കൊച്ചി : കൊച്ചി ഹൈപ്പർമാർക്കറ്റിൽ നിന്നും സാധനങ്ങൾ വാങ്ങിയ ആശ കൃഷ്ണൻ എന്ന യുവതിക്കാണ് ദുരനുഭവം ഉണ്ടായത്. സാധനങ്ങൾ വാങ്ങി വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് വാങ്ങിയ ശീതള പാനീയമായ ഫാന്റായുടെ കാലാവധി കഴിഞ്ഞത് ശ്രദ്ധയിൽപ്പെട്ടത്. തിരികെ കല്യാണിലെത്തി മാനേജറോട് വിവരം ധരിപ്പിച്ചപ്പോളാണ് യുവതിക്ക് നേരെ മോശമായ രീതിയിൽ മാനേജർ പ്രതികരിച്ചത്. തുടർന്നാണ് ആശാ ഫേസ്‌ബുക്കിലൂടെ സാധനങ്ങളുടെ ബില്ല് സഹിതമുള്ള വിവരങ്ങൾ പോസ്റ്റ് ചെയ്തത്.

കല്യാൺ കൊച്ചി ഹൈപ്പർമാർക്കറ്റിനെതിരെ രൂക്ഷ വിമർശനവുമായി ആശ കൃഷ്ണൻ ഉന്നയിച്ചത്. കഴിഞ്ഞ ദിവസം ഹൈപ്പർ മാർക്കറ്റിൽ നിന്ന് വാങ്ങിയ ശീതള പാനിയത്തിന്റെ കാലാവധി കഴിഞ്ഞുവെന്ന് തെളിവ് സഹിതമുള്ള രേഖകളുമായാണ് യുവതി രംഗത്ത് വന്നത്. യുവതിയുടെ ഫേസ്‌ബുക്ക് പോസ്റ്റിൽ ബില്ലിന്റെ ഫോട്ടോയും, സാധനത്തിന്റെ ബോട്ടിലിലുള്ള ഡേറ്റടക്കമാണ് പങ്കുവച്ചിരിക്കുന്നത്. കല്യാൺ ഹൈപ്പർമാർക്കറ്റിനെതിരെ ഇതിന് മുൻപും നിരവധി പരാതികൾ ഉയർന്നുവന്നിരുന്നു.


ശീതള പാനീയമായ ഫാന്റാ നാലാം മാസം നിർമ്മിച്ചു എന്നാണ് ബോട്ടിലിൽ രേഖപ്പെടുത്തിയിരിക്കുന്നത്. അത് കഴിഞ്ഞുള്ള രണ്ട് മാസമാണ് സാധനം ഉപയോഗിക്കാനുള്ള കാലാവധി. മറ്റ് സാധനങ്ങൾ വാങ്ങിയതിന്റെ കൂടെയാണ് ആശാ ഫാന്റയും വാങ്ങിയത്. വീട്ടിൽ എത്തി സാധനങ്ങളും ബില്ലും പരിശോധിച്ചപ്പോഴാണ് പറ്റിയ അബദ്ധം മനസ്സിലായത്. ഇതേ തുടർന്ന് ഹൈപ്പർ മാർക്കറ്റിലെ മാനേജറെ വിളിച്ച് ആശ കാര്യ ബോധിപ്പിച്ചിരുന്നു. എന്നാൽ മാനേജറിൽ നിന്ന് യുവതിക്ക് ഉണ്ടായത് വളരെ മോശമായ അനുഭവമാണ്. ഇതാണ് ഫേസ്‌ബുക്ക് പോസ്റ്റിടാൻ ആശയെ പ്രേരിപ്പിച്ചത്.

ഇതിന് മുൻപും നിരവധി പരാതികൾ കല്യാണിന്റെ സ്ഥാപനങ്ങൾക്ക് നേരെ ഉണ്ടായിരുന്നു. ഷർട്ട് വാങ്ങി കളർ പോയെന്ന പരാതി പറഞ്ഞ കോളജ് വിദ്യാർത്ഥിയെ കല്യാണിലെ ജീവനക്കാർ മർദ്ദിച്ചതും അടുത്ത കാലത്തുണ്ടായ സംഭവമാണ്. കല്യാൺ സിൽക്‌സിൽ നിന്നും വാങ്ങിച്ച പുതിയ ഷർട്ട് ആദ്യ അലക്കിൽ തന്നെ നിറം പോയതിനെ തുടർന്ന് മാറ്റി വാങ്ങിക്കാൻ ചെന്ന വിദ്യാർത്ഥിക്ക് ജീവനക്കാരുടെ മർദ്ദനം ഉണ്ടായത് . വിദ്യാർത്ഥിയെ ഷോറൂമിന്റെ ഡ്രസ് ട്രയൽ റൂമിലിട്ടാണ് കല്യാൺ ജീവനക്കാർ ക്രൂരമായി മർദ്ദിച്ചത്. എന്നാൽ ഒഴിവാക്കാമായിരുന്ന നിസാര സംഭവം കൈയൂക്കുകൊണ്ട് നേരിടാൻ ശ്രമിച്ച കല്യാണിന് പിന്നീട് അഭിമുഖീകരിക്കേണ്ടി വന്നത് കനത്ത നഷ്ടങ്ങളായിരുന്നു.

