- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊൽക്കത്ത: കോടതിയലക്ഷ്യക്കേസിൽ തടവിൽക്കഴിയുന്ന കൊൽക്കത്ത ഹൈക്കോടതി മുൻ ജസ്റ്റിസ് സി എസ് കർണൻ ബുധനാഴ്ച ജയിൽ മോചിതനാകും. ദളിതനായ തന്നെ സഹജഡ്ജിമാർ പീഡിപ്പിക്കുന്നുവെന്നു പരസ്യമായി ആരോപണമുന്നയിച്ച അദ്ദേഹം സുപ്രീം കോടതി ജഡ്ജിമാർ അടക്കമുള്ളവർക്കെതിരെ അഴിമതി ആരോപണങ്ങളും ഉന്നയിച്ചാണ് വിവാദങ്ങൾ സൃഷ്ടിച്ചത്. 1983ൽ തമിഴ്‌നാട് ബാർ കൗൺസിലിൽ വക്കീലായി പ്രാക്റ്റീസ് ആരംഭിച്ച കർണൻ 2009ലാണ് മദ്രാസ് ഹൈക്കോടതിയിൽ ജഡ്ജ് ആയി നിയമിതനാകുന്നത്. 2016 മാർച്ച് 11ന് അദ്ദേഹം കൽക്കട്ട ഹൈക്കോടതി ജഡ്ജായി സ്ഥലംമാറ്റുന്നു. ചീഫ് ജസ്റ്റിസടക്കമുള്ള ജഡ്ജുകൾക്കെതിരായ നിരന്തര വിമർശനത്തെ തുടർന്നായിരുന്നു സ്ഥലംമാറ്റം. മെയ് ഒൻപതിനാണു അന്നത്തെ ചീഫ് ജസ്റ്റിസ് ജെ.എസ്. കേഹാർ തലവനായ സുപ്രീം കോടതിയുടെ ഏഴംഗ ബെഞ്ച് ആറുമാസം തടവിനു കർണനെ ശിക്ഷിച്ചത്. ജൂൺ 20നാണു സുപ്രീം കോടതി ഇടക്കാല ജാമ്യം നിഷേധിച്ചതിനെത്തുടർന്നു കർണനെ അറസ്റ്റ് ചെയ്തത്. കൊൽക്കത്തയിലെ പ്രസിഡൻസി ജയിലിൽ ആയിരുന്നു ജസ്റ്റിസ് കർണനെ പാർപ്പിച്ചിരുന്നത്. കേസിൽ കർണന്റെ ആറു മാസ ശിക്ഷ
കൊൽക്കത്ത: കോടതിയലക്ഷ്യക്കേസിൽ തടവിൽക്കഴിയുന്ന കൊൽക്കത്ത ഹൈക്കോടതി മുൻ ജസ്റ്റിസ് സി എസ് കർണൻ ബുധനാഴ്ച ജയിൽ മോചിതനാകും. ദളിതനായ തന്നെ സഹജഡ്ജിമാർ പീഡിപ്പിക്കുന്നുവെന്നു പരസ്യമായി ആരോപണമുന്നയിച്ച അദ്ദേഹം സുപ്രീം കോടതി ജഡ്ജിമാർ അടക്കമുള്ളവർക്കെതിരെ അഴിമതി ആരോപണങ്ങളും ഉന്നയിച്ചാണ് വിവാദങ്ങൾ സൃഷ്ടിച്ചത്.
1983ൽ തമിഴ്‌നാട് ബാർ കൗൺസിലിൽ വക്കീലായി പ്രാക്റ്റീസ് ആരംഭിച്ച കർണൻ 2009ലാണ് മദ്രാസ് ഹൈക്കോടതിയിൽ ജഡ്ജ് ആയി നിയമിതനാകുന്നത്. 2016 മാർച്ച് 11ന് അദ്ദേഹം കൽക്കട്ട ഹൈക്കോടതി ജഡ്ജായി സ്ഥലംമാറ്റുന്നു. ചീഫ് ജസ്റ്റിസടക്കമുള്ള ജഡ്ജുകൾക്കെതിരായ നിരന്തര വിമർശനത്തെ തുടർന്നായിരുന്നു സ്ഥലംമാറ്റം. മെയ് ഒൻപതിനാണു അന്നത്തെ ചീഫ് ജസ്റ്റിസ് ജെ.എസ്. കേഹാർ തലവനായ സുപ്രീം കോടതിയുടെ ഏഴംഗ ബെഞ്ച് ആറുമാസം തടവിനു കർണനെ ശിക്ഷിച്ചത്.
ജൂൺ 20നാണു സുപ്രീം കോടതി ഇടക്കാല ജാമ്യം നിഷേധിച്ചതിനെത്തുടർന്നു കർണനെ അറസ്റ്റ് ചെയ്തത്. കൊൽക്കത്തയിലെ പ്രസിഡൻസി ജയിലിൽ ആയിരുന്നു ജസ്റ്റിസ് കർണനെ പാർപ്പിച്ചിരുന്നത്. കേസിൽ കർണന്റെ ആറു മാസ ശിക്ഷ കുറയ്ക്കാൻ സുപ്രീം കോടതിയുടെ അവധിക്കാല ബെഞ്ച് വിസമ്മതിച്ചിരുന്നു.
കോയമ്ബത്തൂരിൽ നിന്നാണ് കൊൽക്കത്ത പൊലീസ് ജസ്റ്റിസ് കർണനെ അറസ്റ്റ് ചെയ്തത്. വിധി പ്രഖ്യാപിക്കുമ്‌ബോൾ കൊൽക്കത്തയിൽനിന്നു ചെന്നൈയിലേക്കുള്ള വിമാനത്തിലായിരുന്നു കർണൻ. പിന്നീട് ഒളിവിൽ പോയ അദ്ദേഹത്തെ കോയമ്ബത്തൂരിൽ നിന്ന് 15 കിലോമീറ്റർ അകലെ മലുമിച്ചംപട്ടിയിലെ സ്വകാര്യ സർവകലാശാലയ്ക്കു സമീപത്തെ വീട്ടിൽനിന്നാണു ബംഗാൾ പൊലീസ് അറസ്റ്റ് ചെയ്തത്.