- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Money
- /
- SERVICE SECTOR
കുറ്റപ്പെടുത്തലുകളും പഴിചാരലുകളും കൊണ്ട് എന്തു പ്രയോജനം? ചെന്നൈ വെള്ളപ്പൊക്ക ദുരന്തം പോലെ ഒരു ദുരന്തമായി കരുതി ഈ പ്രതിസന്ധികളിൽ നിന്ന് എങ്ങനെ രക്ഷപ്പെടാം: ദീപ പ്രവീൺ എഴുതുന്നു
പോയ വാരം ഇന്ത്യ കടന്നു പോയത്, ഒരു തരം വിഭ്രമത്തിലൂടെയും സാന്പത്തിക അരക്ഷിതാവസ്ഥയിലൂടെയും ആണെന്നതു സത്യമാണ്. ബാങ്കുകൾക്ക് മുന്നിലെ നീണ്ട ക്യൂവിൽ നിന്ന് ആളുകൾ തളർന്നു വീഴുന്നത്, വീട്ടിലെ കൊച്ചുമക്കളുടെ കുടുക്ക വരെ പൊട്ടിച്ച് അവസാനത്തെ ചില്ലറത്തുട്ടു വരെ എണ്ണി തിട്ടപ്പെടുത്തി ഒരു അത്യാവശ്യത്തിനു എന്ന് പറഞ്ഞ് മുറകെ പിടിക്കുന്നത് തുടങ്ങിയ ഒരു പാട് യാഥാർഥ്യങ്ങളിലൂടെയാണ് ഒരാഴ്ച നാം കഴിഞ്ഞു പോയത്. വിശക്കുന്‌പോൾ കൈയിലിരിക്കുന്ന മുന്തിയ നോട്ടിന് പേപ്പറിന്റെ വില പോലുമില്ലല്ലോ എന്ന തിരിച്ചറിവ് ജീവിതത്തിന്റെ നിരർത്ഥകത കൂടി നമുക്ക് കാണിച്ചു തന്നു. ഫേസ്‌ബുക് ടൈം ലൈനുകളിൽ നിറയുന്നത് പരാതികളും പരിഭവങ്ങളുമാണ്. ഒരു വല്ലാത്ത ഭയവും അരക്ഷിതാവസ്ഥയും ജനങ്ങളിൽ സൃഷ്ടിക്കുന്നുണ്ട് നവമാദ്ധ്യമങ്ങളിൽ കേൾക്കുന്ന വാർത്തകളെല്ലാം. എന്നാൽ നമുക്ക് ഈ അവസ്ഥയിൽ നിന്ന് എങ്ങനെ പുറത്തു കടക്കാം? അല്ലെങ്കിൽ പ്രശ്ങ്ങളെ എങ്ങനെ നേരിടാം? കുറ്റപ്പെടുത്തലുകളും പരാതികളും കൊണ്ട് പ്രത്യേകിച്ച് ഫലമൊന്നുമില്ല എന്ന് വരുന്‌പോൾ നമ്മൾ അങ്ങനെയല്ല
പോയ വാരം ഇന്ത്യ കടന്നു പോയത്, ഒരു തരം വിഭ്രമത്തിലൂടെയും സാന്പത്തിക അരക്ഷിതാവസ്ഥയിലൂടെയും ആണെന്നതു സത്യമാണ്. ബാങ്കുകൾക്ക് മുന്നിലെ നീണ്ട ക്യൂവിൽ നിന്ന് ആളുകൾ തളർന്നു വീഴുന്നത്, വീട്ടിലെ കൊച്ചുമക്കളുടെ കുടുക്ക വരെ പൊട്ടിച്ച് അവസാനത്തെ ചില്ലറത്തുട്ടു വരെ എണ്ണി തിട്ടപ്പെടുത്തി ഒരു അത്യാവശ്യത്തിനു എന്ന് പറഞ്ഞ് മുറകെ പിടിക്കുന്നത് തുടങ്ങിയ ഒരു പാട് യാഥാർഥ്യങ്ങളിലൂടെയാണ് ഒരാഴ്ച നാം കഴിഞ്ഞു പോയത്. വിശക്കുന്‌പോൾ കൈയിലിരിക്കുന്ന മുന്തിയ നോട്ടിന് പേപ്പറിന്റെ വില പോലുമില്ലല്ലോ എന്ന തിരിച്ചറിവ് ജീവിതത്തിന്റെ നിരർത്ഥകത കൂടി നമുക്ക് കാണിച്ചു തന്നു.
