- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പതിനേഴുകാരിയെ പെട്രോൾ ഒഴിച്ചു കത്തിക്കുന്നതിനിടെ ഗുരുതര പൊള്ളലേറ്റ പ്രതിയെ കണ്ടെത്തിയത് സമീപത്തെ കെട്ടിടത്തിൽ; പ്രതി സജിൽ പിടിയിലായത് നാട്ടുകാർ നടത്തിയ തിരച്ചിലിൽ; സമീപ പ്രദേശത്തെ കെട്ടിടത്തിൽ സജിൽ കിടന്നത് പൂർണ നഗ്നനായി: പെൺകുട്ടിയെ ഭയപ്പെടുത്താൻ വേണ്ടിയാണ് പെട്രോൾ ഒഴിച്ചതെന്ന് മൊഴി
പത്തനംതിട്ട: പതിനേഴുകാരിയെ പെട്രോളൊഴിച്ച് കത്തിക്കുന്നതിനിടെ കാമുകൻ കടമ്മനിട്ട തെക്കുംപറമ്പിൽ സജിലിനും (20) ഗുരുതരമായി പൊള്ളലേറ്റതായി കണ്ടെത്തി. നാട്ടുകാർ സംഘം തിരിഞ്ഞ് നടത്തിയ തെരച്ചിലിൽ ഇന്ന് ഉച്ച കഴിഞ്ഞ് രണ്ടു മണിയോടെയാണ് കൃത്യം നടന്ന വീടിന് ഏറെ അകലെയല്ലാതെ ആളൊഴിഞ്ഞ വീട്ടിൽ നിന്ന് പ്രതി പിടിയിലായത്. പൂർണ നഗ്നനും അവശനുമായാണ് ഇയാളെ കണ്ടെത്തിയത്. പെൺകുട്ടിയെ പെട്രോളൊഴിച്ച് തീകൊളുത്തി ഓടുന്നതിനിടെ തീപിടിച്ച വസ്ത്രങ്ങൾ ഇയാൾ നീക്കം ചെയ്തിരുന്നു. നെഞ്ചിലും പുറത്തും പൊള്ളലേറ്റ പ്രതിയെ നേരെ ജനറൽ ആശുപത്രിയിലേക്കാണ് കൊണ്ടുപോയത്. 60 ശതമാനത്തോളം പൊള്ളലുണ്ട് ഇയാൾക്ക്. സ്ഥിതി ഗുരുതരമായതിനാൽ പ്രതിയെ പിന്നീട് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കു മാറ്റി. പെൺകുട്ടിയുമായി പ്രണയമായിരുന്നുവെന്നും ഭയപ്പെടുത്താൻ വേണ്ടിയാണ് പെട്രോളൊഴിച്ചതെന്നുമാണ് സജിൽ പൊലീസിന് നൽകിയ പ്രാഥമിക മൊഴി. ആരോഗ്യസ്ഥിതി മെച്ചപ്പെട്ടതിനു ശേഷം മാത്രമേ കൂടുതൽ ചോദ്യംചെയ്യാൻ കഴിയൂവെന്നാണ് പൊലീസ് പറയുന്നത്. കോഴഞ്ചേരി സിഐ ബി. അനിലിനാണ
പത്തനംതിട്ട: പതിനേഴുകാരിയെ പെട്രോളൊഴിച്ച് കത്തിക്കുന്നതിനിടെ കാമുകൻ കടമ്മനിട്ട തെക്കുംപറമ്പിൽ സജിലിനും (20) ഗുരുതരമായി പൊള്ളലേറ്റതായി കണ്ടെത്തി. നാട്ടുകാർ സംഘം തിരിഞ്ഞ് നടത്തിയ തെരച്ചിലിൽ ഇന്ന് ഉച്ച കഴിഞ്ഞ് രണ്ടു മണിയോടെയാണ് കൃത്യം നടന്ന വീടിന് ഏറെ അകലെയല്ലാതെ ആളൊഴിഞ്ഞ വീട്ടിൽ നിന്ന് പ്രതി പിടിയിലായത്. പൂർണ നഗ്നനും അവശനുമായാണ് ഇയാളെ കണ്ടെത്തിയത്.
പെൺകുട്ടിയെ പെട്രോളൊഴിച്ച് തീകൊളുത്തി ഓടുന്നതിനിടെ തീപിടിച്ച വസ്ത്രങ്ങൾ ഇയാൾ നീക്കം ചെയ്തിരുന്നു. നെഞ്ചിലും പുറത്തും പൊള്ളലേറ്റ പ്രതിയെ നേരെ ജനറൽ ആശുപത്രിയിലേക്കാണ് കൊണ്ടുപോയത്. 60 ശതമാനത്തോളം പൊള്ളലുണ്ട് ഇയാൾക്ക്. സ്ഥിതി ഗുരുതരമായതിനാൽ പ്രതിയെ പിന്നീട് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കു മാറ്റി.
