ബാർട്ടർ എന്ന സമ്പ്രദായത്തിൽ നിന്നും രെക്ഷ നേടാനും വ്യാപാരവും ഭൗതിക ആവശ്യങ്ങളും നിറവേറ്റാനും മൂല്യം ഭാവിയിലേക്ക് സൂക്ഷിച്ചു വെയ്കും മനുഷ്യൻ കണ്ടെത്തിയ ലസാഗു ആണ് കറൻസി. ആദ്യം അത് സ്വർണമായിരുന്നു. കാരണം അത് നിശ്ചിത അളവിൽ മാത്രമുള്ളതും ആർക്കും എളുപ്പം സപ്ലൈ കൂട്ടി എളുപ്പം ധനവാൻ ആകാനും അധ്വാനിക്കുന്നവരെയും എന്തെങ്കിലും ഉല്പാദിപ്പിക്കുന്നവരെയും അവരുടെ മേിഴശയഹല ആയ ഉത്പന്നം എളുപ്പം സൃഷ്ടിക്കാവുന്ന കറൻസി കൈമാറ്റം കൊണ്ട് പറ്റിക്കാനും അവരുതെന്ന ഉദ്ദേശത്തോടെ സ്വർണം ഭൂമിയിലെ മിക്കവാറും എല്ലാ ഭരണാധികാരികളും പുരാതന കാലം മുതൽ അംഗീകരിച്ചു. കൂടാതെ കൊറോഷൻ ഇല്ലാത്തതും ചെറിയ അളവിൽ നാണയം ആക്കാവുന്നതും ഒക്കെ സ്വർണത്തിനെ രാജമുദ്രകൾ ഉള്ള നാണയ രൂപത്തിലാക്കി. ഇത് മനുഷ്യന്റെ വളർച്ചയുടെ നിർണായക ചുവടുവെപ്പായി.പിന്നീട് സ്വർണ നിക്ഷേപത്തിന്റെ അടിസ്ഥാനത്തിൽ ജനാധിപത്യ ഭരണകൂടങ്ങൾ സ്വർണത്തെ അളവുകോലാക്കി മൂല്യത്തിനനുസരിച്ചു പേപ്പർ കറൻസി ഉണ്ടാക്കാൻ അവരവരുടെ ' സെൻട്രൽ,റിസേർവ് ബാങ്കുകളെ ' ചുമതലപ്പെടുത്തി.അതിനെ ഹോണസ്‌റ് മണി സിസ്റ്റം എന്ന് വിളിച്ചിരുന്നു.

പിന്നീട് വ്യാവസായിക വിപ്ലവം വന്നതോടെ കോളനികൾ സ്വന്തമാക്കിയ യൂറോപ്പിലെ രാജ വംശങ്ങൾ ബാങ്കിങ്ങും തുടങ്ങി. അങ്ങനെ ഇംഗ്ലണ്ട് , ഹോളണ്ട്,ഫ്രാൻസ് ഇങ്ങിനെ ഉള്ള കോളനൈസേർസ് ബാങ്കിങ്ങിലൂടെ വ്യാപാരത്തിന്റെ മേൽ പിടി മുറുക്കി. തുടർന്നു വ്യാപാര മേൽക്കോയ്മ എന്ന അടിസ്ഥാന പ്രേശ്‌നത്തിൽ യൂറോപ്പിലുണ്ടായ കുഴപ്പങ്ങൾ ,അമേരിക്ക എന്ന 'സ്വർണ ഖനി ' നോക്കി ഉണ്ടായ കുടിയേറ്റം കുറച്ചു കഴിഞ്ഞു അമേരിക്ക എന്ന ലോകത്തെ ഏറ്റവും സ്വർണം കയ്യിലുള്ള രാജ്യമാക്കി. അവിടെ ഉള്ള പ്രഭുക്കന്മാർ അവസാനം അവരുടെ സ്വകാര്യ ക്ലബ് ആയ ഫെഡറൽ റിസേർവ് എന്ന ബാങ്കിന് തുടക്കമിട്ടു.

