മസ്‌കത്ത്: ഒമാനിൽ കൂടുതൽ മേഖലകളിലേക്ക് സ്വദേശിവത്കരണം വ്യാപിപ്പിക്കുന്നതിന് സർക്കാർ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി കസ്റ്റംസ് മേഖലകളിൽ സ്വദേശി വത്കരണം ഏർപ്പെടുത്താനാണ് നീക്കം.

കസ്റ്റംസ് ക്‌ളർക്ക്, കസ്റ്റംസ് ക്‌ളിയറൻസ് ക്‌ളർക്ക്, കസ്റ്റംസ് ക്‌ളിയറൻസ് ഏജന്റ്, കസ്റ്റംസ് ക്‌ളിയറൻസ് ബ്രോക്കർ എന്നീ തസ്തികകളിലാണ് പുതുതായി സ്വദേശിവത്കരണം നടപ്പാക്കാൻ തീരുമാനിച്ചത്.കൂടുതൽ സ്വദേശികൾക്ക് തൊഴിലവസരം ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് നടപടി.

ഈ തസ്തികകളിൽ ജോലിചെയ്യുന്ന പ്രവാസികൾക്ക് നിലവിൽ തുടരാമെങ്കിലും തൊഴിൽ പെർമിറ്റിന്റെ കാലാവധി പൂർത്തിയായാൽ പിന്നീട് പുതുക്കി നൽകില്ല.