- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലക്ഷ്മിയെ സ്വത്തു തട്ടിയെടുത്തശേഷം മകനും മരുമകളും ചേർന്നു ക്രൂരമായി പീഡിപ്പിച്ചു കൊന്നു; അംഗവൈകല്യമുള്ള രത്ന്നമ്മയെ റെയിൽവേ ട്രാക്കിൽ കൊന്നിട്ടതും മകന്റെ ഭാര്യ; ഗൗരിക്കുട്ടിയെ കൈയും കാലും കണ്ണും അടിച്ചു തകർത്ത് ആശുപത്രിയിലാക്കിയതും മരുമകൾ; ആലപ്പുഴയിൽ നിന്നും കേരളത്തെ നടുക്കിയ മൂന്ന് കൊടിയ ക്രൂരതകളുടെ കഥ
ആലപ്പുഴ: മരുമക്കളുടെ ക്രൂരപീഡനത്തിനിരയായി ആലപ്പുഴ ജില്ലയിൽ കഴിഞ്ഞ ദിവസങ്ങളിൽ മരിച്ചത് രണ്ട് അമ്മായിഅമ്മമാർ. മൂന്നാമത്തെയാൾ അതീവഗുരുതരാവസ്ഥയിൽ. പള്ളിപ്പാട് നീണ്ടൂർ കുറ്റിവിളയിൽ ലക്ഷ്മി (85), ഹരിപ്പാട് മണ്ണാറശ്ശാല വിപിൻ ഭവനത്തിൽ വാട്ടർ അഥോറിറ്റി ജീവനക്കാരനായിരുന്ന കുട്ടപ്പൻ ആചാരിയുടെ ഭാര്യ ഗൗരിക്കുട്ടി അമ്മാൾ (75), നങ്ങ്യാർകുളങ്ങര 17 ാം വാർഡിൽ അകംകുടി വാലുപുരയിടത്തിൽ പരേതനായ തങ്കപ്പന്റെ ഭാര്യ രത്‌നമ്മ എന്നിവരാണ് കഴിഞ്ഞ രണ്ടാഴ്ചക്കിടയിൽ മർദ്ദനമേറ്റ് അവശനിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടത്. പള്ളിപ്പാട് സ്വദേശി ലക്ഷ്മിയെ സ്വത്തുവകകൾ തട്ടിയെടുത്തശേഷമാണ് മകനും മരുമകളും ചേർന്നു ക്രൂരമായി പീഡിപ്പിച്ചത്. കടുത്ത മഞ്ഞപ്പിത്ത ബാധയേറ്റ് അവശനിലയിലായ വയോധികയെ മനുഷ്യാവകാശ പ്രവർത്തകർ ഏറ്റെടുത്താണ് കഴിഞ്ഞ ദിവസം കൊട്ടാരക്കര ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്നലെ ലക്ഷ്മി ലോകത്തോട് വിടപറഞ്ഞു. പത്തര സെന്റ് ഭൂമിയും അതിനോട് ചേർന്നുള്ള വീടും സ്വന്തമായുണ്ടായിരുന്ന ലക്ഷ്്മിയെ മരുമകൾ കഴുത്തു ഞെരിച്ച് കൊല്ലാൻ
ആലപ്പുഴ: മരുമക്കളുടെ ക്രൂരപീഡനത്തിനിരയായി ആലപ്പുഴ ജില്ലയിൽ കഴിഞ്ഞ ദിവസങ്ങളിൽ മരിച്ചത് രണ്ട് അമ്മായിഅമ്മമാർ. മൂന്നാമത്തെയാൾ അതീവഗുരുതരാവസ്ഥയിൽ. പള്ളിപ്പാട് നീണ്ടൂർ കുറ്റിവിളയിൽ ലക്ഷ്മി (85), ഹരിപ്പാട് മണ്ണാറശ്ശാല വിപിൻ ഭവനത്തിൽ വാട്ടർ അഥോറിറ്റി ജീവനക്കാരനായിരുന്ന കുട്ടപ്പൻ ആചാരിയുടെ ഭാര്യ ഗൗരിക്കുട്ടി അമ്മാൾ (75), നങ്ങ്യാർകുളങ്ങര 17 ാം വാർഡിൽ അകംകുടി വാലുപുരയിടത്തിൽ പരേതനായ തങ്കപ്പന്റെ ഭാര്യ രത്‌നമ്മ എന്നിവരാണ് കഴിഞ്ഞ രണ്ടാഴ്ചക്കിടയിൽ മർദ്ദനമേറ്റ് അവശനിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടത്.
