- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
യുഎഇ ബന്ധത്തിൽ കൈപ്പൊളിയതോടെ കമ്മ്യൂണിസ്റ്റ് ക്യൂബയുമായി ബന്ധം ഊട്ടിഉറപ്പിക്കാൻ പിണറായി; രണ്ടുവട്ടം പാളിയ ശ്രമം വിജയിപ്പിക്കാൻ നീക്കം; ക്യൂബൻ ബന്ധത്തിന് തടയിടാൻ കേന്ദ്ര സർക്കാരും; പിണറായിയുടെ ക്യൂബൻ മോഹം കേന്ദ്രത്തിൽ തട്ടി പൊലിയുമോ? ക്യൂബൻ അംബാസിഡറെ കണ്ടത് പ്രോട്ടോകോൾ ലംഘനമോ?
തിരുവനന്തപുരം: യുഎഇമായുള്ള പിണറായി വിജയന്റെ ബന്ധത്തിന്റെ പിന്നാമ്പുറ കഥകൾ സ്വർണക്കടകത്തു കേസുമായി ബന്ധപ്പെട്ട് പുറത്തുവരുന്നതിനിടെ കമ്മ്യൂണിസ്റ്റ് ക്യൂബയുമായി സഹകരണം ഊട്ടി ഉറപ്പിക്കാൻ പുതിയ നീക്കം. എന്നാൽ വിദേശരാജ്യങ്ങളുമായുള്ള എല്ലാതരം സഹകരണങ്ങൾക്കും കേന്ദ്രസർക്കാരിന്റെ അനുമതി വേണം. അതില്ലാതെയാണ് കഴിഞ്ഞ ദിവസം ക്യൂബൻ അംബാസിഡറെ വിളിച്ചുവരുത്തി, സർവകലാശാലകളുമായി സഹകരിക്കാനും കേരളത്തിലെ ഡോക്ടർമാർക്ക് ക്യൂബയിൽ പരിശീലനം നൽകാനും ധാരണയിലെത്തിയത്.
എന്നാൽ ഇതിനെല്ലാം കേന്ദ്രം കനിയണം. ക്യൂബയുമായി സഹകരണത്തിന് പിണറായി വിജയൻ മുൻകൈയെടുക്കുന്നത് ഇതാദ്യമല്ല. നേരത്തെ രണ്ടുവട്ടം ശ്രമിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു. ആദ്യമായി മുഖ്യമന്ത്രിയായതിന് പിന്നാലെ, 2017ൽ ഡൽഹിയിലെത്തി ഇന്ത്യയിലെ ക്യൂബൻ അംബാസഡറുമായി കൂടിക്കാഴ്ച നടത്തിയ പിണറായി വൈദ്യശാസ്ത്രം, സ്പോർട്സ്, ടൂറിസം മുതലായ മേഖലകളിൽ ക്യൂബയുമായി സഹകരിക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും കേന്ദ്രസർക്കാർ അനുമതി നൽകിയില്ല.
രണ്ടാംവട്ടം ക്യൂബൻ അബംസിഡർ നടത്തിയ നീക്കവും കേന്ദ്രം പൊളിച്ചു. സുഗന്ധദ്റവ്യങ്ങൾ ധാരാളമായി ഉപയോഗിക്കുന്ന രാജ്യമാണ് ക്യൂബയെന്നും കുരുമുളക്, ഏലം എന്നിവയ്ക്കു ക്യൂബയിൽ നല്ല ഡിമാൻഡുണ്ട്. കേന്ദ്രത്തിന്റെ അനുമതി ലഭിക്കുകയാണെങ്കിൽ കേരളത്തിൽനിന്നു സുഗന്ധദ്റവ്യങ്ങൾ നേരിട്ട് ഇറക്കുമതി ചെയ്യാൻ ക്യൂബ തയാറാണെന്ന് അംബാസഡർ മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു. എന്നാൽ ഇതിനും കേന്ദ്ര സർക്കാർ അനുമതി നൽകിയില്ല. തുടർന്നാണ് പുതിയ ശ്രമം ആംരംഭിച്ചത്.
അതേസമയം കോവിഡ് വ്യാപനക്കാലത്ത് ക്യൂബയിൽ നിന്ന് വാക്സിനെത്തിച്ച് മുഴുവൻ മലയാളികൾക്കും സൗജന്യമായി നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചത് വെറും തള്ളായിപ്പോയി, ക്യൂബയുമായുള്ള സഹകരണം ഊട്ടിഉറപ്പിക്കും വിധമുള്ള പദ്ധതികളാണ് ഇപ്പോൾ ആവിഷ്‌കരിച്ചിരിക്കുന്നത്. കേരളത്തിലെയും ക്യൂബയിലെയും സർവകലാശാലകൾ തമ്മിൽ അക്കാഡമിക് സഹകരണത്തിലേർപ്പെടാൻ ക്യൂബൻ അംബാസിഡർ അലെജാൻഡ്രോ സിമൻകാസ് മാറിനുമായി ധാരണയിലായിരിക്കുകയാണ് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ .ആർ.ബിന്ദു. സർക്കാർ തീരുമാനപ്രകാരമാണ് ഈ നടപടി. സർവകലാശാലകളിൽ വിദ്യാർത്ഥികളുടെ ട്വിന്നിങ് പ്രോഗ്രാമുകൾ നടപ്പിലാക്കുന്നതടക്കം സഹകരണ പദ്ധതികൾക്കാവശ്യമായ രൂപരേഖ തയ്യാറാക്കി ക്യൂബൻ ഹൈകമ്മിഷണർക്ക് സമർപ്പിക്കും.