ഫേസ്‌ബുക് ടൈം ലൈനുകളിൽ നിറയുന്നത് പരാതികളും പരിഭവങ്ങളുമാണ്. ഒരു വല്ലാത്ത ഭയവും അരക്ഷിതാവസ്ഥയും ജനങ്ങളിൽ സൃഷ്ടിക്കുന്നുണ്ട് നവമാദ്ധ്യമങ്ങളിൽ കേൾക്കുന്ന വാർത്തകളെല്ലാം.
എന്നാൽ നമുക്ക് ഈ അവസ്ഥയിൽ നിന്ന് എങ്ങനെ പുറത്തു കടക്കാം? അല്ലെങ്കിൽ പ്രശ്ങ്ങളെ എങ്ങനെ നേരിടാം? കുറ്റപ്പെടുത്തലുകളും പരാതികളും കൊണ്ട് പ്രത്യേകിച്ച് ഫലമൊന്നുമില്ല എന്ന് വരുന്‌പോൾ നമ്മൾ അങ്ങനെയല്ലേ ചിന്തിക്കേണ്ടത് ?
ഒരു ഓർമ്മപ്പെടുത്തൽ ആവാം ആദ്യം :
കഴിഞ്ഞ വർഷം ഈ സമയത്ത് ഏതാണ്ട് ഇതുപോലൊരു അവസ്ഥയിലൂടെ ചെന്നൈ നഗരം കടന്നു പോയിരുന്നു. ഒരു മഹാനഗരം മുഴുവൻ ഈ സമയം വെള്ളത്തിനടിയിലായിരുന്നു. ജീവൻ കൈയിൽ പിടിച്ച്, ഉണ്ണാനും ഉടുക്കാനും ഇല്ലാതെ, ഉള്ളവനും ഇല്ലാത്തവനും ഒരു പോലെ ഉയിര് പേടിച്ചിരുന്ന ദിവസങ്ങൾ. അതിൽ നിന്ന് അവനെ കൈ പിടിച്ച്, ജീവിതത്തിലേയ്ക്ക് പ്രതീക്ഷയിലേയ്ക്ക് ഉയർത്തിയത് ഒന്നായിരുന്നു, 'കൂട്ടായ്മ'.
സമൂഹം ഒറ്റക്കെട്ടായി നിന്ന് പരസ്പരം കൈ കൊടുത്ത് ഈ ദുരന്തത്തിൽ നിന്ന് കരകയറി. ഇവിടെ വേണ്ടതും അതല്ലേ?, പരസ്പരം കൈത്താങ്ങാകൽ. അതിനു നമുക്ക് കഴിയും, കഴിയണം. കാരണം ഇവിടെ ഗവണ്മെന്റ് നമ്മുടെ സമൂഹത്തെ കാർന്നു തിന്നുന്ന കാൻസർ എന്ന കള്ളപ്പണത്തെ ചെറുക്കാനുള്ള ഒരു ശ്രമം നടത്തുന്‌പോൾ നമ്മൾ ആ ശ്രമത്തിനൊപ്പം നിൽക്കുകയല്ലേ വേണ്ടത്?