പള്ളിപ്പാട് സ്വദേശി ലക്ഷ്മിയെ സ്വത്തുവകകൾ തട്ടിയെടുത്തശേഷമാണ് മകനും മരുമകളും ചേർന്നു ക്രൂരമായി പീഡിപ്പിച്ചത്. കടുത്ത മഞ്ഞപ്പിത്ത ബാധയേറ്റ് അവശനിലയിലായ വയോധികയെ മനുഷ്യാവകാശ പ്രവർത്തകർ ഏറ്റെടുത്താണ് കഴിഞ്ഞ ദിവസം കൊട്ടാരക്കര ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്നലെ ലക്ഷ്മി ലോകത്തോട് വിടപറഞ്ഞു. പത്തര സെന്റ് ഭൂമിയും അതിനോട് ചേർന്നുള്ള വീടും സ്വന്തമായുണ്ടായിരുന്ന ലക്ഷ്്മിയെ മരുമകൾ കഴുത്തു ഞെരിച്ച് കൊല്ലാൻ ശ്രമിച്ചെന്നാണു പരാതി. വീടിന്റെ പണി പൂർത്തിയാക്കാനായി മകന് സ്ത്രീധനമായി ലഭിച്ച തുകയുടെ ചെറിയൊരുഭാഗം ചെലവിട്ടെന്ന കുറ്റപ്പെടുത്തലായിരുന്നു മരുമകൾ ശശികലയുടെത്. ഒടുവിൽ ചെലവിട്ട തുകയായ ഇരുപതിനായിരത്തിനായി വീടും വസ്തും മകൻ സുരേഷിന്റെ പേരിലാക്കി വയോധിക നൽകി. വീടും സ്ഥലവും സ്വന്തമായി ലഭിച്ച സുരേഷ് ഭാര്യക്കൊപ്പം ചേർന്നു വയോധികയെ പുറത്താക്കുകയായിരുന്നു. രാഷ്ട്രീയക്കാരും സമുദായസംഘടനകളും വയോധികയുടെ സ്ഥിതിയറിഞ്ഞ് വസ്തുവകകൾ തിരിച്ചു നൽകണമെന്ന് ആവശ്യപ്പെട്ടിട്ടും സുരേഷും കുടുംബവും ഇതിന് തയ്യാറായിട്ടില്ല.
പൊലീസിന് സ്വമേധയാ കേസെടുക്കാൻ കഴിയുമായിരുന്നിട്ടും ഇതുവരെയും അത്തരത്തിലൊരു നീക്കം നടന്നിട്ടില്ല. ഇപ്പോൾ കൈയും കാലും അടിച്ചൊടിച്ച മാതാവിനെ ഏറ്റെടുക്കാൻ മകൻ തയ്യാറായി എന്ന നിലപാടിലാണ് പൊലീസ്. അതിനാൽ കേസിന്റെ ആവശ്യമില്ലെന്നും പൊലീസ് പറയുന്നു. അങ്ങനെയെങ്കിൽ ആർക്കും ആരെയും തല്ലിയൊടിച്ചശേഷം ഏറ്റെടുത്താൽ കേസില്ലാതാകുമോയെന്ന് നാട്ടുകാരും ചോദിക്കുന്നു. ഈ ചോദ്യങ്ങൾക്കൊന്നും പൊലീസിന് മറുപടിയില്ല. മാതാവിന്റെ ജീവൻ അപകടത്തിലാണെന്നും ഒരു തരത്തിലും ജീവിക്കാൻ കഴിയാത്ത സാഹചര്യമാണുള്ളതെന്നും കാണിച്ച് വയോധികയുടെ മകൾ പൊന്നമ്മ പൊലീസിൽ പരാതി നൽകിയെങ്കിലും ഫലമുണ്ടിയില്ല.
