കോഴിക്കോട്: മദ്യപിച്ച് വഴക്കുണ്ടാക്കിയെന്ന കാരണത്താൽ മരങ്ങാട്ടുപിള്ളി പൊലീസ് അറസ്റ്റ് ചെയ്ത് ക്രൂരമായ ലോക്കപ്പ് മർദ്ദനത്തിനിരയായി കൊല്ലപ്പെട്ട സിബിയുടെ കൊലയാളികളായ പൊലീസ് ഉദ്യോഗസ്ഥരെ കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്യണമെന്ന് എസ്.ഡി.പി.ഐ സംസ്ഥാന ജനറൽ സെക്രട്ടറി എ.കെ സലാഹുദ്ദീൻ അവശ്യപ്പെട്ടു.

പൊലീസ് അറസ്റ്റ് ചെയ്തതറിഞ്ഞ് സ്വന്തം മകനെ ജാമ്യത്തിലെടുക്കാൻ വന്ന സിബിയുടെ മാതാപിതാക്കളോട് മനുഷ്യത്വ രഹിതമായി പെരുമാറിയ പൊലീസ് നടപടി തികച്ചും അപലപനിയമാണ്. ആഭ്യന്തരമന്ത്രാലയം ജനമൈത്രി പൊലീസ് പോലുള്ള പരിഷ്‌കരണങ്ങളുടെ മേനി പറയുമ്പോഴും പൊലീസിന് എന്തുമാകാമെന്ന പ്രാകൃതരീതികൾ തന്നെയാണ് ചെന്നിത്തലയുടെ പൊലീസും തുടരുന്നതെന്നതിന് തെളിവാണ് ഇത്തരം സംഭങ്ങളെന്നും അദ്ദേഹം പറഞ്ഞു.