും രണ്ടുതരം ഇന്ധനങ്ങൾക്കും ഒന്നര രൂപ വീതം വർധിപ്പിച്ചിരുന്നതാണ്. എക്‌സൈസ് തീരുവ വർധിപ്പിച്ചതിലൂടെ പെട്രോൾ, ഡീസൽ വിലയിൽ മാറ്റമുണ്ടാകില്ലെന്ന് ഉറപ്പാക്കുകയാണ് കേന്ദ്രസർക്കാർ ചെയ്തിരിക്കുന്നത്.
അഞ്ചുവർഷത്തെ താഴ്ന്ന നിരക്കിലാണ് അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിലിന്റെ വില. വെള്ളിയാഴ്ച ബാരലിന് 70.29 ഡോളർ നിരക്കിലാണ് ഇന്ത്യ ക്രൂഡ് ഓയിൽ വാങ്ങിയതെങ്കിൽ, തിങ്കളാഴ്ച അത് 67.72 ഡോളറായി മാറി. രണ്ടുദിവസത്തിനിടെ 2.57 ഡോളറിന്റെ വിലക്കുറവാണ് ബാരലിനുണ്ടായത്. അഞ്ചുവർഷത്തെ ഏറ്റവും താഴ്ന്ന വിലയിലിലാണ് ക്രൂഡ് ഓയിൽ ഇപ്പോൾ.
ഏതാനും ദിവസങ്ങൾക്കുള്ളിൽ ക്രൂഡ് ഓയിൽ വില ഇനിയും താഴുമെന്നാണ് സൂചന. എന്നാൽ, ഇതിന്റെ പ്രയോജനം ഇന്ത്യയിലെ ഉപഭോക്താക്കൾക്ക് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നില്ല. പെട്രോളിന്റെയും ഡീസലിന്റെയും വിലനിയന്ത്രണം നീക്കിയതുകൊണ്ടാണിത്. പെട്രോളിന്റെ വിലനിയന്ത്രണം 2013 ജനുവരിയിലും ഡീസലിന്റേത് ഒക്ടോബറിലുമാണ് നീക്കിയത്. ജൂൺ-ജൂലൈ മുതൽ ക്രൂഡ് ഓയിൽ വിലയിൽ സ്ഥിരമായ ഇടിവ് അനുഭവപ്പെടുന്നുമുണ്ട്. 36 ശതമാനത്തോളം വിലയിടിവാണ് ക്രൂഡ് ഓയിലിനുണ്ടായത്.
ഈ കാലയളവിൽ അന്താരാഷ്ട്ര വിപണിയിൽ എണ്ണവിലയിലുണ്ടായ കുറവ്, വർധിപ്പിച്ച തീരുവയിൽ തട്ടിക്കിഴിച്ചതിനാലാണ് ചില്ലറവില്പനയിൽ പ്രതിഫലിക്കാത്തതെന്നാണ് ഔദ്യോഗിക വിശദീകരണം. സർക്കാരിന്റെ വരുമാനം നിലനിർത്തുന്നതിനും ഉപഭോക്താക്കളെ സംരക്ഷിക്കുന്നതിനും വേണ്ടിയാണ് എക്‌സൈഡ് ഡ്യൂട്ടി ഉയർത്തിയതെന്നും അധികൃതർ വിശദമാക്കുന്നു.
എക്‌സൈസ് തീരുവ വർധിപ്പിച്ചതോടെ സർക്കാരിന്റെ നികുതി വരുമാനത്തിലും വർധനയുണ്ടാകും. ഈ സാമ്പത്തിക വർഷത്തെ ബാക്കിയുള്ള സമയത്ത് 4,000 കോടി രൂപയോളം സർക്കാരിന് അധികമായി ലഭിക്കുമെന്നാണ് കണക്കുകൂട്ടുന്നത്. രാജ്യാന്തരവിപണിയിൽ ഇന്ധവില ബാരലിന് 67 ഡോളറായി താഴ്ന്നു. മൂന്നാഴ്ച മുമ്പ് വർദ്ധിപ്പിച്ച തീരുവ കൂടി കണക്കിലെടുത്താൽ പ്രതിവർഷം അധിക വരുമാനം 24,000 കോടി രൂപയാണ്. നടപ്പ് സാമ്പത്തിക വർഷം ബാക്കിയുള്ള അഞ്ച് മാസത്തിൽ മാത്രം 10000 കോടി രൂപ അധികമായി കേന്ദ്ര സർക്കാരിന് ലഭിക്കും.
നവംബർ 12ന് എക്‌സൈസ് തീരുവ പെട്രോളിന് ഒന്നര രൂപയും ഡീസലിന് ഒരു രൂപയുമാണ് കൂട്ടിയത്. തൊട്ട് പിന്നാലെയാണ് ഇപ്പോഴത്തെ വർദ്ധനവ്. തീരുവ കൂട്ടിയില്ലായിരുന്നെങ്കിൽ പെട്രോളിന് വില 3.75 രൂപ കുറഞ്ഞേനെ. നാമമാത്രമായ വില ഡീസലിനും പെട്രോളിനും കുറയ്ക്കുമ്പോഴാണ് ഈ കള്ളക്കളിയും. ധനക്കമ്മി കുറയ്ക്കുകയെന്ന പ്രഖ്യാപിത ലക്ഷ്യത്തിലേക്കുള്ള കുറുക്കുവഴിയാണ് ഇത്.