- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആരുപറഞ്ഞു യുകെയിൽ കറണ്ട് പോകില്ലെന്ന്? ഇന്നലെ മണിക്കൂറുകൾ സെൻട്രൽ ലണ്ടനിൽ കറണ്ട് പോയി; നിരവധി ഷോകൾ റദ്ദുചെയ്തു; ബ്ലാക്ക് ഫ്രൈഡേ ഷോപ്പിങ് കുളമായി
പവർകട്ടും ലോഡ് ഷെഡ്ഡിങ്ങും കറണ്ടുപോക്കുമൊക്കെ ഇന്ത്യയെപ്പോലുള്ള മൂന്നാം ലോകരാജ്യങ്ങൾക്ക് മാത്രം പറഞ്ഞിട്ടുള്ള ദുർവിധികളാണെന്ന് കരുതിയെങ്കിൽ തെറ്റി. വികസിതരാജ്യമായ ബ്രിട്ടനിലും കറണ്ടുപോകും. ബ്ലാക്ക് ഫ്രൈഡേ ഷോപ്പിങ്ങിനിറങ്ങിയ ആയിരക്കണക്കിനാളുകളെ നിരാശപ്പെടുത്തി ഇന്നലെ സെൻട്രൽ ലണ്ടനിൽ കറണ്ടുപോയത് മണിക്കൂറുകളോളം. ബ്ലാക്ക് ഫ്രൈഡേ പ്രമാണിച്ച് തയ്യാറാക്കിയിരുന്ന ഒട്ടേറെ ഷോകൾ ഇതുമൂലം റദ്ദാക്കുകയും ചെയ്തു. വിനോദസഞ്ചാരികളും നാട്ടുകാരുമായ ആയിരങ്ങൾ തടിച്ചുകൂടിയിരുന്ന സോഹോ എന്റർടെയ്ന്മെന്റിന്റെ പ്രവർത്തനം ഇതുമൂലം പൂർണമായും തടസ്സപ്പെട്ടു. ഓട്ടേറെ ഷോകളാണ് ഉപേക്ഷിക്കേണ്ടിതന്നത്. അല്ലാദിൻ ദമ്യൂസിക്കൽ, ത്രില്ലർ ലൈവ്, ലെസ് മിസറെബിൾസ്, ജേഴ്‌സി ബോയ്‌സ് തുടങ്ങിയ ഷോകൾ നിർത്തിവച്ചതായി അവരുടെ പ്രൊഡ്യൂസർമാർ അറിയിച്ചു. ടിക്കറ്റെടുത്തവർക്ക് പണം തിരിച്ചുനൽകുമെന്നും ടിക്കറ്റ് എടുത്ത കേന്ദ്രങ്ങളെ സമീപിക്കണമെന്നും പ്രൊഡ്യസർമാർ അറിയിച്ചു. കാർനബി സ്ട്രീറ്റിനടുത്തുള്ള സബ്‌സ്റ്റേഷനിലുണ്ടായ തകരാറാണ് മണിക്കൂറുകൾനീണ്ട പവർകട
പവർകട്ടും ലോഡ് ഷെഡ്ഡിങ്ങും കറണ്ടുപോക്കുമൊക്കെ ഇന്ത്യയെപ്പോലുള്ള മൂന്നാം ലോകരാജ്യങ്ങൾക്ക് മാത്രം പറഞ്ഞിട്ടുള്ള ദുർവിധികളാണെന്ന് കരുതിയെങ്കിൽ തെറ്റി. വികസിതരാജ്യമായ ബ്രിട്ടനിലും കറണ്ടുപോകും. ബ്ലാക്ക് ഫ്രൈഡേ ഷോപ്പിങ്ങിനിറങ്ങിയ ആയിരക്കണക്കിനാളുകളെ നിരാശപ്പെടുത്തി ഇന്നലെ സെൻട്രൽ ലണ്ടനിൽ കറണ്ടുപോയത് മണിക്കൂറുകളോളം. ബ്ലാക്ക് ഫ്രൈഡേ പ്രമാണിച്ച് തയ്യാറാക്കിയിരുന്ന ഒട്ടേറെ ഷോകൾ ഇതുമൂലം റദ്ദാക്കുകയും ചെയ്തു.
വിനോദസഞ്ചാരികളും നാട്ടുകാരുമായ ആയിരങ്ങൾ തടിച്ചുകൂടിയിരുന്ന സോഹോ എന്റർടെയ്ന്മെന്റിന്റെ പ്രവർത്തനം ഇതുമൂലം പൂർണമായും തടസ്സപ്പെട്ടു. ഓട്ടേറെ ഷോകളാണ് ഉപേക്ഷിക്കേണ്ടിതന്നത്. അല്ലാദിൻ ദമ്യൂസിക്കൽ, ത്രില്ലർ ലൈവ്, ലെസ് മിസറെബിൾസ്, ജേഴ്‌സി ബോയ്‌സ് തുടങ്ങിയ ഷോകൾ നിർത്തിവച്ചതായി അവരുടെ പ്രൊഡ്യൂസർമാർ അറിയിച്ചു. ടിക്കറ്റെടുത്തവർക്ക് പണം തിരിച്ചുനൽകുമെന്നും ടിക്കറ്റ് എടുത്ത കേന്ദ്രങ്ങളെ സമീപിക്കണമെന്നും പ്രൊഡ്യസർമാർ അറിയിച്ചു.
കാർനബി സ്ട്രീറ്റിനടുത്തുള്ള സബ്‌സ്റ്റേഷനിലുണ്ടായ തകരാറാണ് മണിക്കൂറുകൾനീണ്ട പവർകട്ടിന് കാരണമെന്ന് യുകെപപവർ വ്യക്തമാക്കി. തകരാർ പൂർണമായും പരിഹരിക്കുന്നതിന് സാങ്കേതിക വിദഗ്ദ്ധർ ശ്രമിക്കുന്നുണ്‌ടെന്നും അധികൃതർ വ്യക്തമാക്കി. തിരക്കേറിയ സമയത്താണ് കറണ്ട് പോയത്. ഇത് യാത്രക്കാരെയും സഞ്ചാരികളെയും ബ്ലാക്ക് ഫ്രൈഡേ ഷോപ്പിങ്ങിനെത്തിയവരെയും തീർത്തും ഇരുട്ടിലാക്കി. റോഡിലെ വലിയ ബിൽബോർഡുകൾ ഇരുട്ടിലായതും നഗരത്തെ പൂർണമായും ഇരുട്ടിലാക്കി.
2300-ഓളം വീടുകളും സ്ഥാപനങ്ങളുമാണ് കറണ്ടുകട്ടിൽ കുടുങ്ങിയത്. ബ്ലാക്ക്‌ഫ്രൈഡ ഷോപ്പിങ്ങിനെത്തിയവർ ഇരുട്ടിലായതോടെ, ഇക്കൊല്ലത്തെ കച്ചവടത്തിലും ഗണ്യമായ കുറവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അപ്രതീക്ഷിതമായി ഇരുട്ടിലായ ജനങ്ങൾ അവരുടെ ട്വിറ്റർ അക്കൗണ്ടിലൂടെ അധികൃതരെ ചീത്തവിളിക്കാനാണ് ഈ സമയം ചെലവഴിച്ചത്.