- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പണം പിൻവലിക്കാനുള്ള നിയന്ത്രണങ്ങൾ തുടരും; എടിഎമ്മുകൾ വറ്റി വരണ്ട് കിടക്കും; എല്ലാ നിക്ഷേപങ്ങൾക്കുമുള്ള കർശന നിരീക്ഷണവും തുടരും; ഡിസംബർ 30 ആയാലും ഇപ്പോഴത്തെ അവസ്ഥയിൽ ഒരു മാറ്റവും ഉണ്ടാവില്ല; ജനങ്ങളുടെ ദുരിതത്തിന് ഉടനെയൊന്നും പരിഹാരമുണ്ടാവില്ല
ന്യൂഡൽഹി: നോട്ട് അസാധുവാക്കലിന് ശേഷം ബാങ്കുകളിലും എടിഎമ്മുകളിലും പണം പിൻവലിക്കുന്നതിന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ഡിസംബർ 30ന് ശേഷവും തുടരും. നോട്ട് നിരോധാനം നിലവിൽ വന്ന് അമ്പത് ദിവസം അടുക്കുമ്പോഴാണ് പിൻവലിക്കൽ നിയന്ത്രണങ്ങൾ സംബന്ധിച്ച ചർച്ചകൾ സജീവമാകുന്നത്. 50 ദിവസത്തിനുശേഷം ജനങ്ങളുടെ ബുദ്ധിമുട്ടുകൾ ഇല്ലാതാകുമെന്നായിരുന്നു പ്രധാനമന്ത്രി മോദി നൽകിയിരുന്ന വാഗ്ദാനം. ഇത് നടപ്പിലാകാൻ ഒരു സാധ്യതയുമില്ലെന്നാണ് സൂചന. പ്രസ്സുകൾക്കും റിസർവ് ബാങ്കിനും പ്രതിസന്ധി മറികടക്കാൻ വേണ്ടത്ര നോട്ടുകൾ എത്തിക്കാൻ കഴിയാത്ത സാഹചര്യത്തിലാണിത്. നിലവിലെ പിൻവലിക്കൽ പരിധിയായ 24,000 തന്നെ പല ബാങ്കുകൾക്കും നൽകാനാകാത്ത സാഹചര്യമാണ് ഉള്ളത്. അതുകൊണ്ട് തന്നെ ജനുവരി മുതൽ നിയന്ത്രണങ്ങൾ പിൻവലിക്കാനുള്ള സാധ്യത ഇല്ലെന്നാണ് ബാങ്കുകളിൽ നിന്ന് ലഭിക്കുന്ന സൂചന. ബാങ്കുകളിൽ നിന്ന് പ്രതിവാരം 24,000 രൂപയും എടിഎമ്മുകളിൽ നിന്ന് പ്രതിദിനം 2,500 രൂപയുമാണ് ഇപ്പോൾ പിൻവലിക്കാൻ കഴിയുന്നത്. ഇത് അതുപോലെ തുടരും. 'പിൻവലിക്കൽ പരിധി പൂർണമായും എടുത്ത
ന്യൂഡൽഹി: നോട്ട് അസാധുവാക്കലിന് ശേഷം ബാങ്കുകളിലും എടിഎമ്മുകളിലും പണം പിൻവലിക്കുന്നതിന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ഡിസംബർ 30ന് ശേഷവും തുടരും. നോട്ട് നിരോധാനം നിലവിൽ വന്ന് അമ്പത് ദിവസം അടുക്കുമ്പോഴാണ് പിൻവലിക്കൽ നിയന്ത്രണങ്ങൾ സംബന്ധിച്ച ചർച്ചകൾ സജീവമാകുന്നത്. 50 ദിവസത്തിനുശേഷം ജനങ്ങളുടെ ബുദ്ധിമുട്ടുകൾ ഇല്ലാതാകുമെന്നായിരുന്നു പ്രധാനമന്ത്രി മോദി നൽകിയിരുന്ന വാഗ്ദാനം. ഇത് നടപ്പിലാകാൻ ഒരു സാധ്യതയുമില്ലെന്നാണ് സൂചന.