പെൺകുട്ടിയുമായി പ്രണയമായിരുന്നുവെന്നും ഭയപ്പെടുത്താൻ വേണ്ടിയാണ് പെട്രോളൊഴിച്ചതെന്നുമാണ് സജിൽ പൊലീസിന് നൽകിയ പ്രാഥമിക മൊഴി. ആരോഗ്യസ്ഥിതി മെച്ചപ്പെട്ടതിനു ശേഷം മാത്രമേ കൂടുതൽ ചോദ്യംചെയ്യാൻ കഴിയൂവെന്നാണ് പൊലീസ് പറയു
ന്നത്. കോഴഞ്ചേരി സിഐ ബി. അനിലിനാണ് അന്വേഷണച്ചുമതല. വധശ്രമത്തിനാണ് ഇപ്പോൾ കേസെടുത്തിരിക്കുന്നത്. പെൺകുട്ടിയുമായി സജിൽ ഏറെ നാളായി അടുപ്പത്തിലായിരുന്നു. അടുത്ത കാലത്തായി പെൺകുട്ടിക്ക് മറ്റൊരാളുമായി അടുപ്പമുണ്ടായിരുന്നുവെന്ന സംശയമാണ് ക്രൂരകൃത്യത്തിൽ കലാശിച്ചത്.
പൊലീസിന്റെ നിഗമനങ്ങൾ ഇപ്രകാരം: ഇന്നലെ വൈകിട്ട് ആറരയോടെയാണ് കടമ്മനിട്ട കല്ലേലിമുക്ക് കുരീചെറ്റയിൽ കോളനിയിലെ പെൺകുട്ടിയെ സജിൽ പെട്രോളൊഴിച്ച് കത്തിച്ചത്. ഇയാളുടെ വീട്ടിൽ നിന്ന് ഒന്നര കിലോമീറ്ററോളം അകലെയാണ് സംഭവം നടന്ന വീട്. പെൺകുട്ടിയുടെ അപ്പൂപ്പനും ചിറ്റപ്പനുമാണ് ഇവിടെ താമസിക്കുന്നത്. രണ്ടു വീടിനപ്പുറമാണ് പെൺകുട്ടി മാതാപിതാക്കൾക്കും സഹോദരനുമൊപ്പം താമസിക്കുന്നത്. ഇവിടെയായിരുന്ന പെൺകുട്ടിയെ സജിൽ അപ്പൂപ്പന്റെ വീട്ടിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു.
ഇരുവരും വഴക്കിട്ട ശേഷം സജിൽ പുറത്തേക്കു പോയി. പിന്നീട് ഒരു കുപ്പിയിൽ പെട്രോളുമായി വന്ന് വീട്ടിനുള്ളിലും പെൺകുട്ടിയുടെ ദേഹത്തും കുടഞ്ഞൊഴിക്കുകയായിരുന്നു. സജിലിന്റെ ദേഹത്തും പെട്രോൾ വീണു. തീ കൊളുത്തിയതോടെ പെൺകുട്ടി അലറി വിളിച്ച് മുറിക്കുള്ളിലൂടെ പിന്നിലേക്കോടി. ഈ സമയം സജിലിന്റെ ദേഹത്തും തീപിടിച്ചു. ഇയാൾ വീട്ടുമുറ്റത്തെ വാഴകൾക്കിടയിൽ കിടന്നുരുണ്ട് തീയണച്ച ശേഷം ഓടി രക്ഷപെടുകയായിരുന്നു. പെൺകുട്ടിയെ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്.
വീട്ടുമുറ്റത്തു നിന്ന് കാൽ ഭാഗത്തോളം പെട്രോൾ അടങ്ങിയ മിനറൽ വാട്ടറിന്റെ കുപ്പി, ഒരു കറിക്കത്തി, കമ്പിവടി എന്നിവ കണ്ടെടുത്തു. ഇതെല്ലാം പ്രതിയുടേതാണെന്ന് പൊലീസ് പറഞ്ഞു. വീടിന്റെ പിന്നിൽ പെൺകുട്ടിയുടെ തലമുടിയും വസ്ത്രഭാഗങ്ങളും കണ്ടെത്തി. ഫോറൻസിക്, ഫിംഗർ പ്രിന്റ് വിഭാഗം സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. പെൺകുട്ടിയുടെ അപ്പൂപ്പന്റെ മൊഴിയെടുത്ത പൊലീസ് സംഭവത്തിന്റെ സാക്ഷിയാക്കിയിട്ടുണ്ട്.