- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നോട്ട് ക്ഷാമം തീരാൻ എട്ട് മാസം കൂടി വേണം; എടിഎമ്മിൽ നിന്നും ബാങ്കിൽ നിന്നും നിയന്ത്രണം ഇല്ലാതെ പണം എടുക്കാൻ ആറുമാസം കൂടി എങ്കിലും വേണ്ടി വരും; നോട്ട് പിൻവലിക്കൽ ഉണ്ടാക്കിയ കുഴപ്പങ്ങൾ ഉടനെയൊന്നും തീരുകയില്ലെന്ന് തന്നെ റിപ്പോർട്ട്
ന്യൂഡൽഹി : ബാങ്കുകളുടെ എടിഎം യന്ത്രങ്ങൾ പഴയനിലയിൽ പ്രവർത്തിക്കാൻ 2017 മെയ് വരെ കാത്തിരിക്കേണ്ടി വരുമെന്ന് റിപ്പോർട്ട്. അസാധുവാക്കിയ നോട്ടുകൾക്കു പകരം 14 ലക്ഷം കോടി രൂപയുടെ പുതിയ നോട്ടുകൾ അച്ചടിച്ചു പ്രചാരത്തിലെത്തിക്കാൻ 2017 ഓഗസ്റ്റ് മാസമാകും. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ തന്നെ കണക്കുകൾ ഇക്കാര്യം വ്യക്തമാക്കുന്നു. അതായത് കറൻസി നോട്ടുകളുടെ ക്ഷാമം പരിഹരിക്കാൻ ഇനിയും എട്ടുമാസം വേണ്ടിവരുമെന്നാണ് റിപ്പോർട്ട്. അതിനിടെ പഴയ 500 രൂപ നോട്ടിന്റെ എല്ലാ വിനിമയങ്ങളും ഇന്ന് അർധരാത്രി അവസാനിക്കും. ഇനി ബാങ്കുകളിൽ നിക്ഷേപിക്കുക മാത്രമേ ചെയ്യാനാകൂ. ഇതിന്റെ സമയപരിധി ഡിസംബർ 30 വരെയാണ്. മരുന്നുകൾ വാങ്ങാനും വിവിധ ബില്ലുകൾ അടയ്ക്കാനും പഴയ നോട്ട് ഉപയോഗിക്കാൻ അനുവദിച്ച പരിധിയാണ് ഇന്ന് അവസാനിക്കുന്നത്. കേരളത്തിൽ നികുതി, ഫീസ്, പിഴ, വൈദ്യുതി ചാർജ്, വെള്ളക്കരം എന്നീ ഇനങ്ങളിൽ സർക്കാരിലേക്കും തദ്ദേശ സ്ഥാപനങ്ങളിലേക്കും പഴയ 500 രൂപ നോട്ടുകൾ സ്വീകരിക്കുന്നതും ഇന്നുകൂടിയേയുള്ളൂ. ഇതോടെ കറൻസി ക്ഷാമം കൂടുതൽ രൂക്ഷമാകാനാണ് സാധ
ന്യൂഡൽഹി : ബാങ്കുകളുടെ എടിഎം യന്ത്രങ്ങൾ പഴയനിലയിൽ പ്രവർത്തിക്കാൻ 2017 മെയ് വരെ കാത്തിരിക്കേണ്ടി വരുമെന്ന് റിപ്പോർട്ട്. അസാധുവാക്കിയ നോട്ടുകൾക്കു പകരം 14 ലക്ഷം കോടി രൂപയുടെ പുതിയ നോട്ടുകൾ അച്ചടിച്ചു പ്രചാരത്തിലെത്തിക്കാൻ 2017 ഓഗസ്റ്റ് മാസമാകും. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ തന്നെ കണക്കുകൾ ഇക്കാര്യം വ്യക്തമാക്കുന്നു. അതായത് കറൻസി നോട്ടുകളുടെ ക്ഷാമം പരിഹരിക്കാൻ ഇനിയും എട്ടുമാസം വേണ്ടിവരുമെന്നാണ് റിപ്പോർട്ട്.
അതിനിടെ പഴയ 500 രൂപ നോട്ടിന്റെ എല്ലാ വിനിമയങ്ങളും ഇന്ന് അർധരാത്രി അവസാനിക്കും. ഇനി ബാങ്കുകളിൽ നിക്ഷേപിക്കുക മാത്രമേ ചെയ്യാനാകൂ. ഇതിന്റെ സമയപരിധി ഡിസംബർ 30 വരെയാണ്. മരുന്നുകൾ വാങ്ങാനും വിവിധ ബില്ലുകൾ അടയ്ക്കാനും പഴയ നോട്ട് ഉപയോഗിക്കാൻ അനുവദിച്ച പരിധിയാണ് ഇന്ന് അവസാനിക്കുന്നത്. കേരളത്തിൽ നികുതി, ഫീസ്, പിഴ, വൈദ്യുതി ചാർജ്, വെള്ളക്കരം എന്നീ ഇനങ്ങളിൽ സർക്കാരിലേക്കും തദ്ദേശ സ്ഥാപനങ്ങളിലേക്കും പഴയ 500 രൂപ നോട്ടുകൾ സ്വീകരിക്കുന്നതും ഇന്നുകൂടിയേയുള്ളൂ. ഇതോടെ കറൻസി ക്ഷാമം കൂടുതൽ രൂക്ഷമാകാനാണ് സാധ്യത.
