- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വന്തം പണം ദിവസം 2000ത്തിൽ കൂടുതൽ ലഭിക്കാതെ സാധാരണക്കാർ വിഷമിക്കുമ്പോൾ കോടിക്കണക്കിന് രൂപയുടെ പുത്തൻ നോട്ടുകൾ എങ്ങനെ ഹവാലക്കാരുടെ കൈയിൽ എത്തുന്നു? ഹൂബ്ലിയിലെ കുളിമുറിയിൽ നിന്നും പിടിച്ചെടുത്തത് 5.7 കോടിയുടെ പുതിയ നോട്ടുകളും 30 കിലോ സ്വർണ്ണവും
ബെംഗളൂരു: കർണകാടകയിലെ ഹൂബ്ലിയിലെ ഹവാല ഇടപാടുകാരന്റെ കുളിമുറിയിലെ രഹസ്യ അറയിൽ നിന്ന് 5.7 കോടിയുടെ പുതിയ നോട്ടുകളും 32 കിലോയുടെ സ്വർണ്ണവും 90 ലക്ഷം രൂപ വില വരുന്ന പഴയ നോട്ടുകളും കണ്ടെത്തി. രാജ്യത്ത് വിവിധ ഇടങ്ങളിലെ റെയ്ഡിൽ പിടിച്ചത് കോടികളുടെ മൂല്യമുള്ള പുതിയനോട്ട് ആണെന്നതാണ് വസ്തു. കറൻസി നിരോധനത്തിന് ശേഷവും ഹവാലക്കാരുടെ കൈയിൽ ആവശ്യത്തിന് നോട്ടുകളെത്തുന്നുവെന്നാണ് ഇതെല്ലാം വ്യക്തമാക്കുന്നത്. ആദായ നികുതി വകുപ്പിന്റെ മിന്നൽ പരിശോധനയിലാണ് അനധികൃതമായി സമ്പാദിച്ച സ്വർണ്ണത്തിന്റയും പണത്തിന്റെയും വലിയ ശേഖരം പിടിച്ചെടുത്തത്. ഇന്റലിജൻസ് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. ചിതലിൽ നിന്ന് സംരക്ഷണം ലഭിക്കാൻ സേഫ് അണു വിമുക്തമാക്കിയിരുന്നു. പിടിച്ചെടുത്ത 5.7 കോടിയും 2000ത്തിന്റെ നോട്ടുകളായിട്ടായിരുന്നു. 28 കിലോയുടെ സ്വർണ്ണ ബിസ്‌ക്കറ്റുകളും 4 കിലോയുടെ സ്വർണ്ണാഭരണങ്ങളും ശേഖരത്തിലുണ്ടായിരുന്നു. പ്രധാനപ്പെട്ട പല രേഖകളും 90 ലക്ഷം രൂപയുടെ പഴയ നോട്ടും പിടിച്ചെടുത്തവയിൽ ഉൾപ്പെടുന്നു. ബാങ്കുകളിൽപോലു
ബെംഗളൂരു: കർണകാടകയിലെ ഹൂബ്ലിയിലെ ഹവാല ഇടപാടുകാരന്റെ കുളിമുറിയിലെ രഹസ്യ അറയിൽ നിന്ന് 5.7 കോടിയുടെ പുതിയ നോട്ടുകളും 32 കിലോയുടെ സ്വർണ്ണവും 90 ലക്ഷം രൂപ വില വരുന്ന പഴയ നോട്ടുകളും കണ്ടെത്തി. രാജ്യത്ത് വിവിധ ഇടങ്ങളിലെ റെയ്ഡിൽ പിടിച്ചത് കോടികളുടെ മൂല്യമുള്ള പുതിയനോട്ട് ആണെന്നതാണ് വസ്തു. കറൻസി നിരോധനത്തിന് ശേഷവും ഹവാലക്കാരുടെ കൈയിൽ ആവശ്യത്തിന് നോട്ടുകളെത്തുന്നുവെന്നാണ് ഇതെല്ലാം വ്യക്തമാക്കുന്നത്.
