- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അമ്മയെ കൊന്ന് കത്തിച്ച അക്ഷയിനെ 'ഗരുഡൻ തൂക്കം' നടത്തിയ ഉദ്യോഗസ്ഥർക്ക് പണികിട്ടും; പേരൂർക്കട സ്റ്റേഷനിലെ മൂന്നാം മുറയെ കുറിച്ച് ലോകനാഥ് ബഹ്റ നേരിട്ട് അന്വേഷിക്കും; അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിച്ചു; 16 മണിക്കൂർ തലകീഴായി കെട്ടിച്ചതച്ചതും ഈർക്കിൽ പ്രയോഗത്തിന് വിധേയനാക്കിയെന്നുമുള്ള ജയിൽ ഡിജിപിയുടെ റിപ്പോർട്ടിൽ കർശന നടപടിക്ക് സർക്കാർ
തിരുവനന്തപുരം. പേരൂർക്കടയിൽ വീട്ടമ്മയെ കൊലപ്പെടുത്തിയശേഷം മൃത ദേഹം കത്തിച്ചു കളയാൻ ശ്രണിച്ച കേസിൽ പൊലീസ് അറസ്റ്റുചെയ്ത മകൻ അക്ഷയിന് പൊലീസ് കസ്റ്റ്ഡിയിൽ ക്രൂര മർദ്ദനം ഏൽക്കേണ്ടി വന്ന സംഭവത്തിൽ ഉന്നത തല അന്വേഷണം തുടങ്ങി. സംസ്ഥാന പൊലീസ് മേധാവി ലോകനാഥ് ബ്ഹറ നേരിട്ടാണ് അന്വേഷണം നടത്തുക. ഇത് സംബന്ധിച്ച നിർദ്ദേശം ആഭ്യന്തര അഡീ. ചീഫ് സെക്രട്ടറി സുബ്രതോ ബിശ്വാസ് നൽകി. കേസ് അന്വേഷണിത്തിനായി എഐജി(പിജി) വി ശ്രീധരന്റെ നേതൃത്വത്തിൽ പ്രത്യേക സംഘത്തെയാണ് നിയോഗിച്ചിരിക്കുന്നത്. അക്ഷയിന് പൊലീസ് കസ്റ്റഡിയിൽ ക്രൂരപീഡനം ഏൽക്കേണ്ടി വന്നെന്ന് കാണിച്ച് ജയിൽ ഡിജിപി ആർ ശ്രീലേഖ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം പ്രഖ്യാപിച്ചത്. ശ്രീലേഖ ആഭ്യന്തര സെക്രട്ടറിക്കാണ് റിപ്പോർട്ട് നൽകിയിരുന്നത്. പൊലീസ് ചോദ്യം ചെയ്യാൻ കസ്റ്റ്ഡിയലെടുത്ത ശേഷം കുറ്റസമ്മതം നടത്തിയ അക്ഷയിനെ ഇരുട്ടു മുറിയിൽ പാർപ്പിച്ചാണ് പേീഡിപ്പിച്ചത്. ഡിസംബർ 26ന് വൈകുന്നേരം 4മണിക്ക് ഗരുഡൻ തൂക്കം നടത്തിയ അക്ഷയിനെ താഴെ ഇറക്കിയത് അടുത്ത ദിവസം ര
തിരുവനന്തപുരം. പേരൂർക്കടയിൽ വീട്ടമ്മയെ കൊലപ്പെടുത്തിയശേഷം മൃത ദേഹം കത്തിച്ചു കളയാൻ ശ്രണിച്ച കേസിൽ പൊലീസ് അറസ്റ്റുചെയ്ത മകൻ അക്ഷയിന് പൊലീസ് കസ്റ്റ്ഡിയിൽ ക്രൂര മർദ്ദനം ഏൽക്കേണ്ടി വന്ന സംഭവത്തിൽ ഉന്നത തല അന്വേഷണം തുടങ്ങി. സംസ്ഥാന പൊലീസ് മേധാവി ലോകനാഥ് ബ്ഹറ നേരിട്ടാണ് അന്വേഷണം നടത്തുക. ഇത് സംബന്ധിച്ച നിർദ്ദേശം ആഭ്യന്തര അഡീ. ചീഫ് സെക്രട്ടറി സുബ്രതോ ബിശ്വാസ് നൽകി. കേസ് അന്വേഷണിത്തിനായി എഐജി(പിജി) വി ശ്രീധരന്റെ നേതൃത്വത്തിൽ പ്രത്യേക സംഘത്തെയാണ് നിയോഗിച്ചിരിക്കുന്നത്.
