- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇനി മുതൽ ചെക്ക് ബുക്കിനും ഡെബിറ്റ് കാർഡിനും അടക്കം എല്ലാ ബാങ്ക് സേവനങ്ങൾക്കും ഉപഭോക്താക്കൾ പണം നൽകണം; എല്ലാ ബാങ്കിങ് സേവനങ്ങൾക്കും ജിഎസ്ടി ഈടാക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തെ തുടർന്ന് എല്ലാ ബാങ്കുകളും സൗജന്യ സേവനങ്ങൾ നിർത്തലാക്കുന്നു
തിരുവനന്തപുരം: എല്ലാ ബാങ്കിങ് സേവനങ്ങൾക്കും ജി.എസ്.ടി ഈടാക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തെ തുടർന്ന് രാജ്യത്തെ ബാങ്കുകൾ സൗജന്യ സേവനങ്ങൾ എല്ലാം നിർത്തലാക്കുന്നു. ഇതോടെ നിലവിലെ സൗജന്യ സേവനങ്ങളായ ചെക്ക് ബുക്ക്, ഡെബിറ്റ് കാർഡ് തുടങ്ങി എല്ലാ സേവനങ്ങൾക്കും ഇനി മുതൽ ഉപഭോക്ത്താക്കൾ പണം നൽകണം. ബാങ്കിങ് സേവനങ്ങൾക്ക് 18 ശതമാനം ജിഎസ്ടി ചുമത്താൻ നേരത്തെ സർക്കാർ തീരുമാനിച്ചിരുന്നു. ഇതോടെയാണ് സൗജന്യമായിനൽകുന്ന ബാങ്കിങ് സേവനങ്ങൾക്ക് എല്ലാം ഉപഭോക്താക്കളിൽ നിന്നും പണം ഈടാക്കാൻ ബാങ്കുകൾ തീരുമാനിച്ചിരിക്കുന്നത്. കഴിഞ്ഞ ആറ് വർഷത്തിനിടെ ഉപഭോക്താക്കൾക്ക് ബാങ്കുകൾ നൽകിവന്ന സൗജന്യ സേവനങ്ങൾക്ക് നികുതിയായി ഏകദേശം 40,000 കോടി രൂപ നൽകണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് നികുതി വകുപ്പ് നേരത്തെ നോട്ടീസ് നൽകിയിരുന്നു. തുക അടയ്ക്കാൻ ബാങ്കുകൾ തയ്യാറാവാതിരുന്നതോടെ പിഴ ചുമത്തി വീണ്ടും നോട്ടീസ് നൽകി. ഇതോടെ, സൗജന്യമായി നൽകിവന്ന സേവനങ്ങൾക്ക് ഉപഭോക്താക്കളിൽ നിന്ന് ജിഎസ്ടി ഈടാക്കാൻ മിക്ക ബാങ്കുകളും തീരുമാനം എടുത്തതായാണ് ദേശീയ മാധ്യമ
തിരുവനന്തപുരം: എല്ലാ ബാങ്കിങ് സേവനങ്ങൾക്കും ജി.എസ്.ടി ഈടാക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തെ തുടർന്ന് രാജ്യത്തെ ബാങ്കുകൾ സൗജന്യ സേവനങ്ങൾ എല്ലാം നിർത്തലാക്കുന്നു. ഇതോടെ നിലവിലെ സൗജന്യ സേവനങ്ങളായ ചെക്ക് ബുക്ക്, ഡെബിറ്റ് കാർഡ് തുടങ്ങി എല്ലാ സേവനങ്ങൾക്കും ഇനി മുതൽ ഉപഭോക്ത്താക്കൾ പണം നൽകണം.
ബാങ്കിങ് സേവനങ്ങൾക്ക് 18 ശതമാനം ജിഎസ്ടി ചുമത്താൻ നേരത്തെ സർക്കാർ തീരുമാനിച്ചിരുന്നു. ഇതോടെയാണ് സൗജന്യമായിനൽകുന്ന ബാങ്കിങ് സേവനങ്ങൾക്ക് എല്ലാം ഉപഭോക്താക്കളിൽ നിന്നും പണം ഈടാക്കാൻ ബാങ്കുകൾ തീരുമാനിച്ചിരിക്കുന്നത്.
കഴിഞ്ഞ ആറ് വർഷത്തിനിടെ ഉപഭോക്താക്കൾക്ക് ബാങ്കുകൾ നൽകിവന്ന സൗജന്യ സേവനങ്ങൾക്ക് നികുതിയായി ഏകദേശം 40,000 കോടി രൂപ നൽകണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് നികുതി വകുപ്പ് നേരത്തെ നോട്ടീസ് നൽകിയിരുന്നു. തുക അടയ്ക്കാൻ ബാങ്കുകൾ തയ്യാറാവാതിരുന്നതോടെ പിഴ ചുമത്തി വീണ്ടും നോട്ടീസ് നൽകി.
ഇതോടെ, സൗജന്യമായി നൽകിവന്ന സേവനങ്ങൾക്ക് ഉപഭോക്താക്കളിൽ നിന്ന് ജിഎസ്ടി ഈടാക്കാൻ മിക്ക ബാങ്കുകളും തീരുമാനം എടുത്തതായാണ് ദേശീയ മാധ്യമ റിപ്പോർട്ടുകൾ. ബാങ്കിങ് സേവനങ്ങൾക്ക് 18 ശതമാനം ജിഎസ്ടി ചുമത്താനാണ് നേരത്തെ സർക്കാർ തീരുമാനിച്ചത്.
നിലവിൽ മിനിമം ബാലൻസ് സൂക്ഷിക്കുന്ന അക്കൗണ്ടുകൾക്ക് ചെക്ക് ബുക്ക്, ഡെബിറ്റ് കാർഡ്, അഡീഷണൽ പാസ് ബുക്ക് എന്നിവ സൗജന്യമായാണ് രാജ്യത്തെ ബാങ്കുകൾ നൽകിയിരുന്നത്. തീരുമാനത്തിൽ നിന്ന് സർക്കാർ പിന്നോട്ട് പോയില്ലെങ്കിൽ അക്കൗണ്ട് ഉടമകൾ എല്ലാ ബാങ്കിങ് സേവനങ്ങൾക്കും ജിഎസ്ടി നൽകേണ്ടി വരും.