500 ന്റെയോ 1000 ന്റെയോ നോട്ടുകൾ പിൻവലിച്ചതുകൊണ്ട് മാത്രം നാട്ടിലെ കള്ളപ്പണത്തിന്റെ ഒഴുക്ക് തടയുകയോ അത് ഇല്ലാതാകുകയോ ചെയ്യുന്നില്ലല്ലോ എന്ന് വാദിക്കുന്നവരെ കണ്ടു. എങ്കിലും ഇപ്പോൾ ഗവൺമെന്റ് നടത്തിയ ഈ നീക്കത്തിന് ഒരുമനഃശാസ്ത്രപരമായ ഒരു പ്രയോജനം ഉണ്ടാകും എന്നത് ഉറപ്പാണ് . ഇത് പോലെയുള്ള ഇരുട്ടടികൾ ഏതു നേരവും ഉണ്ടാകാം എന്ന മുന്നറിയിപ്പു കൂടിയാണ് ഈ നീക്കം തുറന്നിടുന്നത്. നിയമം അനുസരിക്കാൻ അത് കുറെ പേരെയെങ്കിലും പ്രേരിപ്പിക്കും. ചിലപ്പോൾ വലിയ ചിലന്തികൾ വലപൊട്ടിച്ചുപോകാമെങ്കിലും ഇത്തരം ഗവൺമെന്റ് ശ്രമങ്ങൾ കള്ളപ്പണത്തെ തടയുന്നതിൽ ഒരു പരിധിവരെ ഒരു പോസറ്റീവ് എഫക്ട് ഉണ്ടാകും.
വരുന്ന ആഴ്ചയെ നമുക്ക് എങ്ങനെ നേരിടാം?
ഞാൻ ഒരു സാന്പത്തിക വിദഗ്ദ്ധ ഒന്നും അല്ല. ഇക്കണോമിക്‌സ് പഠിക്കുകയും കുറച്ചു നാൾ ഒരു കോളേജിൽ ഇക്കണോമിക്‌സ് പഠിപ്പിക്കുകയും ചെയ്ത്ത് ഒന്നും ഇതുപോലൊരു സന്ദർഭത്തെ വിശകലനം ചെയ്യാനുള്ള അനുഭവപരിചയമോ പാണ്ഡിത്യമോ തരുന്നില്ലങ്കിലും ഡിസാസ്റ്റർ മാനേജ്‌മെന്റ് റിക്കവറിയും റീഹാബിലിറ്റേഷനും വായിക്കാനും അറിയാനും താല്പര്യമുള്ള ഒരാൾ എന്ന നിലയിൽ തോന്നിയ ചില ചിന്തകൾ പങ്കുവെയ്ക്കുന്നു.
നമ്മളിൽ പലർക്കും അറിവുള്ളതു പോലെ, ഡെബിറ്റ് കാർഡോ ക്രെഡിറ്റ് കാർഡോ ഒന്നും കൈ വശമില്ലാത്ത സാധാരണക്കാരാണ് ഇപ്പോൾ അധികവും കഷ്ടപ്പെട്ട് ബാങ്കിന് മുന്നിൽ ക്യൂ നിൽക്കുന്നത്. ഡിസംബർ വരെ നോട്ട് മാറിയെടുക്കാൻ സമയം ഉള്ളപ്പോഴും അവരിൽ പലരും തിടുക്കപ്പെട്ട് അവരുടെ ജോലി സമയവും മറ്റു പല അടിയന്തിയിര തിരക്കുകളും മാറ്റി വച്ച് കൈയിലുള്ള ചുരുക്കം ചില നോട്ടുകൾ മാറ്റാൻ നിൽക്കുന്നതിനു കാരണം പലവ്യജ്ഞനവും മരുന്നും അടക്കമുള്ള അവശ്യ സാധനങ്ങൾ വാങ്ങുക എന്നതാണ്. ഇവിടെയാണ് നമുക്ക് ഒരു സമൂഹമായി അങ്ങനെയുള്ളവരെ സഹായിക്കാൻ കഴിയുന്നത്.
