- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പഴയ നോട്ട് നൽകി നിങ്ങളുടെ വാഹനങ്ങളിൽ പത്ത് ദിവസം കൂടി പെട്രോൾ നിറയ്ക്കാം; സർക്കാരിന് എന്തെങ്കിലും നികുതി കുടിശിഖ കൊടുക്കാൻ ഉണ്ടെങ്കിൽ അവയ്ക്കെും 500ഉം, 1000വും കൊടുക്കാം; പഴയ നോട്ടുകൾ എടുക്കുന്ന അവസാന ദിവസം നവംബർ 24വരെ നീട്ടി
തിരുവനന്തപുരം: വാഹനങ്ങളിൽ പെട്രോൾ നിറച്ച് 500, 1000 രൂപ നോട്ടുകൾ ഇനി പത്ത് ദിവസം കൂടി മാറ്റിയെടുക്കാം. നേരത്തെ ഈ സൗകര്യം ഇന്ന് അവസാനിക്കുമെന്നായിരുന്നു കേന്ദ്ര സർക്കാർ അറിയിച്ചിരുന്നത്. എന്നാൽ ജനങ്ങളുടെ ബുദ്ധിമുട്ട് മനസ്സിലാക്കി തീരുമാനം പത്ത് ദിവസത്തേക്ക് കൂടി നീട്ടുകയായിരുന്നു. ഈ മാസം 24 വരെ അവശ്യ സർവ്വീസുകൾക്ക് 500, 1000 രൂപ നോട്ടുകൾ നൽകാം. ബാങ്കിൽ പോയി നോട്ട് മാറ്റിയാൽ ലഭിക്കുന്നത് 2000 രൂപയാണ്. അതിന് ചില്ലറ കിട്ടാത്തതു കൊണ്ട് തന്നെ പ്രയോജനവുമില്ല. ഈ സാഹചര്യത്തിലാണ് പെട്രോൾ അടിച്ച് പണം മാറ്റുന്നത്. അസാധുവായ നോട്ടുകൾ സ്വീകരിക്കാൻ പെട്രോൾ പമ്പ്, റെയിൽവേ സ്റ്റേഷൻ, വിമാനത്താവളം, ശ്മശാനം, സർക്കാർ ആശുപത്രികൾ, സർക്കാർ ഫാർമസികൾ തുടങ്ങിയവയ്ക്കു നൽകിയിരുന്ന ഇളവാണ് പത്ത് ദിവസം കൂടി നീട്ടുന്നത്. നവംബർ 24ന് രാത്രി 12നു സമയപരിധി അവസാനിക്കും. അതിനിടെ വൈദ്യുതി ബിൽ, വിദ്യാഭ്യാസ ഫീസുകൾ, വെള്ളക്കരം, മോട്ടോർ വാഹന വകുപ്പ്, തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള വിവിധ ബില്ലുകൾ തുടങ്ങിയവ ഈ മാസം 30 വരെ പിഴ കൂടാതെ അ
തിരുവനന്തപുരം: വാഹനങ്ങളിൽ പെട്രോൾ നിറച്ച് 500, 1000 രൂപ നോട്ടുകൾ ഇനി പത്ത് ദിവസം കൂടി മാറ്റിയെടുക്കാം. നേരത്തെ ഈ സൗകര്യം ഇന്ന് അവസാനിക്കുമെന്നായിരുന്നു കേന്ദ്ര സർക്കാർ അറിയിച്ചിരുന്നത്. എന്നാൽ ജനങ്ങളുടെ ബുദ്ധിമുട്ട് മനസ്സിലാക്കി തീരുമാനം പത്ത് ദിവസത്തേക്ക് കൂടി നീട്ടുകയായിരുന്നു. ഈ മാസം 24 വരെ അവശ്യ സർവ്വീസുകൾക്ക് 500, 1000 രൂപ നോട്ടുകൾ നൽകാം.