അക്ഷയിന് പൊലീസ് കസ്റ്റഡിയിൽ ക്രൂരപീഡനം ഏൽക്കേണ്ടി വന്നെന്ന് കാണിച്ച് ജയിൽ ഡിജിപി ആർ ശ്രീലേഖ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം പ്രഖ്യാപിച്ചത്. ശ്രീലേഖ ആഭ്യന്തര സെക്രട്ടറിക്കാണ് റിപ്പോർട്ട് നൽകിയിരുന്നത്. പൊലീസ് ചോദ്യം ചെയ്യാൻ കസ്റ്റ്ഡിയലെടുത്ത ശേഷം കുറ്റസമ്മതം നടത്തിയ അക്ഷയിനെ ഇരുട്ടു മുറിയിൽ പാർപ്പിച്ചാണ് പേീഡിപ്പിച്ചത്. ഡിസംബർ 26ന് വൈകുന്നേരം 4മണിക്ക് ഗരുഡൻ തൂക്കം നടത്തിയ അക്ഷയിനെ താഴെ ഇറക്കിയത് അടുത്ത ദിവസം രാവിലെ എഴു മണിക്ക്.
അതായത് 16 മണിക്കൂർ തലകീഴായി കെട്ടി തൂക്കി പീഡിപ്പിച്ചു. കൈകാലുകൾ തല്ലി ചതച്ചു, ഈർക്കിൽ പ്രയോഗവും നടത്തി ശരീരമാസകലം ചതവും മുറിവുമായപ്പോൾ അത് പുറത്തറിയാതിരിക്കാൻ പെയിൻ കില്ലറായ സ്്രേപ ഉപയോഗിച്ചു. നടക്കാൻ പോലും കഴിയാതെ വേച്ചു വേച്ചാണ് അക്ഷയ്ിനെ തിരുവനന്തപുരം ജില്ലാ ജയിലിൽ എത്തിച്ചത്. ഡിസംബർ മുപ്പത്‌ന് ജയിലിൽ എത്തിച്ച അക്ഷയിനെ ഈ മാസം രണ്ടു മുതൽ ആറു വരെ പേരൂർക്കട പൊലീസ് കസ്റ്റഡിയിൽ വാങ്ങി. എഴാം തിയ്യതി ജില്ലാ ജയിലിൽ തടവുകാരുടെ പരാതി കേൾക്കാൻ എത്തിയ ജയിൽ മേധാവി ആർ ശ്രീലേഖ സെല്ലിൽ വേച്ചു വേച്ചു നിൽക്കുന്ന അക്ഷയിനെ കാണുകയും വിവരം തിരക്കുകയും ചെയ്തു.
ജയിൽ സൂപ്രണ്ട് സത്യരാജിൽ നിന്നും അക്ഷയിന്റെ കേസിന്റെ വിവരങ്ങൾ ആരായുകയും ചെയ്തു. യൂവാവിന് മർദ്ദനമേറ്റെന്ന് ബോധ്യപ്പെട്ട ജയിൽ ഡിജിപി ജയിലുകളിൽ ഇപ്പോഴും നടയടി ഉണ്ടോ എന്ന് ചോദിച്ച് സൂപ്രണ്ടിനോടു ക്ഷുഭിതയായി. തന്റെ രണ്ടു സർക്കുലറുകൾ കണ്ടിട്ടില്ലേ എന്നും ജയിൽ ഡിജിപി ചോദിച്ചു. എന്നാൽ ജില്ലാ ജയിലിൽ നടയടി ഇല്ലന്നും പൊലീസ് കസ്റ്റ്ഡിയിൽ വെച്ച് മർദ്ദനമേറ്റാതാവാമെന്നും സൂപ്രണ്ട് ജയിൽ ഡിജിപിയെ ബോധിപ്പിച്ചു. തൂടർന്ന് നടക്കാൻ പോലും പാടു പെടുന്ന അക്ഷയിന്റെ അടുത്ത് എത്തിയ ഡിജിപി ആർ ശ്രീലേഖ ജയിലിൽ ആരൊക്കെയാണ് മർദ്ദിച്ചതെന്ന് അക്ഷയിനോടു ചോദിച്ചു. ജയിലിൽ ആരും മർദ്ദിച്ചില്ലന്നും പേരൂർക്കട പൊലീസാണ് മർദ്ദിച്ചതെന്നും ശരീരത്തിലെ ചതവുകളും മുറിവും കാണിച്ച് യുവാവ് പറഞ്ഞു.