വൈദ്യശാസ്ത്ര രംഗത്ത് ക്യൂബ കൈവരിച്ച അദ്ഭുതകരമായ നേട്ടങ്ങൾ കേരളത്തിനു പ്രയോജനപ്പെടുത്തുമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ലോകത്ത് രോഗി ഡോക്ടർ അനുപാതം ഏറ്റവും കുറഞ്ഞ രാജ്യമാണ് ക്യൂബ 155:1. വൈദ്യശാസ്ത്ര വിദ്യാഭ്യാസത്തിലും ക്യൂബ വലിയ പുരോഗതി നേടിയിട്ടുണ്ട്. ലോകത്തിന്റെ നാനാഭാഗത്തുനിന്നും മെഡിക്കൽ വിദ്യാഭ്യാസത്തിനു വിദ്യാർത്ഥികൾ ക്യൂബയിൽ പോകുന്നുണ്ട്. കേരളത്തിൽനിന്നു ഡോക്ടർമാരെ ക്യൂബയിൽ അയച്ചു പരിശീലിപ്പിക്കുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു.
അമേരിക്കയുടെ ഉപരോധമുള്ളതുകൊണ്ട് ഇറക്കുമതിക്കു ക്യുബ ഒരുപാടു പ്രയാസങ്ങൾ നേരിടുന്നുണ്ട്. ഉപരോധത്തിൽ അയവുവന്നെങ്കിലും പ്രശ്നങ്ങൾ പൂർണമായി തീർന്നിട്ടില്ല. ടൂറിസം മേഖലയിൽ ക്യൂബ വലിയ നിക്ഷേപം നടത്തിക്കൊണ്ടിരിക്കയാണ്. ഹോട്ടലുകളുടെ എണ്ണം ഇരട്ടിയാക്കാൻ തീരുമാനിച്ചിട്ടുണ്ട്. പ്രവാസി കേരളീയർക്കും വിദേശത്തു മുതൽമുടക്കാൻ താൽപ്പര്യമുള്ള സംരംഭകർക്കും ക്യൂബയിൽ ടൂറിസം രംഗത്തു നിക്ഷേപം നടത്താൻ എല്ലാ സഹായവും ക്യൂബ നൽകുമെന്നും അംബാസഡർ മുഖ്യമന്ത്രിക്ക് ഉറപ്പു നൽകിയിരുന്നു. ഒന്നും നടന്നില്ലെന്നാണ് ഈ കൂടിക്കാഴ്ചയുടെ ബാക്കിപത്രം. ഇതിനെല്ലാം പിന്നാലെയാണ് ക്യൂബൻ അംബാസിഡറെ തിരുവനന്തപുരത്ത് വിളിച്ചുവരുത്തി സർക്കാർ അക്കാഡമിക് സഹകരണത്തിന് ശ്രമിക്കുന്നത്.
ക്യൂബയുടെ കേരള സഹകരണ നീക്കം പാളിയെങ്കിലും ക്യൂബൻ ആരോഗ്യപരിചരണവും സൗജന്യ വിദ്യാഭ്യാസവും ലോകശ്രദ്ധ നേടിയതാണ്. ആരോഗ്യ പരിചരണവും സൗജന്യ വിദ്യാഭ്യാസവും എല്ലാവർക്കും ഉറപ്പാക്കുകയെന്നത് 1959നു ശേഷം ഫിദൽ കാസ്ട്രോയും ചെഗുവേരയും നയിച്ച വിപ്ലവത്തിന്റെ നെടുംതൂണുകളായി മാറിയ ലക്ഷ്യങ്ങളായിരുന്നു. ചെഗുവേര ഒരു ഡോക്ടർ കൂടിയായിരുന്നു. ക്യൂബയിലെ ആയുർദൈർഘ്യം യുഎസിലേതിനെക്കാളും ഉയർന്നതാണെന്ന് ടൈം മാഗസിൻ പറയുന്നു. ഡോക്ടർമാരുടെ ആളോഹരി എണ്ണമാകട്ടെ, യുഎസിലേതിനെക്കാളും മൂന്നിരട്ടിയിലേറെയും.
ക്യൂബയെപ്പോലെ ഏറെ പരിമിതികളുള്ള ഒരു രാജ്യം 5 കോവിഡ് വാക്സീനുകൾ വികസിപ്പിച്ചെടുത്തിരുന്നു. 1980കൾ മുതൽ നാൽപതിലേറെ രാജ്യങ്ങളിലേക്കു ക്യൂബൻ മരുന്നുകമ്പനികൾ പലതരം പ്രതിരോധമരുന്നുകൾ കയറ്റുമതി ചെയ്തിട്ടുണ്ട്. ബഹുരാഷ്ട്ര മരുന്നുനിർമ്മാണക്കമ്പനികൾക്കു മുന്നിൽ വാക്സീനവേണ്ടി ഇതുവരെ കൈ നീട്ടിയിട്ടുമില്ല. മസ്തിഷ്‌കജ്വരം, ഹെപ്പറ്റൈറ്റിസ് ബി, ശ്വാസകോശാർബുദം തുടങ്ങിയവയ്ക്കുള്ള കുത്തിവയ്പുകളും ഇതിൽ ഉൾപ്പെടുന്നു. മെനിഞ്ചൈറ്റിസ് പ്രതിരോധമരുന്നു വിതരണത്തിൽ നോർവെയ്ക്കൊപ്പം പങ്കാളിയായിരുന്നിട്ടുമുണ്ട്.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്