- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നോട്ട് പിൻവലിക്കലിന് ശേഷം നടത്തിയ റെയ്ഡിൽ പിടികൂടിയത് 1000 കോടിയോളം രൂപയുടെ കള്ളപ്പണം; ബാങ്കിൽ എത്തിയ പണത്തിന്റെ കണക്ക് കൂടി പരിശോധിക്കുമ്പോൾ കാത്തിരിക്കുന്നത് ശതകോടികൾ കൂടി
ന്യൂഡൽഹി: നോട്ട് അസാധുവാക്കലിന് ശേഷം രാജ്യത്ത് ഇതുവരെ നടന്ന 36 പരിശോധനകളിൽ 1000 കോടി രൂപയിലധികം പിടിച്ചെടുത്തതായി ആദായനികുതിവകുപ്പ് വെളിപ്പെടുത്തി. ബാങ്കുകളിൽ എത്തിയ പണത്തിന്റെ ഉറവിടവും പരിശോധിക്കുകയാണ്. അതുകൊണ്ട് തന്നെ നോട്ട് അസാധുവാക്കലിലൂടെ ശതകോടികളുടെ കള്ളപ്പണ വിവരങ്ങൾ കിട്ടുമെന്ന പ്രതീക്ഷയിലാണ് ആദായ നികുതി വകുപ്പ്. ബുധനാഴ്ച മാത്രം വിവിധ സ്ഥലങ്ങളിൽ നിന്നായി പഴയതും പുതിയതുമായ 11.64 കോടി രൂപയുടെ കണക്കിൽപ്പെടാത്ത പണം കണ്ടെത്തി. നോട്ട് അസാധുവാക്കലിനെത്തുടർന്ന് കള്ളപ്പണം തേടി ആദായനികുതി വകുപ്പ് രാജ്യവ്യാപക റെയ്ഡ് തുടരുന്നു. സിബിഐ.യും വിമാനത്താവളങ്ങളിൽ സിഐഎസ്.എഫും ഇതോടൊപ്പം പരിശോധന നടത്തുന്നുണ്ട്.. കർണാടകയിലും ഗോവയിലുമായി 3.57 കോടി, ഡൽഹിയിൽ 3.25 കോടി, ചണ്ഡീഗഢിൽനിന്ന് 2.18 കോടി, മുംബൈയിൽ 1.23 കോടി, അസമിൽനിന്ന് 25 ലക്ഷം, ഛത്തീസ്‌ഗഢിൽ 13.93 ലക്ഷം, ഗുജറാത്തിൽനിന്ന് ഒരു ലക്ഷം, രാജസ്ഥാനിൽനിന്ന് നാലു ലക്ഷം എന്നിങ്ങനെയാണ് ബുധനാഴ്ച പിടിച്ചെടുത്തത്. കർണാടകയിലും ഗോവയിലുമായി നടത്തിയ പരിശോധനയിൽ 3.57 കോ
ന്യൂഡൽഹി: നോട്ട് അസാധുവാക്കലിന് ശേഷം രാജ്യത്ത് ഇതുവരെ നടന്ന 36 പരിശോധനകളിൽ 1000 കോടി രൂപയിലധികം പിടിച്ചെടുത്തതായി ആദായനികുതിവകുപ്പ് വെളിപ്പെടുത്തി. ബാങ്കുകളിൽ എത്തിയ പണത്തിന്റെ ഉറവിടവും പരിശോധിക്കുകയാണ്. അതുകൊണ്ട് തന്നെ നോട്ട് അസാധുവാക്കലിലൂടെ ശതകോടികളുടെ കള്ളപ്പണ വിവരങ്ങൾ കിട്ടുമെന്ന പ്രതീക്ഷയിലാണ് ആദായ നികുതി വകുപ്പ്.