കസ്റ്റഡിയിൽ ക്രൂര പീഠനമായിരുന്നുവെന്നും ഗരുഡൻ തൂക്കം നടത്തിയെന്നും ജയിൽ അധികതരോടു പറഞ്ഞ അക്ഷയ് തനിക്ക് പരാതി നൽകണണമെന്നും ആവിശ്യപ്പെട്ടു. ജയിലിൽ എത്തിയപ്പോൾ ഈ വിവരം പുറത്തു പറയാത്തത് ഇവിടെ നിന്നും പീഡനം ഉണ്ടാകുമെന്ന് ഭയന്നാണന്നും അക്ഷയ് പറഞ്ഞു. പരാതിയുടെ അടിസ്ഥാനത്തിൽ ജയിൽ ഡോക്ടർ യുവാവിനെ ദേഹ പരിശോധനക്ക് വിധേയനാക്കി. ഡോക്ടറുടെ റിപ്പോർട്ടും അക്ഷയിന്റെ ശരീരത്തിലെ മുറിവിന്റെ ചിത്രങ്ങളും സഹിതം ജയിൽ വകുപ്പ് സംഭവം ആഭ്യന്തര വകുപ്പിനെ അറിയിച്ചു.
പേർക്കട സി ഐ സ്റ്റുവർട്ട് കീലർ ഷാഡോ പൊലീസിലെ ചില പൊലീസുകാർ പേർക്കൂട എസ് ഐ എന്നിവർക്കെതിരെയാവും അന്വേഷണം നടക്കുക. ഡിജിപിയുടെ മേൽനോട്ടത്തിൽ നടക്കുന്ന അന്വേഷണം ഉദ്യോഗസ്ഥർക്ക് കുരുക്കായി മാറാനാണ് സാധ്യത. കഴിഞ്ഞ ഡിസംബർ 28നാണ് പേരൂർക്കട അമ്പലമുക്കിൽ വീട്ടമ്മ കൊല്ലപ്പെട്ട കേസിൽ മകന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തുന്നത്.. സംശയത്തെത്തുടർന്നു മകൻ അക്ഷയിനെ നേരത്തേതന്നെ കസ്റ്റഡിയിൽ എടുത്തിരുന്നു. അമ്പലമുക്ക് സാന്ത്വന ആശുപത്രിക്കുസമീപം മണ്ണടി ലെയ്ൻ റെസിഡന്റ്‌സ് അസോസിയേഷൻ ബി 11, ടിസി 21സ 210 ദ്വാരക വീട്ടിൽ അശോകന്റെ ഭാര്യ ദീപയുടെ(50) ജഡമാണ് കത്തിക്കരിഞ്ഞ നിലയിൽ വീട്ടുവളപ്പിൽ കണ്ടെത്തിയത്. ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയതാണെന്നു പോസ്റ്റ്‌മോർട്ടത്തിൽ കണ്ടെത്തിയിരുന്നു.സിനിമകളിൽ ലഹരി കണ്ടെത്തിയ അക്ഷയ് അശോക് അമ്മയെ കൊലപ്പെടുത്തിയത് സിനിമാ സ്‌റ്റൈലിലാണ്. ഇംഗ്ലീഷ് ക്രൈംത്രില്ലറുകൾ കണ്ട് നടന്ന അക്ഷയ് തന്ത്രങ്ങളിലൂടെ രക്ഷപ്പെടാമെന്നും കരുതി.