പ്രസ്സുകൾക്കും റിസർവ് ബാങ്കിനും പ്രതിസന്ധി മറികടക്കാൻ വേണ്ടത്ര നോട്ടുകൾ എത്തിക്കാൻ കഴിയാത്ത സാഹചര്യത്തിലാണിത്. നിലവിലെ പിൻവലിക്കൽ പരിധിയായ 24,000 തന്നെ പല ബാങ്കുകൾക്കും നൽകാനാകാത്ത സാഹചര്യമാണ് ഉള്ളത്. അതുകൊണ്ട് തന്നെ ജനുവരി മുതൽ നിയന്ത്രണങ്ങൾ പിൻവലിക്കാനുള്ള സാധ്യത ഇല്ലെന്നാണ് ബാങ്കുകളിൽ നിന്ന് ലഭിക്കുന്ന സൂചന. ബാങ്കുകളിൽ നിന്ന് പ്രതിവാരം 24,000 രൂപയും എടിഎമ്മുകളിൽ നിന്ന് പ്രതിദിനം 2,500 രൂപയുമാണ് ഇപ്പോൾ പിൻവലിക്കാൻ കഴിയുന്നത്. ഇത് അതുപോലെ തുടരും.
'പിൻവലിക്കൽ പരിധി പൂർണമായും എടുത്തുകളയുമെന്ന് കരുതുന്നില്ല. കറൻസി ലഭ്യത വർധിക്കുന്നതനുസരിച്ച് നിയന്ത്രണങ്ങളിൽ ഇളവുണ്ടാകാം' - ഒരു മുതിർന്ന പൊതുമേഖലാ ബാങ്ക് ഉദ്യോഗസ്ഥനെ ഉദ്ദരിച്ച് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ടു ചെയ്യുന്നു. പിടിഐ റിപ്പോർട്ട് ചെയ്യുന്നതു കൊണ്ട് തന്നെ ഇതിനുള്ള സാധ്യത കൂടുതലാണെന്ന് തന്നെയാണ് വിലയിരുത്തൽ. ബാങ്കുകൾക്ക് ആവശ്യമായ കറൻസികൾ ലഭ്യമാക്കാത്ത പക്ഷം പിൻവലിക്കൽ നിയന്ത്രണങ്ങൾ നീക്കാൻ സാധിക്കില്ലെന്നാണ് ബാങ്കുകളുടെ നിലപാട്.
പണം പിൻവലിക്കുന്നതിനുള്ള നിയന്ത്രണങ്ങൾ നീക്കുന്നത് സംബന്ധിച്ച് സർക്കാരോ റിസർവ് ബാങ്കോ ഇതുവരെ വ്യക്തമായ വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. ഡിസംബർ 30ന് ശേഷം നിയന്ത്രണങ്ങൾ അവലോകനം ചെയ്യുമെന്ന് ധനകാര്യ സെക്രട്ടറി അശോക് ലവാസ പറഞ്ഞിരുന്നു. ഇതിന് ശേഷം നിയന്ത്രണം തുടരാനാണ് സാധ്യത. ഇനിയും മൂന്ന് മാസമെടുത്താലേ പിൻവലിക്കപ്പെട്ട അത്രയും കറൻസി നോട്ടുകൾ അച്ചടിച്ച് ബാങ്കുകളിലെത്തൂ. അതുവരെ നിയന്ത്രണം തുടരേണ്ടി വരും. അതിനിടെ കള്ളപ്പണം തടയാനായി നിക്ഷേപങ്ങൾ നിരീക്ഷിക്കുന്നത് ആദായ നികുതി വകുപ്പ് തുടരുമെന്നും സൂചനയുണ്ട്.
ഈ സാഹചര്യത്തിൽ മോദിയുടെ അമ്പത് ദിവസം കഴിഞ്ഞാൽ നോട്ട് പിൻവലിക്കൽ വിഷയത്തിൽ പ്രതിഷേധങ്ങളും കൂടുതൽ ശക്തമാകും. കേന്ദ്ര സർക്കാർ നടപടിക്കെതിരെ സംയുക്ത പ്രക്ഷോഭത്തിന് കോൺഗ്രസ് പ്രതിപക്ഷ പാർട്ടികളെ സമീപിക്കുന്നുണ്ട്.