- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എസ് ബി ഐയ്ക്കും എസ് ബി ടിക്കും ചോദിക്കുമ്പോൾ ആർ ബി ഐ പണം നൽകും; മറ്റെല്ലാ ബാങ്കുകളിലേയും ഇടപാടുകാർ പ്രതിസന്ധിയിൽ; പണം ഇല്ലാത്തതിനാൽ ഇന്ത്യൻ ഓവർസീസ് ബാങ്ക് ശാഖകൾ ഇന്നലെ വളരെ നേരത്തെ പൂട്ടി
തിരുവനന്തപുരം:പണം തീർന്നതു കാരണം ഇന്ത്യൻ ഓവർസീസ് ബാങ്കിന്റെ (ഐഒബി) 14 ശാഖകൾ ഇന്നലെ ഉച്ചയ്ക്കു മുൻപു പൂട്ടി. തലസ്ഥാന ജില്ലയിലെ ലീഡ് ബാങ്കായ ഐഒബി പലവട്ടം ആവശ്യപ്പെട്ടിട്ടും റിസർവ് ബാങ്കിൽ നിന്നു പണം ലഭിച്ചില്ല. ഇതോടെയാണ് ബാങ്ക് അടച്ചത്. എസ് ബി ഐ, എസ് ബി ടി ബാങ്കുകൾക്ക് മാത്രമേ ആർബിഐ പണം നൽകുന്നുള്ളൂവെന്ന പരാതിയും സജീവമാണ്. പിൻവലിക്കാവുന്ന പരമാവധി തുകയായ 24,000 രൂപ ആവശ്യപ്പെട്ട് എത്തിയവരെ 5000 രൂപ വീതം നൽകിയാണു രാവിലെ ഇന്ത്യൻ ഓവർസീസ് ബാങ്ക് മടക്കി അയച്ചത്. കോഴിക്കോട് കനറാ ബാങ്ക് ശാഖകളിലും ഇടപാടു മുടങ്ങി. എടിഎമ്മുകളിൽ കുറച്ചു ദിവസങ്ങളായി പണമില്ല. കറൻസി ചെസ്റ്റിൽ പണമില്ലാതായതാണു ബാങ്ക് ഇടപാടിനെ ബാധിച്ചത്. അടുത്ത ദിവസം മാത്രമേ പണമെത്തൂവെന്നാണു കരുതുന്നത്. പണം ലഭിക്കാത്തതിനെ തുടർന്നു പല ശാഖകളിലും ആളുകൾ ജീവനക്കാരുമായി വാക്കുതർക്കമുണ്ടാകുന്നു. ശമ്പള ദിനം ആകുന്നതോടെ ബാങ്കുകളിൽ പ്രശ്‌നം രൂക്ഷമാകുമെന്നാണ് വിലയിരുത്തൽ. പ്രാദേശികമായി കറൻസി ചെസ്റ്റ് ഇല്ലാത്ത ബാങ്കുകളുടെയെല്ലാം സ്ഥിതി ഇതാണ്. വിപണിയിലുള്
തിരുവനന്തപുരം:പണം തീർന്നതു കാരണം ഇന്ത്യൻ ഓവർസീസ് ബാങ്കിന്റെ (ഐഒബി) 14 ശാഖകൾ ഇന്നലെ ഉച്ചയ്ക്കു മുൻപു പൂട്ടി. തലസ്ഥാന ജില്ലയിലെ ലീഡ് ബാങ്കായ ഐഒബി പലവട്ടം ആവശ്യപ്പെട്ടിട്ടും റിസർവ് ബാങ്കിൽ നിന്നു പണം ലഭിച്ചില്ല. ഇതോടെയാണ് ബാങ്ക് അടച്ചത്. എസ് ബി ഐ, എസ് ബി ടി ബാങ്കുകൾക്ക് മാത്രമേ ആർബിഐ പണം നൽകുന്നുള്ളൂവെന്ന പരാതിയും സജീവമാണ്.
പിൻവലിക്കാവുന്ന പരമാവധി തുകയായ 24,000 രൂപ ആവശ്യപ്പെട്ട് എത്തിയവരെ 5000 രൂപ വീതം നൽകിയാണു രാവിലെ ഇന്ത്യൻ ഓവർസീസ് ബാങ്ക് മടക്കി അയച്ചത്. കോഴിക്കോട് കനറാ ബാങ്ക് ശാഖകളിലും ഇടപാടു മുടങ്ങി. എടിഎമ്മുകളിൽ കുറച്ചു ദിവസങ്ങളായി പണമില്ല. കറൻസി ചെസ്റ്റിൽ പണമില്ലാതായതാണു ബാങ്ക് ഇടപാടിനെ ബാധിച്ചത്. അടുത്ത ദിവസം മാത്രമേ പണമെത്തൂവെന്നാണു കരുതുന്നത്. പണം ലഭിക്കാത്തതിനെ തുടർന്നു പല ശാഖകളിലും ആളുകൾ ജീവനക്കാരുമായി വാക്കുതർക്കമുണ്ടാകുന്നു. ശമ്പള ദിനം ആകുന്നതോടെ ബാങ്കുകളിൽ പ്രശ്‌നം രൂക്ഷമാകുമെന്നാണ് വിലയിരുത്തൽ.
