- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രസവിച്ച നായയുടെ കണ്ണുകൾ അടിച്ചു പൊട്ടിച്ച് കണ്ണില്ലാത്ത ക്രൂരത; ആക്രമിച്ചത് മാവേലിക്കര തഴക്കര കണ്ണങ്കര കോളനിയിലെ മോഹൻദാസ്; കാഴ്ച നഷ്ട്ടപ്പെട്ട നായയെ ഏറ്റെടുത്തു മൃഗ സംരക്ഷകർ; കൊടും ക്രൂരത ചെയ്തയാൾക്കെതിരെ നടപടി വേണമെന്ന് അനിമൽ ലൗവേഴ്സ്
ആലപ്പുഴ: പ്രസവിച്ച നായയുടെ കണ്ണുകൾ അടിച്ച് പൊട്ടിച്ച് കണ്ണില്ലാത്ത ക്രൂരത. മാവേലിക്കര തഴക്കര കണ്ണങ്കര കോളനിയിലാണ് സംഭവം. കോളനി നിവാസിയായ മോഹൻ ദാസ് എന്നയാളാണ് നായയെ അക്രമിച്ച് കണ്ണുകൾ അടിച്ച് പൊട്ടിച്ചത്. കാഴ്ച നഷ്ട്ടപ്പെട്ട നായയെ മൃഗ സംരക്ഷകനായ പാലക്കാട് ഒറ്റപ്പാലം സ്വദേശി പ്രദീപ് പയ്യൂർ ഏറ്റെടുത്തു.
കഴിഞ്ഞ ആഴ്ചയാണ് മനസാക്ഷിയെ മരവിപ്പിക്കുന്ന സംഭവം അരങ്ങേറിയത്. തഴക്കര കോളനിയിൽ വസിക്കുന്ന നായയെ മദ്യപിച്ചെത്തിയ മോഹൻദാസ് വടി ഉപയോഗിച്ച് മർദ്ദിക്കുകയും കണ്ണുകൾ അടിച്ച് പൊട്ടിക്കുകയുമായിരുന്നു. ദിവസങ്ങൾക്ക് മുൻപ് പ്രസവിച്ച നായയായിരുന്നു. കാഴ്ച നഷ്ടപ്പെട്ട നായയുടെ അവസ്ഥ കോളനിയിലെ ഒരു യുവാവ് മാവേലിക്കര അനിമൽ ലൗവേഴ്സ് എന്ന സംഘടനയുടെ പ്രവർത്തകൻ നിബുവിനെ അറിയിക്കുകയായിരുന്നു.
നിബു പ്രദീപിനോട് വിവരം പറയുകയും നായയെയും കുഞ്ഞുങ്ങളെയും പാലക്കാടുള്ള ഷെൽട്ടറിലേക്ക് കൊണ്ടു പോകുകയും ചെയ്തു. മോഹൻദാസ് മുൻപും മൃഗങ്ങളെ ഉപദ്രവിച്ചിട്ടുണ്ട്. ഒരു വർഷം മുൻപ് രണ്ട് നായ്ക്കളുടെ കണ്ണുകൾ ഇതേ രീതിയിൽ അടിച്ചു പൊട്ടിച്ചിരുന്നു. നാട്ടുകാർക്കും ഇയാൾ സ്ഥിരം ശല്യമാണെന്ന് കോളനി നിവാസികൾ പറയുന്നു. നായയെ ഉപദ്രവിച്ച മോഹൻ ദാസിനെതിരെ സംഘടനയും നാട്ടുകാരും മാവേലിക്കര പൊലീസിൽ പരാതി നൽകി.
പരാതിയുടെ അടിസ്ഥാനത്തിൽ ഇയാളെ വിളിച്ചു വരുത്തിയെങ്കിലും മൊഴിയെടുത്ത് വിട്ടയക്കുകയായിരുന്നു. എന്നാൽ ഇയാളെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്യണമെന്ന് അനിമൽ ലൗവേഴ്സ് സംഘടന ആവശ്യപ്പെട്ടു.
മറുനാടൻ മലയാളി കൊച്ചി റിപ്പോർട്ടർ.