ബാങ്കിൽ പോയി നോട്ട് മാറ്റിയാൽ ലഭിക്കുന്നത് 2000 രൂപയാണ്. അതിന് ചില്ലറ കിട്ടാത്തതു കൊണ്ട് തന്നെ പ്രയോജനവുമില്ല. ഈ സാഹചര്യത്തിലാണ് പെട്രോൾ അടിച്ച് പണം മാറ്റുന്നത്. അസാധുവായ നോട്ടുകൾ സ്വീകരിക്കാൻ പെട്രോൾ പമ്പ്, റെയിൽവേ സ്റ്റേഷൻ, വിമാനത്താവളം, ശ്മശാനം, സർക്കാർ ആശുപത്രികൾ, സർക്കാർ ഫാർമസികൾ തുടങ്ങിയവയ്ക്കു നൽകിയിരുന്ന ഇളവാണ് പത്ത് ദിവസം കൂടി നീട്ടുന്നത്. നവംബർ 24ന് രാത്രി 12നു സമയപരിധി അവസാനിക്കും.
അതിനിടെ വൈദ്യുതി ബിൽ, വിദ്യാഭ്യാസ ഫീസുകൾ, വെള്ളക്കരം, മോട്ടോർ വാഹന വകുപ്പ്, തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള വിവിധ ബില്ലുകൾ തുടങ്ങിയവ ഈ മാസം 30 വരെ പിഴ കൂടാതെ അടയ്ക്കാൻ സൗകര്യമൊരുക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചിട്ടുണ്ട്. ഇവിടേയും പഴയ നോട്ടുകളെടുക്കാം.
കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്കു നൽകേണ്ട എല്ലാവിധ നികുതികളും നികുതി കുടിശികകളും സേവന ഫീസുകളും 500, 1000 രൂപ നോട്ടുകൾ ഉപയോഗിച്ച് അടയ്ക്കാൻ കേന്ദ്രാനുമതി ലഭിച്ചതായി മന്ത്രി തോമസ് ഐസക് വ്യക്തമാക്കിയിട്ടുണ്ട്. ഇതു സംബന്ധിച്ച വിജ്ഞാപനം ലഭിച്ചു. സംസ്ഥാന സർക്കാരിനു പിരിഞ്ഞുകിട്ടാനുള്ള കോടികൾ ഇതോടെ ലഭ്യമാകുമെന്നാണു പ്രതീക്ഷ. സർക്കാർ പെൻഷൻകാർ വാർഷിക ലൈഫ് സർട്ടിഫിക്കറ്റ് നൽകാനുള്ള സമയപരിധി അടുത്ത ജനുവരി 17വരെ നീട്ടിയിട്ടുണ്ട്.
വാറ്റ്, എക്‌സൈസ് നികുതികൾക്ക് നികുതി അടവിലെ ബാധകമാക്കാൻ കഴിയില്ല. വാറ്റ്, എക്‌സൈസ് നികുതികളും വെള്ളക്കരവും വൈദ്യുതി ചാർജുമെല്ലാം പഴയ നോട്ട് ഉപയോഗിച്ച് അടയ്ക്കാം. ഗുരുനാനക് ജയന്തി പ്രമാണിച്ച് അവധി ദിനമാണെങ്കിലും സംസ്ഥാനത്തെ പോസ്റ്റ് ഓഫിസുകൾ ഇന്നു പ്രവർത്തിക്കും. കേന്ദ്രസർക്കാർ നിർദ്ദേശത്തെത്തുടർന്നാണു തീരുമാനം. സബ് പോസ്റ്റ് ഓഫിസുകളിലും ഹെഡ് പോസ്റ്റ് ഓഫിസുകളിലും നോട്ടുകൾ മാറ്റിലഭിക്കും. എന്നാൽ, ബ്രാഞ്ച് പോസ്റ്റ് ഓഫിസുകൾ ഇന്നു തുറക്കില്ല.