അത് വരെ ലോക ധനകാര്യ ഹെഡ് ക്വർട്ടേഴ്‌സായിരുന്ന യൂറോപ്പിൽ നിന്നും ബാങ്കിങ്ങും എല്ലാം അമേരിക്കയിലേക്ക് പറിച്ചു നടപ്പെട്ടു. തുടർന്നു ഒന്നാം ലോക മഹായുദ്ധം നടന്നതിന് ശേഷം ലോകത്തെ തകർത്ത ഗ്രേറ്റ് ഡിപ്രെഷൻ ഉണ്ടായി. സർക്കാരുകളുടെ നികുതി വരുമാനം ,ഉത്പാദനം എന്നിവ കുറഞ്ഞത് മൂലം പട്ടിണി കൊണ്ട് പൊറുതി മുട്ടിയ അമേരിക്കയിൽ സിസ്റ്റത്തിലെ പണലഭ്യത കൂട്ടാൻ ,അങ്ങനെ എകണോമിയെ കിക് സ്റ്റാർട്ട് ചെയ്യാൻ കറൻസി നിയന്ത്രിതമായ അളവിൽ ഭാവിയിലെ ഗവർമെന്റിന്റെ നികുതി വരുമാനത്തിനനുസരിച്ചു സ്വർണത്തിൽ പെഗ് ചെയ്തു കറൻസി പ്രിന്റ് ചെയ്യുന്ന പരിപാടി ഉപേക്ഷിച്, സ്വർണവുമായുള്ള റിസേർവ് ബന്ധം ഉപേക്ഷിക്കാനും പണലഭ്യത നികുതി വരുമാനം,എകണോമിയുടെ വളർച്ച, ഉത്പന്നങ്ങളുടെ മൂല്യം എന്നിവയുമായി പ്രത്യക്ഷ ബന്ധം ഇല്ലാത്ത ഫിയറ്റ് മണി എന്ന പരിപാടിക്ക് തുടക്കമിട്ടു.

അങ്ങനെ പലിശ നിരക്കുകൾ വളരെ താഴ്ന്നു.അമേരിക്കയിൽ ഒരു വലിയ എക്കണോമിക് സൂപ്പർ സൈക്കിൾ തുടക്കമായി. പലിശ ഇല്ലാത്ത കടം ലഭ്യമായതും തകർന്നടിഞ്ഞ യൂറോപ്പിൽ നിന്നും മത്സരം ഇല്ലാത്തതും മൂലം അമേരിക്ക വൻ പുരോഗതി നേടി. അങ്ങനെ അമേരിക്ക വിപണികൾ കയ്യടക്കി.കൂടാതെ അവർക്കു ആവശ്യത്തിൽ കൂടുതൽ എപ്പോൾ വേണമെങ്കിലും പ്രിന്റ് ചെയ്യാവുന്ന ലിമിറ്റലൈസ് സപ്ലൈ ഉള്ള ഡോളർ വഴി ലോകത്തെ അപ്പോളും ഗോൾഡ് സ്റ്റാൻഡേർഡ് പിന്തുടരുന്ന രാജ്യങ്ങളുടെ ഗോൾഡ് അമേരിക്കയിൽ എത്തിച്ചേർന്നു ലോകത്തേറ്റവും സ്വർണ നിക്ഷേപം ഉള്ള രാജ്യമായി അമേരിക്ക. അതാണ് അവർ ഫോർട്ടിനോക്‌സിൽ സൂക്ഷിച്ചിരിക്കുന്നത്. രണ്ടാം ലോക മഹായുദ്ധം കഴിഞ്ഞപ്പോൾ ധനകാര്യ സിരാകേന്ദ്രം എന്ന പദവി ലണ്ടനിൽ നിന്നും ന്യു യോർക്ക് നേടി. കാരണം ലണ്ടനിൽ ഇരുന്നു ലോക ബാങ്കിങ് നിയന്ത്രിച്ച യഹൂദ ബാങ്കർമാർ അവരുടെ പുതിയ വാഗ്ദത്ത ഭൂമി കണ്ടെത്തി യൂറിപ്പിലുള്ള അവരുടെ സ്വർണ ശേഖരം അമേരിക്കയിൽ എത്തിച്ചിരുന്നു. 1944 ലെ ബ്രെട്ടൻവുഡ് ഉച്ചകോടി അതിനു വഴി തെളിച്ചു. അത് പ്രകാരം എല്ലാ രാജ്യങ്ങൾക്കും അവരുടെ വ്യാപാരം ഡോളറിൽ നടത്തം, ഒരു ഔൺസ് സ്വർണത്തിനു 35 ഡോളർ എന്നും നിശ്ചയിച്ചു.