ആദായ നികുതി വകുപ്പിന്റെ മിന്നൽ പരിശോധനയിലാണ് അനധികൃതമായി സമ്പാദിച്ച സ്വർണ്ണത്തിന്റയും പണത്തിന്റെയും വലിയ ശേഖരം പിടിച്ചെടുത്തത്. ഇന്റലിജൻസ് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. ചിതലിൽ നിന്ന് സംരക്ഷണം ലഭിക്കാൻ സേഫ് അണു വിമുക്തമാക്കിയിരുന്നു. പിടിച്ചെടുത്ത 5.7 കോടിയും 2000ത്തിന്റെ നോട്ടുകളായിട്ടായിരുന്നു. 28 കിലോയുടെ സ്വർണ്ണ ബിസ്‌ക്കറ്റുകളും 4 കിലോയുടെ സ്വർണ്ണാഭരണങ്ങളും ശേഖരത്തിലുണ്ടായിരുന്നു. പ്രധാനപ്പെട്ട പല രേഖകളും 90 ലക്ഷം രൂപയുടെ പഴയ നോട്ടും പിടിച്ചെടുത്തവയിൽ ഉൾപ്പെടുന്നു. ബാങ്കുകളിൽപോലും പുതിയ കറൻസിക്കു ക്ഷാമം നേരിടവെ രണ്ടായിരത്തിന്റെ ഇത്രയധികം നോട്ടുകൾ ഇയാളുടെ കൈവശം എത്തിയതെങ്ങനെയെന്നതിൽ അന്വേഷണം നടക്കുകയാണ്.
വാഷ് ബേസിനടിയിലായി ചുമരിലൊട്ടിച്ച ടൈൽസിനടിയിൽ രഹസ്യമായുണ്ടാക്കിയ സ്റ്റീൽ സേഫിൽ സൂക്ഷിച്ച നിലയിലായിരുന്നു പണവും സ്വർണ്ണവും. ചിതലിൽ നിന്ന് സംരക്ഷണം ലഭിക്കാൻ സേഫ് അണു വിമുക്തമാക്കിയിരുന്നു. ഗോവയിൽ ചൂതാട്ട ബിസിനസുകാരനായ കെ.സി. വീരേന്ദ്രയുടെ കർണാടക ചിത്രദുർഗ ചെല്ലക്കെരെയിലെ വീട്ടിൽ നടന്ന ആദായനികുതി റെയ്ഡിലാണു 'നിധി' കണ്ടെത്തിയത്. കർണാടക, ഗോവ ആദായനികുതി ഉദ്യോഗസ്ഥർ ചേർന്നാണു റെയ്ഡ് നടത്തിയത്. ബാങ്കുകളിൽപോലും പുതിയ കറൻസിക്കു ക്ഷാമം നേരിടവെ രണ്ടായിരത്തിന്റെ ഇത്രയധികം നോട്ടുകൾ ഇയാളുടെ കൈവശം എത്തിയതെങ്ങനെയെന്നതിൽ അന്വേഷണം നടക്കുകയാണ്. ബെംഗളൂരുവിൽനിന്നു 202 കിലോമീറ്റർ അകലെയുള്ള നഗരമാണു ചിത്രദുർഗ.
രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലും കള്ളപ്പണ വേട്ട തുടരുകയാണ്. രാജ്യത്ത് കള്ളപ്പണവേട്ട നടക്കുന്നതിനിടെ പഞ്ചാബിൽനിന്ന് വ്യാജനോട്ടുകളും പിടികൂടി. പഞ്ചാബിലെ രാംപുരയിൽനിന്ന് 4.15 ലക്ഷം രൂപ മൂല്യമുള്ള പുതിയ രണ്ടായിരം രൂപയുടെയും നൂറു രൂപയുടെയും കള്ളനോട്ടുകളാണു പിടിച്ചത്. നാലുപേരെ അറസ്റ്റു ചെയ്തു. തമിഴ്‌നാട്ടിലെ വെല്ലൂരിൽ കാറിൽ 24 കോടി രൂപയുടെ രണ്ടായിരം രൂപ നോട്ടുകെട്ടുകൾ കണ്ടെത്തി. കഴിഞ്ഞദിവസം 106.5 കോടി രൂപയും 127 കിലോ സ്വർണവുമായി പിടിയിലായ വ്യവസായികളുടേതു തന്നെയാണു കാറിൽനിന്നു പിടിച്ച പണവും. റിയൽ എസ്റ്റേറ്റ്, നിർമ്മാണ, മണൽഖനന മേഖലകളിൽ സജീവമായ ജെ. ശേഖർ റെഡ്ഡി, കെ. ശ്രീനിവാസ റെഡ്ഡി, ഇവരുടെ ഓഡിറ്റർ പ്രേംകുമാർ എന്നിവരുടെ വീടുകളിലും സ്ഥാപനങ്ങളിലുമായി മൂന്നാംദിവസവും റെയ്ഡ് തുടരുകയാണ്. ഇതുവരെ പണമായിമാത്രം പിടികൂടിയത് 131 കോടി രൂപ.