മർദ്ദനത്തിനു ശേഷം കല്യാണിൽ നിന്നും ഇറക്കിവിട്ട വിദ്യാർത്ഥി തന്റെ കോളേജായ ബസേലിയോസിലെത്തി മുഴുവൻ വിദ്യാർത്ഥികളെയും കൂട്ടി കോട്ടയം നഗരത്തിൽ തന്നെയുള്ള കല്യാണിലേക്ക് പ്രതിഷേധ പ്രകടനം നടത്തുകയായിരുന്നു. കോളേജ് വിദ്യാർത്ഥികൾ ഒന്നടങ്കം പ്രകടനമായി എത്തിയതോടെ നഗരം സ്തംഭിക്കുകയും, ആളുകൾ കൂടി കല്യാണിന് നാണക്കേടാവുകയുമായിരുന്നു.

ആശ കൃഷ്ണന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

എനിക്ക് കല്യാൺ ഹൈപ്പർമാർക്കറ്റിൽ ഉണ്ടായ അനുഭവം ആണ് ഇത് public അറിയണം അവരുടെ പരസ്യവും ഓഫറും കണ്ട് ആരും കേറരുത് ഈ മാസം 18/8/2017 ൽ kalyan hyperinu കുറച്ച് സാധനങ്ങൾ വാങ്ങി വീട്ടിൽ എത്തി ബില്ലും സാധനങ്ങളും വെച്ചു ചെക്ക് ചെയ്ത് നോക്കിയപ്പോൾ അതിൽ fanta യുടെ expiry കഴിഞ്ഞിരിക്കുന്നു 22/4/2017 manufacturing date. 2 and half month മാത്രമേ അത് use ചെയ്യാൻ പാടുള്ളു . നമ്മൾ customers എന്ത് വിശ്വാസത്തിൽ അവിടെ പോയി purchase ചെയും .ഞാൻ purchase ചെയ്ത ബില്ലും ഐറ്റവുമായി അവിടത്തെ മാനേജരെ കണ്ടു സംസാരിച്ചു എന്നാൽ customer എന്ന നിലക്ക് എനിക്ക് അവിടുന്നുണ്ടായ അനുഭവം വളരെ മോശമാണ് അവർക്ക് അതിൽ ഒരു ഉത്തരവാദിത്തവും ഇല്ലാത്ത രീതിയിൽ ആണ് സംസാരിച്ചത് നമ്മൾ customers വേണമേകിൽ purchase ചെയ്താമതി എന്ന രീതിയിൽ ആണ് അവരുടെ പെരുമാറ്റം അതുകൊണ്ട് ആരും അവരുടെ പരസ്യങ്ങളോ ഓഫ്റുകളോ സ്ഥാപനത്തിന്റെ വലിപ്പവും പേരും കണ്ടു ഒരു സാധങ്ങളും വാങ്ങരുത് എന്നു മനസിലായി നിയമ നടപടിയിലേക്കു പോകും മുൻപ് ജനങ്ങൾ ഇത് അറിയണം എന്നു തോന്നി ഇത് പോലുള്ള വലിയ സ്ഥാപങ്ങൾ മൂലം customers ആണ് വഞ്ചിക്കപ്പെടുന്നത് ഇത് പോലുള്ള അനുഭവം ആർക്കും വരാതിരിക്കാൻ ആണ് ഞാൻ ഈ പോസ്റ്റ് ഇടുന്നത് . ഞാൻ വാങ്ങിയ ഐറ്റവും ബില്ലും ഇത്തിന്റെ ഒപ്പം പോസ്റ്റ് ചെയുന്നു. സോഷ്യൽ മീഡിയ എന്താണെന്നും customers എന്താണെന്നും kalyan hypermarket മനസിലാക്കണം ജോലി ചെയ്ത് ഉണ്ടാക്കുന്ന പണം kalyan hypermarket പോലുള്ള സ്ഥാപനങ്ങൾ കൊള്ളയടിക്കാൻ അനുവദിക്കരുത്.