പക്ഷെ അമേരിക്ക നേരിടാൻ പോകുന്ന ഒരു പ്രശ്‌നം അവർ മുൻകൂട്ടി കണ്ടു. ഇങ്ങനെ അനിയന്ത്രിതമായി ഫിയറ്റ് കറൻസി ആയതു മൂലം അമേരിക്കയിൽ ഒരു ക്രെഡിറ് ബബിൾ ഉണ്ടാവുമെന്നും വിദേശ വ്യാപാരത്തിൽ അവരുടെ പങ്കാളികളുടെ കയ്യിൽ എത്തിയ ഡോളർ വെച്ച് ഫോർട്ടിനോക്‌സിലെ സ്വർണം വാങ്ങിയേക്കുമെന്നും. കൂടാതെ റിസേഷനോ വളർച്ച മാന്ദ്യമോ അനുഭവപ്പെട്ടാൽ ഉള്ള ഒറ്റമൂലി ആയി ഫിയറ്റ് കറൻസി സമ്പ്രദായം എല്ലാ രാജ്യങ്ങളും തുടങ്ങി. അവർ കറൻസിയുടെ മൂല്യം ഗോൾഡിൽ പെഗ് ചെയ്തിരുന്നത് ഡോളർ-ഗോൾഡ് എന്നിവയുടെ അനുപാതത്തിലേക്കു മാറ്റി. ഇതും മൂന്നാം ലോക രാജ്യങ്ങളിലേക്ക് വ്യവസായ മൂലധനം ഒഴുകാനും അവരുടെ ഉത്പന്നങ്ങളോട് പിടിച്ചു നിൽക്കാൻ വയ്യാതെ അമേരിക്കൻ ഉത്പന്നങ്ങൾ വിപണി നഷ്ടപ്പെടാനും ഇടയാക്കി. ഇതുമൂലം അവർ 1971 ഇൽ ഡോളർ കൊടുത്തു മറ്റു രാജ്യങ്ങൾക്കു അമേരിക്കയിൽ നിന്നും ഗോൾഡ് വാങ്ങാനുള്ള കരാറിൽ നിന്നും പുറകോട്ടു പോയി. കാരണം യുദ്ധാന്തര യൂറോപ്പും ജപ്പാനും വൻ വ്യാവസായിക വളർച്ച നേടി,വ്യാപാരത്തിലൂടെ ഡോളർ നേടി സ്വർണവുമായി എക്‌സ്‌ചേഞ് ചെയ്തു സ്വർണശേഖരം ഉയർത്തി എന്നതാണ്.