നവമാദ്ധ്യങ്ങളുടെ രോദനങ്ങൾക്കപ്പുറം എന്റെ അമ്മ അടക്കമുള്ള ഒരുപാട് സാധാരണ വീട്ടമ്മമാർ ഈ അവസ്ഥ നേരിടുന്ന രീതി മറ്റു പലർക്കും ഒരു മാതൃകയാക്കാവുന്നതാണ് എന്ന് തോന്നുന്നു.
അവർ ചെയുന്നത്:
- ബാർട്ടർ സന്പ്രദായം: വീട്ടമ്മമാർ ഭർത്താക്കന്മാർ അറിയാതെ പൂഴ്‌ത്തിവച്ചിരുന്ന നോട്ടുകൾ പുറത്തു വന്നു എന്നു കുറിക്കുന്ന ട്രോളുകൾ നാം കണ്ടിരുന്നല്ലോ. എന്നാൽ അതുപോലെ അരിയും പച്ചക്കറികളും പലവ്യഞ്ജനങ്ങളും നമ്മുടെ പല വീടുകളിലും ഒന്നോ രണ്ടോ ആഴ്ചത്തേക്കുള്ളത് കാണും. പലരും ആവശ്യത്തിൽ അധികം സാധനങ്ങൾ വാങ്ങി സൂക്ഷിക്കുന്നവരാണ്.. അങ്ങനെയുള്ളവരുടെ കലവറ തൽക്കാലം അയൽക്കാർക്ക് അഥവാ ആവശ്യമുള്ളവർക്ക് കൂടി ഒന്ന് തുറന്നു കൊടുത്താലോ? പണ്ട് നമ്മൾ ഉപ്പും മുളകും ഒക്കെ കൈ വായ്‌പ്പ കൊടുക്കുകയും വാങ്ങുകയും ചെയ്തിരുന്നു. ഒന്നു രണ്ടു ആഴ്ചത്തേയ്ക് ആ ബാർട്ടർ സന്പ്രദായത്തിലേയ്ക് ഒന്ന് തിരിച്ചു പോകാം. ചിലപ്പോൾ അത് പുതിയ അയൽപക്ക ബന്ധങ്ങളും വ്യക്തിബന്ധങ്ങളും ഊട്ടി ഉറപ്പിക്കാൻ കൂടി കാരണമായേക്കും. ഒപ്പം കടകളിലെ, ബാങ്കിലെ ക്യൂവിൽ ഒരു കുറവും അത് വരുത്തിയേക്കാം.
- കൈവായ്പയും കാർഡ് ട്രാൻസാക്ഷനും: നമ്മുടെ അയൽപക്കങ്ങളിൽ നമുക്ക് പരിചയമുള്ള നിത്യ വേതനത്തിന് പണിയെടുക്കുന്ന ആളുകൾ ഉണ്ടെങ്കിൽ ഒന്നോ രണ്ടോ ആഴ്ചത്തേയ്ക്ക് അവർക്ക് അത്യാവശ്യമുള്ള തുക കൈവായ്‌പ്പ കൊടുക്കാനും, അവരെ അത്യാവശ്യത്തിനു സഹായിക്കാനും നല്ല സമരിയക്കാർ തയ്യാറാകണം. ക്രെഡിറ്റ് കാർഡോ ഡെബിറ്റ് കാർഡോ ഉള്ളവർ, ഓൺലൈൻ ആയ കാർഡുകൾ സ്വീകരിക്കുന്ന കടകളിൽ നിന്നു കാർഡ് ഉപയോഗിച്ച് സാധനങ്ങൾ വാങ്ങുന്നവർ അതില്ലാത്ത പരിചയക്കാർക്ക് കൂടിചേർത്ത് സാധനങ്ങൾ വാങ്ങിക്കൊടുത്ത് സഹായിക്കാം. അതുപോലെ അയൽപക്കങ്ങൾക്ക്, അല്ലെങ്കിൽ കുറച്ചു വ്യക്തികൾക്ക്, റസിഡൻസ് അസോസിയേഷനുകൾക്ക്, ചെറിയ ക്ലബുകൾക്ക് ഒക്കെ ഒന്നിച്ചു ചേർന്നു സാധനങ്ങൾ വാങ്ങി വീതിച്ചെടുക്കാം.