ഇതേ സാഹചര്യം തന്നെയാണ് ഹരിപ്പാട് അമ്മായി അമ്മയെ മൃഗീയമായി പീഡിപ്പിച്ച് കൈയും കാലും കണ്ണും അടിച്ചു തകർത്ത് ആശുപത്രിയിലാക്കിയ മരുമകളെ പിടികൂടാൻ പൊലീസ് അമാന്തം കാട്ടുന്നത്. ഹരിപ്പാട് മണ്ണാറശ്ശാല വിപിൻ ഭവനത്തിൽ വാട്ടർ അഥോറിറ്റി ജീവനക്കാരനായിരുന്ന കുട്ടപ്പൻ ആചാരിയുടെ ഭാര്യ ഗൗരിക്കുട്ടി അമ്മാളിനെയാണു മരുമകളുടെ മർദ്ദനമേറ്റ് ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഗുരുതരനിലയിൽ പ്രവേശിപ്പിച്ചത്. മൂത്ത മകൻ ബാബുവിന്റെ ഭാര്യ ബബിത (40) ആണ് വയോധികയെ നിരന്തരം ഉപദ്രവിച്ചു ശരീരമാസകലം മുറിവേൽപ്പിച്ചതായി പരാതിയുണ്ടായിരിക്കുന്നത്. ആലപ്പുഴയിൽ താമസിക്കുന്ന മകൾ നിർമ്മല ഹരിപ്പാട് മുനിസിപ്പാലിറ്റി ജാഗ്രതാ സമിതിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് മുനിസിപ്പൽ അധികൃതരും പൊലീസും വീട്ടിലെത്തി വീട് കുത്തിതുറന്ന് വയോധികയെ ആശുപത്രിയിലെത്തിച്ചത്.
മുനിസിപ്പൽ ചെയർപേഴ്‌സൺ പ്രൊഫ.സുധാ സുശീലന്റെ നേതൃത്വത്തിൽ വാർഡ് കൗൺസിലർ ആർ.രതീഷ്, ആരോഗ്യ സ്റ്റാന്റിങ് കമ്മറ്റി ചെയർപേഴ്‌സൺ വൃന്ദ എസ്. കുമാർ എന്നിവരും ജാഗ്രതാസമിതി അംഗങ്ങളും ഹരിപ്പാട് എസ്.ഐ എസ്.എസ് ബൈജുവിന്റെ നേതൃത്വത്തിൽ പൊലീസും എത്തിയായിരുന്നു വയോധികയെ ആശുപത്രിയിലെത്തിക്കാൻ സാഹചര്യം ഒരുക്കിയത്. പൊലീസും അധികൃതരും എത്തുമ്പോൾ പ്രതിയായ മരുമകൾ ബബിത വീട്ടിലുണ്ടായിരുന്നു. ഇവർ അമ്മായിഅമ്മയെ തൊഴിക്കുന്നതും കാൽ അടിച്ചൊടിക്കുന്നതും പ്രദേശവാസികൾ മൊബൈൽ ഫോണിൽ പകർത്തി പൊലീസിന് തെളിവായി നൽകിയിരുന്നു. മർദ്ദനത്തിന്റെ ദൃശ്യങ്ങൾ പൊലീസിന്റെ കൈയിലുണ്ടായിട്ടും ബബിതയെ പിടിക്കാൻ പൊലീസ് തയ്യാറായില്ല.