നേരത്തെ പിടിച്ച 106.52 കോടി രൂപയിൽ 96.89 കോടി പഴയ നോട്ടുകളും 9.63 കോടി പുതിയ നോട്ടുകളുമായിരുന്നു. പിടിച്ചെടുത്ത 127 കിലോ സ്വർണത്തിന്റെ മൂല്യം 36.29 കോടി രൂപ വരും. ശേഖർ റെഡ്ഡിക്കു തമിഴ്‌നാട്ടിലെ പ്രമുഖ രാഷ്ട്രീയ നേതാക്കളുമായി അടുത്തബന്ധമുണ്ടെന്നു സൂചനയുണ്ട്. കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ ഒട്ടേറെ പൊതുമരാമത്ത്, റോഡ് നിർമ്മാണ കരാറുകൾ ഇവരുടെ സ്ഥാപനങ്ങൾക്കു ലഭിച്ചിട്ടുണ്ട്. സംസ്ഥാനം മുഴുവൻ മണൽഖനനത്തിനുള്ള ലൈസൻസുമുണ്ട്. പിടിച്ചെടുത്ത നോട്ടുകൾ റിസർവ് ബാങ്ക് ഏതു ബാങ്കുകൾ വഴിയാണു വിതരണത്തിനു നൽകിയതെന്നു കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥർ. ഉന്നത ബാങ്ക് ഉദ്യോഗസ്ഥരുടെ ഇടപെടലില്ലാതെ ഇത്രത്തോളം പണം സംഭരിക്കാനാകില്ലെന്ന് ആദായനികുതി ഉദ്യോഗസ്ഥർ വിലയിരുത്തുന്നു.ഇതിനിടെ, തിരുമല തിരുപ്പതി ദേവസ്ഥാനം ട്രസ്റ്റ് ബോർഡിൽനിന്നു ശേഖർ റെഡ്ഡിയെ നീക്കി.
കർണ്ണാടകയിലെ ഹാസൻ ജില്ലയിൽ വ്യത്യസ്ത റെയ്ഡുകളിലായി കള്ളപ്പണ റാക്കറ്റിൽപെട്ട അഞ്ചുപേർ പിടിയിൽ. ഇവരിൽനിന്നു 34.4 ലക്ഷം രൂപയുടെ രണ്ടായിരം രൂപ നോട്ടുകൾ പിടിച്ചെടുത്തു. അസാധു നോട്ടുകൾ കമ്മിഷൻ വ്യവസ്ഥയിൽ വെളുപ്പിച്ചു കൊടുക്കുന്ന സംഘത്തിൽപെട്ട മഹേഷ്, നാഗരാജു, രമേഷ്, ചേതൻ, ചന്ദൻ എന്നിവരാണു പിടിയിലായത്. ഹൈദരാബാദിലെ പോസ്റ്റ് ഓഫിസ് സീനിയർ സൂപ്രണ്ടിന്റെ കയ്യിൽനിന്ന്, പണം മാറ്റിനൽകിയതിന്റെ കമ്മിഷൻ ആയി ലഭിച്ച 65 ലക്ഷം രൂപ സിബിഐ കണ്ടെടുത്തു.
3.75 കോടി രൂപയുടെ പഴയനോട്ടുകൾ മാറ്റിക്കൊടുത്തതിന്റെ കമ്മിഷൻ എന്ന നിലയിലാണു സൂപ്രണ്ട് കെ. സുധീർ ബാബുവിന് ഈ തുക കമ്മിഷനായി ലഭിച്ചത്. പുതിയ 2000 രൂപ നോട്ടുകളുടെ കെട്ടുകളായി സൂക്ഷിച്ചിരിക്കുകയായിരുന്നു ഈ തുക. ഏതാനും ദിവസങ്ങളിലായി ഒളിവിലായിരുന്ന സുധീർ ബാബുവിനെ ഇന്നലെയാണ് അറസ്റ്റ് ചെയ്തത്.