അമ്മയുടെ അവിഹിത കഥ ചർച്ചയാക്കി ഒളിച്ചോട്ടത്തിൽ കാര്യങ്ങളെത്തിക്കാനായിരുന്നു നീക്കം. തിരുവനന്തപുരത്ത് സെന്റ് തോമസ് എഞ്ചിനിയറിങ് കോളേജിലായിരുന്നു അക്ഷയുടെ പഠനം. കോളേജിൽ ചാത്തൻ എന്നപേരിൽ ഒരു കൂട്ടായ്മ ഉണ്ടായിരുന്നു. ഈ ഗ്രൂപ്പിന്റെ നേതാവായിരുന്നു അക്ഷയ്.പഠന കാലത്ത് ലഹരിക്ക് അടിമപ്പെട്ടതോടെ പരീക്ഷകളിൽ തോറ്റു. കുവൈറ്റിലുള്ള അച്ഛൻ അയച്ചു കൊടുക്കുന്ന തുക കൊണ്ട് കാര്യങ്ങൾ നടത്താതെയായി. അപ്പോഴാണ് പുതിയ തന്ത്രവുമായി അമ്മയ്ക്ക് മുമ്പിലെത്തിയത്. എന്നും വഴക്കു കൂടുന്ന അമ്മയോട് പണം ചോദിച്ചു. ട്യൂഷന് പോകാനെന്ന ന്യായമാണ് പറഞ്ഞത്. എന്നാൽ മയക്കുമരുന്ന് വാങ്ങാനെന്ന് ഉറപ്പുള്ളതു കൊണ്ട് തന്നെ നൽകിയില്ല. ഇതോടെ ആക്ഷൻ ഹീറോ മോഡലിൽ പിന്നിൽ നിന്ന് അടിച്ചു. താഴെ വീണ അമ്മയെ ബെഡ് ഷീറ്റ് കൊണ്ട് കഴുത്തു ഞെരിച്ച് കൊന്നു. സിനിമകൾ കണ്ട അവേശത്തിൽ എല്ലാം നിശ്ചയിച്ചുറപ്പിച്ചതു പോലെയായിരുന്നു പെരുമാറ്റം.
ഈ സമയം മയക്കുമരുന്നും അക്ഷയ് ഉപയോഗിച്ചിരുന്നു. ദൃശ്യം സിനിമയിൽ മകളുടെ കാമുകനായെത്തി പീഡിപ്പിക്കാൻ നോക്കിയവനെ ജോർജു കുട്ടി കൈകാര്യം ചെയ്ത രീതി. മൃതദേഹത്തെ ഒളിപ്പിക്കുക. വീട്ടിന് അടുത്ത് ചെറിയ കുഴിയായതിനാൽ കുഴിച്ചു മൂടുക പ്രയാസമായിരുന്നു. അതുകൊണ്ട് മണ്ണെണ്ണ ഒഴിച്ച് കത്തിച്ചു. ഒന്നും അറിയാത്ത പോലെ അമ്മയെ കാണാനില്ലെന്ന് സഹോദരിയേയും ബന്ധുക്കളേയും അറിയിച്ചു. എല്ലാം മയക്കുമരുന്നിന്റെ കുറ്റബോധത്തിൽ. അമ്മയെ രാവിലേയും കണ്ടില്ലെങ്കിൽ പൊലീസിൽ പരാതി കൊടുക്കാൻ ബന്ധുക്കൾ തയ്യാറെടുക്കുന്നതായി അക്ഷയ് തിരിച്ചറിഞ്ഞു. ഈ സാഹചര്യത്തിലാണ് മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയത് ബന്ധുക്കളെ അറിയിച്ചത്. പൊലീസ് പിടിച്ചപ്പോൾ കുറ്റ ബോധമില്ലാതെ മൊഴി നൽകി.
പക്ഷേ മൊഴികളിലെ വൈരുദ്ധ്യം വിനയാവുകയും ചെയ്തു.അക്ഷയ് മയക്കുമരുന്നിന് അടിമയാണെന്ന് പൊലീസ് അപ്പോഴേക്കും തിരിച്ചറിഞ്ഞിരുന്നു. അമ്മയുമായി നല്ല ബന്ധത്തിലായിരുന്നില്ലെന്നും മനസ്സിലാക്കി. ഇതുകൊണ്ട് തന്നെ പറയുന്നതൊന്നും പൊലീസ് വിശ്വസിച്ചില്ല. തിരിച്ചും മറിച്ചും ചോദ്യങ്ങൾ വന്നു. ദൃശ്യം സിനിമയുടെ സ്വാധീനത്തെ കുറിച്ച് അറിയാവുന്ന പൊലീസിന്റെ ശാസ്ത്രീയ ചോദ്യം ചെയ്യൽ എല്ലാം മാറ്റി മറിച്ചു. ഒടുവിൽ നടന്നത് അക്ഷയ് തുറന്നു പറഞ്ഞു.