- നമ്മളിൽ പലരും ജോലിക്കായി സ്ഥിരം ബസ്സുകളിൽ പോകുന്നവരാകും, അതും സ്ഥിരം മുഖങ്ങൾക്കൊപ്പം. അവർക്കു എല്ലാവർക്കും കൂടി ഒന്നിച്ച് ഒരാൾക്ക് ടിക്കറ്റ് എടുക്കാം. അങ്ങനെ ഒരു കൂട്ടായ്മയിലൂടെ ചെയ്യാൻ കഴിയുന്ന സാന്പത്തിക ഇടപാടുകൾ അത്തരത്തിൽ ചെയ്താൽ ചില്ലറ മടക്കി കൊടുക്കുന്ന പ്രശ്‌നത്തിൽ ഒരു പാട് പരിഹാരമാകും, എല്ലാവരുടെയും കാര്യവും നടക്കും.
- അയൽക്കൂട്ടങ്ങൾ വഴി ചെറിയ വായ്‌പ്പകൾ: കേരളത്തിൽ ഈ കാര്യത്തിൽ ഏറ്റവും ക്രിയാത്മകമായി ഇടപെടാൻ കഴിയുന്ന ഒരു വിഭാഗമാണ് അയൽക്കൂട്ടങ്ങൾ. അവരുടെ സാന്പത്തിക ഇടപാടുകൾ കൃത്യമായി ഓഡിറ്റ് ചെയ്യപെടുന്നവയാണ്. ഈ ഓരോ അയൽക്കൂട്ടങ്ങൾക്കും ബാങ്ക് നിക്ഷേപങ്ങളും ഉണ്ട് . കേരളത്തിലെ ഒരുപാട് സാധാരണ വീട്ടമ്മമാർ ഇതിൽ അംഗങ്ങളാണ്. അതുകൊണ്ടുതന്നെ അയൽക്കൂട്ടങ്ങൾക്ക് അധിക വായ്പ കൊടുക്കാനോ അവരുടെ ബാങ്കിലെ നിക്ഷേപങ്ങൾക്കനുസരിച്ച് മാവേലിസ്റ്റോറിൽ നിന്നോ, സപ്ലൈകോയിൽ നിന്നോ സാധനങ്ങളും മരുന്നും അടുത്ത രണ്ടാഴ്ചത്തേക്ക് മൊത്തമായി വാങ്ങാനോ ഉള്ള ഒരവസരം കിട്ടിയാൽ അതും വലിയ പ്രയോജനം ചെയ്യും.
- കാറുകളുടെയും ഇരുചക്രവാഹങ്ങളുടെയും ഉപയോഗം രണ്ടാഴ്ചത്തേയ്ക് കുറയ്ക്കുകയോ വാഹനങ്ങൾ ഷെയർ ചെയ്തുപയോഗിക്കുകയോ ചെയ്യാം.
- സമൂഹമാദ്ധ്യമങ്ങൾക്ക് ചെയ്യാൻ കഴിയുന്നത്: നമുക്ക് ഇക്കാര്യത്തെ കുറ്റപ്പെടുത്തുന്ന പോസ്റ്റുകൾ ഒന്ന് മാറ്റി അടുത്ത ദിവസങ്ങളിൽ മരുന്നിനോ ഭക്ഷണത്തിനോ കഷ്ട്ടപെടുന്നവർ ഉണ്ടെങ്കിൽ അവർ ബന്ധപ്പെടൂ എന്നുപറഞ്ഞ് ഒരു പോസ്റ്റ് ഇട്ടാലോ? നമ്മുടെ ആവശ്യങ്ങൾ മറ്റുള്ളവരോട് ഒന്ന് തുറന്നു പറഞ്ഞു നോക്കു, തീർച്ചയായും സഹായ മനസ്ഥിതിയുള്ളവർ നമുക്കു ചുറ്റിനും ഉണ്ട് .