ബുധനാഴ്ച മാത്രം വിവിധ സ്ഥലങ്ങളിൽ നിന്നായി പഴയതും പുതിയതുമായ 11.64 കോടി രൂപയുടെ കണക്കിൽപ്പെടാത്ത പണം കണ്ടെത്തി. നോട്ട് അസാധുവാക്കലിനെത്തുടർന്ന് കള്ളപ്പണം തേടി ആദായനികുതി വകുപ്പ് രാജ്യവ്യാപക റെയ്ഡ് തുടരുന്നു. സിബിഐ.യും വിമാനത്താവളങ്ങളിൽ സിഐഎസ്.എഫും ഇതോടൊപ്പം പരിശോധന നടത്തുന്നുണ്ട്.. കർണാടകയിലും ഗോവയിലുമായി 3.57 കോടി, ഡൽഹിയിൽ 3.25 കോടി, ചണ്ഡീഗഢിൽനിന്ന് 2.18 കോടി, മുംബൈയിൽ 1.23 കോടി, അസമിൽനിന്ന് 25 ലക്ഷം, ഛത്തീസ്‌ഗഢിൽ 13.93 ലക്ഷം, ഗുജറാത്തിൽനിന്ന് ഒരു ലക്ഷം, രാജസ്ഥാനിൽനിന്ന് നാലു ലക്ഷം എന്നിങ്ങനെയാണ് ബുധനാഴ്ച പിടിച്ചെടുത്തത്.
കർണാടകയിലും ഗോവയിലുമായി നടത്തിയ പരിശോധനയിൽ 3.57 കോടി രൂപ കണ്ടെടുത്തു. ഇതിൽ 2.93 കോടി പുതിയ നോട്ടുകളാണ്. ബെംഗളൂരുവിലെ യശ്വന്ത്പുരിലുള്ള ഫ്ലാറ്റിൽനിന്ന് 2.89 കോടി കണ്ടെടുത്തു. പ്രായമായ ഒരു സ്ത്രീ മാത്രമാണ് ഫ്ലാറ്റിലുണ്ടായിരുന്നത്. ഇതിൽ 2.25 കോടി രൂപ 2000-ന്റെ നോട്ടുകളാണ്. മഹാരാഷ്ട്ര-ഗോവ അതിർത്തിയിൽനിന്ന് മറ്റൊരു പരിശോധനയിൽ 67.98 ലക്ഷത്തിന്റെ 2000 രൂപ നോട്ടുകൾ പിടിച്ചെടുത്തു. കർണാടകയിലും ഗോവയിലുമായി ഇതുവരെ 29.86 കോടി രൂപ പിടിച്ചെടുത്തിട്ടുണ്ട്. ഇതിൽ 20.22 കോടി പുതിയ നോട്ടുകളാണ്. 15.6 കിലോ സ്വർണവും കണ്ടെടുത്തിട്ടുണ്ട്.
ഡൽഹിയിൽ 3.25 കോടി, ചണ്ഡീഗഢിൽ 2.18 കോടി, മുംബൈയിൽ 1.23 കോടി, അസമിൽ 25 ലക്ഷം, ഛത്തീസ്‌ഗഢിൽ 13.93 ലക്ഷം, ഗുജറാത്തിൽ ഒരു ലക്ഷത്തിന്റെ കള്ളനോട്ട്, രാജസ്ഥാനിൽ നാലുലക്ഷം, വിമാനത്താവളങ്ങളിൽനിന്ന് പിടിച്ചത് 70 കോടിയും 170 കിലോ സ്വർണവും, നോട്ട് അസാധുവാക്കിയതിനുശേഷം രാജ്യത്തെ വിവിധ വിമാനത്താവളങ്ങളിൽനിന്നായി 70 കോടി രൂപയും 170 കിലോ സ്വർണവും പിടികൂടിയതായി സിഐഎസ്.എഫ്. ഡയറക്ടർ ജനറൽ ഒ.പി. സിങ് അറിയിച്ചു. ഇവയിൽ കൂടുതലും പുതിയ നോട്ടുകളാണ്.