പ്രതിയെ സംരക്ഷിക്കുന്ന പൊലീസ് നടപടിക്കെതിരെ പ്രതിഷേധം ഉയർന്നിട്ടും പൊലീസിന് കൂസലില്ല. വയോധികയുടെ നില അതീവഗുരുതരാവസ്ഥയിൽ തുടരുമ്പോഴും പ്രതി വീടുവിട്ടു പോയെന്നാണ് പൊലീസ് പറയുന്നത്. ഇവരെ പിടിക്കാനോ അന്വേഷിക്കാനോ പൊലീസ് യാതൊരു നടപടിയും ഇതുവരെയും സ്വീകരിച്ചില്ല. പ്രതി ബബിതയെ ഭരണപക്ഷത്തുള്ള ചില ഉന്നതർ സഹായിക്കുന്നതായും പ്രദേശവാസികൾ പറയുന്നുണ്ട്. ബബിതയുടെ മകൻ ക്വട്ടേഷൻ സംഘാംഗമായതിനാലാാണ് പരിസരവാസികൾ ഈ വീടുമായി സഹകരിക്കാത്തത്. പൊലീസ് സംഘം എത്തി വയോധികയായ ഗൗരിക്കുട്ടിയമ്മാളിനെ മോചിപ്പിക്കുമ്പോൾ ദേഹത്ത് വെള്ളം കോരിയൊഴിച്ച് വസ്ത്രങ്ങൾ ആകെ നനഞ്ഞ നിലയിലായിരുന്നു. കൈയിൽ നിന്ന് ചോര ഒലിക്കുന്നുമുണ്ടായിരുന്നു.ഇടതുകൈയ്ക്ക് ഒടിവും പുറത്ത് അടിയേറ്റ് കരുവാളിച്ച പാടുകളും വിരലുകളിൽ മുറിവും ഉണ്ടായിരുന്നു.
മരുമകളുടെ പീഡനത്തെ തുടർന്ന് ഒരാഴ്‌ച്ചമുമ്പാണ് വീട്ടമ്മയായ നങ്ങ്യാർകുളങ്ങര 17 ാം വാർഡിൽ അകംകുടി വാലുപുരയിടത്തിൽ പരേതനായ തങ്കപ്പന്റെ ഭാര്യ രത്‌നമ്മയെ ദുരൂഹ സാഹചര്യത്തിൽ റെയിൽവേ പാളത്തിൽ മരിച്ച നിലയിൽ കാണപ്പെട്ടത്. അംഗവൈകല്യമുള്ള രത്‌നമ്മ താഴെ നിരപ്പിൽനിന്നും ഉയർന്നു നിൽക്കുന്ന റെയിൽവേ ട്രാക്കിൽ എത്തിയതും ഇവരുടെ കിടപ്പുമുറിയിൽ രക്തം തളം കെട്ടിക്കിടന്നിരുന്നതും സംശയത്തിന് ഇടവരുത്തിയിരുന്നു. ഇടതു കൈത്തണ്ടയിൽ മുറിവേറ്റിരുന്നു. മുറിവേല്പിച്ച ബ്ലെയ്ഡും മുറിയിലുണ്ടായിരുന്നു. ഇവർ അർബുദ ബാധിതയായിരുന്നു. കഴിഞ്ഞ 6 മാസമായി തിരുവനന്തപുരം ആർ.സി.സിയിൽ ചികിത്സയിലായിരുന്നു.
മരുമകൾ സജിതാ ദാസിനൊപ്പമായിരുന്നു താമസം. മകൻ രഘുനാഥൻ മസ്‌ക്കറ്റിലാണ്. രത്‌നമ്മയും മരുമകളും തമ്മിൽ നിരന്തരം കലഹിച്ചിരുന്നുവെന്നും ശരിയായ രീതിയിൽ ആഹാരമോ വെള്ളമോ നൽകാറില്ലായിരുന്നുവെന്നും ആഹാരത്തിന് വേണ്ടി രത്‌നമ്മ നിലവിളിക്കാറുണ്ടായിരുന്നുവെന്നും ബന്ധുക്കളും പരിസരവാസികളും പറഞ്ഞു.
ശുചിയാക്കാത്ത പാത്രങ്ങളിലായിരുന്നു പലപ്പോഴും ആഹാരം നൽകിയിരുന്നത്. കീമോതെറാപ്പി കഴിഞ്ഞ് അവശയായ രത്‌നമ്മ ഊന്നുവടിയുടെ സഹായത്താലാണ് നടന്നിരുന്നത്. സംഭവത്തിന്റെ തലേ ദിവസം ഇവർ തമ്മിൽ വഴക്കിട്ടിരുന്നുവെന്നും രത്‌നമ്മയുടെ നിലവിളി കേട്ടുവെന്നും പരിസരവാസികൾ പറയുന്നു. പൊലീസിന്റെ നിലപാടിൽ കടുത്ത അമർഷം പുകയുകയാണ്. വരും ദിവസങ്ങളിൽ ആക്ഷൻ കൗൺസിൽ രൂപീകരിച്ചു പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ് നാട്ടുകാർ.