- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മൂന്നാർ ഗുണ്ടുമലയിൽ ക്രഷ് അദ്ധ്യാപികയെ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തി; കൊലപാതകം പിഞ്ചുകുട്ടികളുടെ മുമ്പിൽ; കൃത്യം നടത്തിയത് ഇതരസംസ്ഥാന തൊഴിലാളിയെന്ന് പൊലിസ്; നടുക്കം വിട്ടുമാറാതെ മൂന്നാറും ഭയന്നു വിറച്ച് കുട്ടികളും
ഇടുക്കി: മൂന്നാറിനു സമീപം ഗുണ്ടുമലയിൽ പ്രീ സ്‌കൂൾ ടീച്ചറെ വെട്ടിക്കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. രാജഗുരുവെന്ന അദ്ധ്യാപികയാണ് കൊല്ലപ്പെട്ടത്. ടാറ്റാ ടീ കമ്പനിയുടെ ഉടമസ്ഥതയിലുള്ള ക്രഷിൽ വച്ചാണ് സംഭവം. അഞ്ച് വയസിൽ താഴയുള്ള കുട്ടികളെ പഠിപ്പിക്കുന്ന സ്ഥാപനമാണിത്. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെ കുട്ടികൾക്ക് ഭക്ഷണവുമായി എത്തിയ സ്ത്രീകളാണ് അദ്ധ്യാപികയെ മരിച്ച നിലയിൽ കണ്ടത്. ഇതരസംസ്ഥാന തൊഴിലാളിയാണ് കൊലപാതകം നടത്തിയതെന്നാണ് പൊലിസിന്റെ നിഗമനം. കുട്ടികളുടെ മുമ്പിൽ വച്ചാണ് അദ്ധ്യാപിക ക്രൂരമായി കൊല്ലപ്പെട്ടത്. മൂന്നാർ-മറയൂർ റൂട്ടിൽ മൂന്നാറിൽനിന്ന് ഇരുപതോളം കിലോമീറ്റർ അകലെയാണ് സംഭവം. ക്രഷിലെത്തിയ അമ്മമാർ കുട്ടികലുടെ നിലവിളികേട്ട് ഓടിയെത്തി നോക്കിയപ്പോഴാണ് മൃതദേഹം കണ്ടത്. മൂന്നാർ പൊലിസെത്തി ജഡം ആശുപത്രിയിലേയ്ക്ക് മാറ്റി. ഉന്നത പൊലിസ് ഉദ്യോഗസ്ഥർ സ്ഥലത്തേയ്ക്ക് തിരിച്ചു. അമ്മമാർ എത്തുമ്പോൾ ഭയന്നു വിറങ്ങലിച്ച് കുട്ടികൾ ക്രഷിനുള്ളിൽ നിലവിളിച്ചുകൊണ്ടിരിക്കുകയായിരുന്നു.
ഇടുക്കി: മൂന്നാറിനു സമീപം ഗുണ്ടുമലയിൽ പ്രീ സ്‌കൂൾ ടീച്ചറെ വെട്ടിക്കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. രാജഗുരുവെന്ന അദ്ധ്യാപികയാണ് കൊല്ലപ്പെട്ടത്. ടാറ്റാ ടീ കമ്പനിയുടെ ഉടമസ്ഥതയിലുള്ള ക്രഷിൽ വച്ചാണ് സംഭവം.
അഞ്ച് വയസിൽ താഴയുള്ള കുട്ടികളെ പഠിപ്പിക്കുന്ന സ്ഥാപനമാണിത്. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെ കുട്ടികൾക്ക് ഭക്ഷണവുമായി എത്തിയ സ്ത്രീകളാണ് അദ്ധ്യാപികയെ മരിച്ച നിലയിൽ കണ്ടത്.
ഇതരസംസ്ഥാന തൊഴിലാളിയാണ് കൊലപാതകം നടത്തിയതെന്നാണ് പൊലിസിന്റെ നിഗമനം. കുട്ടികളുടെ മുമ്പിൽ വച്ചാണ് അദ്ധ്യാപിക ക്രൂരമായി കൊല്ലപ്പെട്ടത്. മൂന്നാർ-മറയൂർ റൂട്ടിൽ മൂന്നാറിൽനിന്ന് ഇരുപതോളം കിലോമീറ്റർ അകലെയാണ് സംഭവം.
ക്രഷിലെത്തിയ അമ്മമാർ കുട്ടികലുടെ നിലവിളികേട്ട് ഓടിയെത്തി നോക്കിയപ്പോഴാണ് മൃതദേഹം കണ്ടത്. മൂന്നാർ പൊലിസെത്തി ജഡം ആശുപത്രിയിലേയ്ക്ക് മാറ്റി. ഉന്നത പൊലിസ് ഉദ്യോഗസ്ഥർ സ്ഥലത്തേയ്ക്ക് തിരിച്ചു. അമ്മമാർ എത്തുമ്പോൾ ഭയന്നു വിറങ്ങലിച്ച് കുട്ടികൾ ക്രഷിനുള്ളിൽ നിലവിളിച്ചുകൊണ്ടിരിക്കുകയായിരുന്നു.