പ്രാദേശികമായി കറൻസി ചെസ്റ്റ് ഇല്ലാത്ത ബാങ്കുകളുടെയെല്ലാം സ്ഥിതി ഇതാണ്. വിപണിയിലുള്ള പണത്തിന്റെ കണക്കുനോക്കി എല്ലാ ജില്ലകൾക്കും തുല്യമായി പണം വീതിച്ചുനൽകുന്നതിനു പകരം ജനസംഖ്യാനുപാതികമായി പണം അനുവദിക്കണമെന്നു ബാങ്കുകൾ ആവശ്യപ്പെടുന്നു. തിരുവനന്തപുരത്ത് ഉച്ചയോടെ തിരക്കു വർധിച്ചതിനാൽ പണം തീരുകയും ശാഖകൾ പൂട്ടുകയും ചെയ്തു. ഉച്ചയ്ക്കുശേഷം എത്തിയ നാട്ടുകാർ പല ശാഖയ്ക്കു മുന്നിലും ബഹളംവച്ചു.
എസ് ബി ഐയ്ക്കും എസ് ബിടിക്കും മറ്റ് പുതുതലമുറ ബാങ്കുകൾക്കും വാരിക്കോരി പണം നൽകുന്ന റിസർവ് ബാങ്ക്, ഗ്രാമങ്ങൾ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന പൊതുമേഖലാ ബാങ്കുകൾക്കു നേരേ മുഖംതിരിക്കുകയാണെന്നു ജീവനക്കാർക്കു പരാതിയുണ്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടി റിസർവ് ബാങ്ക് ഗവർണർക്കു പരാതി അയയ്ക്കാൻ തീരുമാനിച്ചിരിക്കുകയാണു മിക്ക പൊതുമേഖലാ ബാങ്കുകളും. ബാങ്ക് ജീവനക്കാരുടെ സംഘടനകൾ ഇതിനകം തന്നെ റിസർവ് ബാങ്ക് പക്ഷപാതപരമായി പെരുമാറുന്നുവെന്നു ചൂണ്ടിക്കാട്ടി രംഗത്തുവന്നിട്ടുണ്ട്. മുൻപു നോട്ട് മാറ്റിനൽകാൻ പുതുതലമുറ ബാങ്കുകൾ തയാറാകാതിരുന്നപ്പോഴും ആർബിഐ നടപടിക്കു തയാറായില്ല. ചില ബാങ്കുകൾ അവധിക്കാലത്തു റിസർവ് ബാങ്ക് ഉന്നത ഉദ്യോഗസ്ഥർക്കായി ഒരുക്കുന്ന ഉല്ലാസയാത്രകളെക്കുറിച്ചും പരാതിയുണ്ട്.
എസ്‌ബിറ്റി, എസ്‌ബിഐ എന്നീ പൊതുമേഖലാ ബാങ്കുകൾക്കും എല്ലാ പുതുതലമുറ ബാങ്കുകൾക്കുമാണ് ഇപ്പോൾ ആർബിഐ മേഖലാ ഓഫിസിൽ നിന്ന് ആവശ്യപ്പെടുന്നതിൽ പകുതിയെങ്കിലും പണം ലഭിക്കുന്നത്. മറ്റു ബാങ്കുകൾക്കു നേരേ ആർബിഐ മുഖംതിരിക്കുന്നതിനാൽ സാധാരണക്കാരായ ഇടപാടുകാർ പണം കിട്ടാതെ നെട്ടോട്ടമോടുകയാണ്. 24,000 രൂപ പിൻവലിക്കൽ പരിധി നിർണയിച്ചിട്ടുണ്ടെങ്കിലും പല പുതുതലമുറ ബാങ്കുകളും തങ്ങളുടെ മുഖ്യ ഇടപാടുകാർക്കു ലക്ഷങ്ങൾ വീട്ടിലെത്തിക്കുകയാണ്. വിമർശനങ്ങളോട് ആർ ബി ഐ ക്രിയാത്മകമായി പ്രതികരിക്കുന്നുമില്ല.