തുടർന്നു അമേരിക്കയിൽ മണി സപ്ലൈ കുതിച്ചുയരുകയും തൊഴിലില്ലായ്മ പടർന്നു പിടിക്കുകയും അമേരിക്കൻ വിപണികളിൽ ഇറക്കുമതി ഉത്പന്നങ്ങൾ കുത്തിയൊഴുകാനും തുടങ്ങി. നിക്‌സൺ നമ്മുടെ മോദി ചെയ്തത് പോലെ ഒരു സുപ്രഭാതത്തിൽ ബ്രെട്ടൻവുഡ് ഉടമ്പടി ലെംകിച്ചു, ഡോളറിന്റെ മൂല്യം കുറച്ചു, 90 ദിവസം ശമ്പളം, കൂലികൾ എന്നിവ മരവിപ്പിച്ചു, എല്ലാ വിദേശ ഉത്പന്നങ്ങൾക്കും 10 % അധിക നികുതി ചുമത്തി. ഇത് ആണ് നിക്സൺ ഷോക്.തുടർന്നുണ്ടായ ഫിയറ്റ് കറൻസി സമ്പ്രദായത്തിലൂടെ ഒരർത്ഥത്തിൽ എല്ലാ രാജ്യങ്ങളുടെയും കറൻസി എന്നത് അവിടത്തെ സർക്കാരുകളുടെ നിയന്ത്രണത്തിൽ നിന്നും വിപണിയുടെ നിയന്ത്രണത്തിലായി. എല്ലാ സെൻട്രൽ ബാങ്കുകളും സ്വർണ ശേഖരമൊന്നും ഇല്ലാതെ പേപ്പർ കറൻസികൾ തോന്നിയത് പോലെ അടിച്ചു കൂട്ടാൻ തുടങ്ങി.

തട്ടിപ്പു രാജ്യങ്ങളിലെ കറൻസികൾ കടലാസ് പോലെ ആയി. അടിസ്ഥാനപരമായി മനുഷ്യന്റെ ആവശ്യങ്ങളെ ലഘൂകരിക്കാൻ ഉണ്ടാക്കിയ ലസാഗു ആയ പേപ്പർ കറൻസി അവന്റെ അധ്വാനത്തിന്റെ, ഉല്പന്നത്തിന്റെ മൂല്യം ഫ്രീ ഫ്‌ളോട് എന്ന വിപണി നിശ്ചയിക്കുന്ന കറൻസി വ്യാപാരത്തിൽ അധിഷ്ഠിതമായ കൃത്രിമ മൂല്യവുമായി പെഗ് ചെയ്യപ്പെട്ടു. ഇത് മൂലം മനുഷ്യാധ്വാനവും പ്രകൃതി വിഭവങ്ങളും കമ്മോദിറ്റി ആയി.ഡോളർ ആയി എല്ലാ രാജ്യങ്ങളുടെയും വ്യാപാര കറൻസി. വിപണികൾ അമേരിക്കൻ ഇങ്ങിതത്തിന് അനുസരിച്ചു ചാഞ്ചാടാൻ തുടങ്ങി. സാമ്പത്തിക കുടിയേറ്റങ്ങൾ വർധിച്ചു.

ചുരുക്കിയേക്കാം. ലോകത്തിന്റെ ഗതി നിയന്ത്രിക്കുന്നത് രാഷ്ട്രീയ നേതൃത്വങ്ങളോ ആ രാജ്യത്തെ ജനങ്ങളോ അല്ല, കറൻസി,ഉത്പന്ന ധനകാര്യ വിപണികളോ അല്ല എന്നായി. വിപണികളെ തൃപ്തിപ്പെടുത്തിയില്ലെങ്കിൽ വിവരമറിയുന്ന വിധമായി ബജറ്റുകൾ. ഓഹരി സൂചിക നോട്ടം ആയി പ്ലാനിങ്. ജീവിതത്തിൽ ഒരിക്കൽ പോലും വിയർക്കാത്തവൻ വിയർപ്പിന്റെ മൂല്യം നിശ്ചയിക്കാൻ തുടങ്ങി. അവസാനത്തിന്റെ തുടക്കത്തിന്ന്‌റെ മണിമുഴക്കവും തുടങ്ങി.