- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സോഷ്യൽ മീഡിയയിൽ പരസ്യങ്ങൾ വാരി വിതറുന്നതിൽ എൽഡിഎഫിന് യാതൊരു പിശുക്കില്ല; ഓൺലൈൻ പരസ്യങ്ങൾക്കായി പണം മുടക്കുന്നതിലും മുന്നിൽ ഇടതുമുന്നണി; മറുനാടൻ മലയാളിയിലും ഉറപ്പാണ് എൽഡിഎഫ് പരസ്യങ്ങൾ വരുന്നത് എങ്ങനെ? സൈബർ പ്രചരണ തന്ത്രങ്ങളുടെ കഥ
തിരുവനന്തപുരം: ദൃശ്യപത്രമാധ്യമങ്ങളെപ്പോലെത്തന്നെ പ്രധാനപ്പെട്ട പരസ്യ ഇടമായി മാറിയിരിക്കുകയാണ് സോഷ്യൽമീഡിയ.അതുകൊണ്ട് തന്നെ ഓൺലൈൻ മാധ്യമങ്ങളിൽ പരസ്യം നൽകുന്നതിലാണ് പ്രധാനമുന്നിണികൾ ഉൾപ്പെട ശ്രദ്ധകേന്ദ്രീകരിക്കുന്നത്. മറ്റു മാധ്യമങ്ങളെ അപേക്ഷിച്ച് പരസ്യം നൽകാൻ കുറച്ചുകൂടി സ്പേസ് ഓൺലൈനിൽ ഉണ്ട് എന്നതും ഒരേസ മയം കൂടുതൽ പേരിലേക്ക് എത്തുന്നുവെന്നതുമാണ് ഓൺലൈൻ മീഡിയകളെ തെരഞ്ഞെടുപ്പ് കാലത്ത് പ്രിയപ്പെട്ടതാക്കി മാറ്റുന്നത്.
പരസ്യങ്ങൾ നൽകുന്നതിൽ മൂന്നു മുന്നണികളും മത്സരിക്കുന്നുണ്ടെങ്കിലും ഇതിനായി കൂടുതൽ കാശ് ചെലവഴിക്കുന്നത് ഇടതുമുന്നണി തന്നെയാണ്.നിക്ഷപക്ഷത പുലർത്തുന്ന മറുനാടൻ മലയാളിയിലും എൽ ഡി എഫിന്റെ പരസ്യങ്ങൾ സജീവമാണ്. അതിങ്ങിനെ എന്ന സംശയം പ്രേക്ഷകർ ഉൾപ്പടെ ഉന്നയിച്ചപ്പോഴാണ് ഇത്തരമൊരു വിശദീകരണ വീഡിയോ മറുനാടൻ ടിവി പുറത്ത് വിടുന്നത്.
മറ്റുമാധ്യമങ്ങളെപ്പോലെ മാർക്കറ്റ് ടീമോ സെക്ഷനോ ഉള്ളതല്ല മറുനാടൻ മലയാളിയുടെ പ്രവർത്തന രീതി. ഞങ്ങളുടെ ഓൺലൈൻ പേജിലും ചാനലിലും വരുന്ന പരസ്യങ്ങൾ ഗൂഗിളിന്റെതായി പേജിൽ വരുന്നതാണ്.കമ്പനിയുമായി ഉണ്ടാക്കിയ കരാറിന്റെ അടിസ്ഥാനത്തിൽ ഞങ്ങൾ പേജിലും ടി വിയിവുമായി അനുവദിച്ച സ്ഥലത്തും സമയത്തിനും അനുസരിച്ചാണ് പരസ്യങ്ങൾ വരുന്നത്. ഏത് പരസ്യം വരണമെന്നതുൾപ്പടെയുള്ള കാര്യങ്ങൾ തീരുമാനിക്കുന്നത് ഗൂഗിൾ നേരിട്ടാണ്.എന്നാൽ ഇത്തരം പരസ്യങ്ങൾക്ക് അവർ ഉപയോഗിക്കുന്ന മാനദണ്ഡം ആ ഓൺലൈനിൽ ഏറ്റവും കൂടുതൽ സെർച്ച് ചെയ്യപ്പെടുന്ന അല്ലെങ്കിൽ ആളുകൾ അന്വേഷിക്കുന്ന ടാഗിനെ അനുസരിച്ചാവും. അത്തരത്തിലാണ് ഉറപ്പാണ് എൽ ഡി എഫ് എന്ന പരസ്യം ഞങ്ങളുടെ മാധ്യമത്തിലും എത്തുന്നത്.
മാത്രമല്ല ഇടതുപക്ഷത്തിന്റെത് മാത്രമല്ല മറ്റുമുന്നണികൾക്കൊപ്പം തമിഴ്നാട് തെരഞ്ഞെടുപ്പിന്റെതുൾപ്പടെ പരസ്യങ്ങൾ ഇത്തരത്തിൽ പേജിൽ വരുന്നുമുണ്ട്.അതുപോലെ തന്നെ ഏറ്റവും കൂടുതൽ തുക മുടക്കുന്നവരുടെ പരസ്യങ്ങൾ കൂടുതലായി കാണുമെന്നും പരസ്യത്തിന്റെ നിബന്ധനകളിലൊന്നായി ഗൂഗിൾ പറയുന്നുണ്ട്.
ന്യൂസ് ഡെസ്ക്