പുതിയ 500 രൂപയുടെ 10 കോടി നോട്ടുകളേ പുറത്തിറക്കിയിട്ടുള്ളൂ എന്നാണു റിസർവ് ബാങ്ക് വൃത്തങ്ങൾ പറയുന്നത്. എടിഎമ്മുകൾ സാധാരണ നിലയിൽ പ്രവർത്തിക്കാനും ബാങ്കുകളിൽ കറൻസി ക്ഷാമം അനുഭവപ്പെടാതിരിക്കാനും 681 കോടി എണ്ണം 500 രൂപ നോട്ടുകളാണു വേണ്ടത്. നമ്മുടെ നാലു കറൻസി പ്രസ്സുകളും മൂന്നു ഷിഫ്റ്റ് വീതം പ്രവർത്തിച്ചാൽ ഒരുദിവസം 5.56 കോടി 500 രൂപ നോട്ടുകളേ പുറത്തിറക്കാനാകൂ. അപ്പോൾ 681 കോടി 500 രൂപ നോട്ടുകൾ പുറത്തിറക്കാൻ കുറഞ്ഞതു 122 ദിവസമെങ്കിലും വേണ്ടിവരും. അസാധുവാക്കിയ മുഴുവൻ തുകയുടെയും (2000 നോട്ടുകളുടെ മൂല്യം കിഴിച്ചാൽ) 500 രൂപ നോട്ടുകൾ പുറത്തിറക്കണമെങ്കിൽ 1181 കോടി നോട്ടുകൾ അച്ചടിക്കണം. അതിന് ഇന്നത്തെ നിലയ്ക്കു 212 ദിവസം വേണ്ടിവരും.
നവംബർ എട്ടിന് അഞ്ഞൂറിന്റെയും ആയിരത്തിന്റെയും 15.44 ലക്ഷം കോടിരൂപ മൂല്യമുള്ള നോട്ടുകളാണ് അസാധുവാക്കിയത്. ഇതിൽ 12.44 ലക്ഷം കോടി രൂപ ബാങ്കുകളിൽ തിരിച്ചെത്തിക്കഴിഞ്ഞു. കേന്ദ്രസർക്കാരിന്റെയും റിസർവ് ബാങ്കിന്റെയും നാലു കറൻസി പ്രസ്സുകൾക്കും കൂടി ഇതുവരെ പുറത്തിറക്കാൻ കഴിഞ്ഞതു 4.61 ലക്ഷം കോടി രൂപയുടെ നോട്ടുകൾ മാത്രമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി നോട്ട് അസാധുവാക്കുന്ന പ്രഖ്യാപനം നടത്തി ജനങ്ങളോട് 50 ദിവസം കാത്തിരിക്കാനാണ് ആവശ്യപ്പെട്ടത്. ആ 50 ദിവസം കഴിയാൻ ഇനി 15 ദിവസമേയുള്ളൂ. ഡിസംബർ 30 കഴിഞ്ഞാലും സ്ഥിതിഗതികൾ പഴയനിലയിലാകാൻ ആറു മുതൽ എട്ടു വരെ മാസം കാത്തിരിക്കേണ്ടി വരും.
12.44 ലക്ഷം കോടി നോട്ടുകളാണു പുറത്തിറക്കേണ്ടതെങ്കിലും ഇനിയും 7.83 ലക്ഷം കോടി നോട്ടുകൾ കൂടി അച്ചടിക്കണം.എടിഎമ്മുകൾ പ്രവർത്തനക്ഷമമാകണമെങ്കിൽ 500 രൂപയുടെ നോട്ടുകൾ ആവശ്യത്തിനു ലഭിക്കണം. ഒപ്പം നൂറുരൂപ നോട്ടുകളും വേണം. രാജ്യത്തു 2.15 ലക്ഷം എടിഎമ്മുകളാണുള്ളത്. ഇവയിൽ 1,38,626 എണ്ണവും നഗരങ്ങളിലാണ്. ഗ്രാമങ്ങളിൽ 47,443 എണ്ണമേയുള്ളൂ. 2.15 ലക്ഷം എടിഎമ്മുകളിൽ മുപ്പതിനായിരം എണ്ണം മാത്രമേ ഇപ്പോൾ പ്രവർത്തിക്കുന്നുള്ളൂ. അവയിൽത്തന്നെ ഭൂരിപക്ഷത്തിലും ലഭിക്കുന്നത് രണ്ടായിരത്തിന്റെ നോട്ടുകളാണ്. പുതിയ നോട്ടുകൾ അച്ചടിച്ചാലേ ഈ പ്രതിസന്ധി മറികടക്കാൻ കഴിയൂ. പണം കിട്ടുന്നില്ലെന്ന ഇടപാടുകാരുടെ പരാതി പരിഹരിക്കാൻ ശാഖകളിലൂടെയും എടിഎമ്മുകളിലൂടെയും 2000 രൂപയുടെ നോട്ടു മാത്രം വിതരണം ചെയ്യുകയാണ്ു ബാങ്കുകൾ. റിസർവ് ബാങ്കിൽനിന്ന് 500, 100, 50 രൂപ നോട്ടുകൾ ആവശ്യത്തിനു കിട്ടാത്തതിനാൽ 2000 രൂപ നോട്ടിനെ ആശ്രയിക്കുക മാത്രമേ വഴിയുള്ളൂവെന്നാണു ബാങ്കുകളുടെ നിലപാട്.