- മറ്റുള്ളവർക്കായി ചില ചെറിയ സാക്ഷ്യപെടുത്തലുകൾ: പല കടക്കാരും സാധനങ്ങളും മരുന്നും ക്രെഡിറ്റിൽ കൊടുക്കാൻ മടിക്കുന്നത് പരിചയമില്ലാത്തതിന്റെ പേരിലാണ്. എന്നാൽ പരിചയമുള്ള ആരെങ്കിലും ഇവരെ എനിക്കറിയാം എന്ന് സാക്ഷ്യപെടുത്തിയാൽ സാധനങ്ങൾ കൊടുക്കാൻ തയ്യാറാകാറുണ്ട്. അവരും കട തുറന്നു വച്ചിരിക്കുന്നത് കച്ചവടത്തിനല്ലേ? നല്ല മനസ്സുള്ള ഒരുപാട് ബിസിനസ്സുകാർ നമുക്കിടയിലുണ്ട്. അവർ തീർച്ചയായും സന്തോഷത്തോടെ ഈ ശ്രമത്തിൽ പങ്കാളികളാവും. വിവിധ പാർട്ടി പ്രവർത്തകർ, സിനിമ ഫാൻസ് അസോസിയേഷൻ, റസിഡൻസ് അസ്സോസിയേഷൻ തുടർങ്ങിയവർക്ക് ഒക്കെ ഇത്തരം ശ്രമങ്ങളിൽ പങ്കാളികളാവാം. അവർ അവരുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ പഞ്ചായത്തടിസ്ഥാത്തിനിൽ, ജില്ലാ അടിസ്ഥാനത്തിൽ ഒക്കെ ഇത്തരം കൂട്ടായ പ്രവർത്തങ്ങൾക്കു സോഷ്യൽ മീഡിയയിലൂടെയും അല്ലാതെയും ചുക്കാൻ പിടിക്കട്ടെ.
- ആരാധനാലയങ്ങൾ ചില്ലറ തരട്ടെ: യഥാർത്ഥത്തിൽ ബാങ്കുകളല്ല ചില്ലറയുടെയും നോട്ടുകളുടെയും അക്ഷയഖനികൾ. അത് ആരാധനാലങ്ങളാണ്. അവിടെയും ചില്ലറ മാറാൻ ഒരു കൗണ്ടർ തുറക്കട്ടെ. 'അന്പല കമ്മറ്റികളിലേയും' 'പള്ളിക്കമ്മറ്റികളിലേയും' പ്രമുഖർ ഈ വഴി തേടുമെന്ന് ഉറപ്പുണ്ടങ്കിലും മിച്ചമുള്ള 'കൊച്ചു നോട്ടുകൾ' പാവപ്പെട്ടവനും കൂടി മാറ്റി കൊടുക്കട്ടെ.
- ഈ അവസ്ഥയിൽ സമരത്തിന് ആഹ്വാനം ചെയ്ത് ജനങ്ങളെ കൂടുതൽ ദുരിതത്തിൽ ആക്കുകയല്ല വ്യാപാരി വ്യവസായികൾ ചെയ്യേണ്ടത്. നിങ്ങളുടെ അന്നദാതാക്കളാണ് പൊതുജനം. അത് മനസ്സിലാക്കി അവരോടൊപ്പം നിൽക്കുകയല്ലേ വേണ്ടത്? അല്ലാതെ എരിതീയിൽ എണ്ണ ഒഴിക്കുകയല്ലല്ലോ?
ജനപ്രതിനിധികൾക്ക് ഇത്തരം ശ്രമങ്ങൾക്ക് ചുക്കാൻ പിടിക്കാം, വേണ്ട മാർഗ്ഗ നിർദ്ദേശങ്ങൾ കൊടുക്കാം, ജനങ്ങൾക്ക് അത്യാവശ്യം വേണ്ട ആത്മവിശ്വാസം കൊടുക്കാം. വസ്തുതാ വിരുദ്ധമായി ജനമനസ്സുകളിൽ ആവശ്യമില്ലാത്ത ഭീതി പരത്തുന്ന ചില ശ്രമങ്ങൾ തടയാൻ അതുപകരികും
അങ്ങനെ നാം ഒറ്റക്കെട്ടായി മനസ്സുവച്ചാൽ ഇനിയുള്ള 15 ദിവസം കടന്നു കൂടാനുള്ള മാർഗ്ഗങ്ങൾ അനവധിയാണ്. വേണ്ടത് :
- പരസ്പരം താങ്ങാവാനും സാഷ്യപ്പെടുത്താനുമുള്ള മനസ്സ് (Help and share mentality)
- കുറ്റങ്ങൾ കാണാൻ മാത്രമല്ല ക്രിത്മകമായി പരിഹാരങ്ങൾ കാണാനും അത് നടപ്പിൽ വരുത്താനുമുള്ള സന്നദ്ധത. ഇവിടെ പ്രശ്‌ന പരിഹാരത്തിനാണ് നമ്മൾ ഒരുമിച്ചു ശ്രമിക്കേണ്ടത്. (Stop the blame game and give productive inputs)
കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ കണ്ട ഒരു അനുഭവം കൂടി ഇതിനൊപ്പം പങ്കു വെയ്ക്കുന്നു. ഒരു വ്യക്തി അയാളുടെ ബന്ധത്തിൽപ്പെട്ട ഒരാൾക്ക് അത്യാവശ്യ മരുന്നില്ല എന്ന് പറഞ്ഞ് ഒരു വലിയ പോസ്റ്റ് ഇടുന്നു. അതിനു താഴെ അവരുടെ പരിചയത്തിൽപ്പെട്ട ഒരു മൂന്ന് പേരെങ്കിലും ആ മരുന്നിന്റെ പേരെന്താണ്, ഞങ്ങൾ വാങ്ങിച്ചു പ്രസ്തുത വ്യക്തിക്ക് എത്തിച്ചു കൊടുക്കാം എന്നൊക്കെ പറയുന്നുണ്ട്. എന്നാൽ ആ പ്രതികരണങ്ങൾക്കെല്ലാം മറുപടിയായി പോസ്റ്റ് മുതലാളി ആവർത്തിച്ച് കുറിക്കുന്നത് പരാതികൾ മാത്രമാണ്. ഇവിടെ പ്രസക്തമായ കാര്യം സഹായ മനസ്ഥിതി കാണിച്ച ആ മൂന്ന് പേരുടെ പ്രതിനിധികളാവണം നമ്മൾ എന്നാണ്, അല്ലാതെ കയറു നീട്ടിയാലും കരക്ക് കയറാതെ കിണറ്റിൽ കിടന്നു കൈകാലിട്ടടിക്കുന്ന 'കൂപ മണ്ഡൂകങ്ങൾ' ആകരുത് നമ്മൾ. രണ്ടാഴ്ചത്തെ കാര്യമാണ്. ഒരുമിച്ചു നിന്നാൽ, ഒത്തു പിടിച്ചാൽ നാം 'നരകവാരിധി'' എന്ന് കരുതുന്ന ഈ അവസ്ഥയിൽ നിന്ന് എളുപ്പം കരകയറാം. ഞാൻ എന്റെ പണം അവസ്ഥയിൽ നിന്ന് 'സമൂഹം' 'പുരോഗതി' എന്ന ഒരു ചിന്തയിലേയ്ക് കൂടി നമുക്കു വളരാം.