- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ആദ്യം ആഗ്രഹിച്ചു അനുപമക്ക് നീതി കിട്ടണം എന്ന്; ഇപ്പോൾ ആഗ്രഹിക്കുന്നു.. അനുപമയെ ഗർഭിണിയാക്കിയ കാമുകന്റെ ഭാര്യയുടെ ആദ്യ ഭർത്താവിനും കുട്ടിക്കും ആണ് നീതി കിട്ടേണ്ടത് എന്ന്' :അനുപമയ്ക്കും ഭർത്താവ് അജിത്തിനും എതിരെ സൈബർ സഖാക്കളുടെ സദാചാര പൊലീസ് ആക്രമണം
തിരുവനന്തപുരം: എന്റെ കുഞ്ഞിനെ എനിക്ക് വേണം എന്ന ദൃഢനിശ്ചയവുമായി നിയമപോരാട്ടത്തിലാണ് അനുപമ എസ് ചന്ദ്രൻ എന്ന അമ്മ.വിവാഹിതയാകാതെ പ്രസവിച്ചുവെന്നതു ദുരഭിമാനമായി കണ്ടു തന്റെ മാതാപിതാക്കൾ തന്നിൽ നിന്നകറ്റിയ മകൻ ഇപ്പോൾ എവിടെയുണ്ടെന്നു അറിയാത്ത അനുപമയ്ക്ക് നീതി നൽകുന്നതിൽ പരാജയപ്പെട്ടതോടെ സിപിഎം പ്രതിരോധത്തിലാണ്. പണി പാളുന്നു എന്ന് കണ്ടപ്പോൾ സർക്കാർ സംവിധാനങ്ങൾ ഉറക്കം വിട്ടുണർന്നു. അതേസമയം, ഒരുവശത്ത് കൂടി സഖാക്കളുടെ സദാചാര പൊലീസ് ആക്രമണം മുറയ്ക്ക് തുടരുകയാണ്. അനുപമയുടെ ഭർത്താവിനെ ലാക്കാക്കിയാണ് ആക്രമണം. അവിഹിത ഗർഭം ഉണ്ടാക്കിയവനെ ഇടതുപക്ഷത്തെ താറടിക്കാൻ ചാനലുകളിൽ കൊണ്ടിരുത്തി വീരപരിവേഷം കൊടുക്കുന്നു എന്നാണ് സോഷ്യൽ മീഡിയയിലെ ഈ നരേറ്റീവിന്റെ സൂത്രവഴി.
സിപിഎം അനുഭാവിയും, ചാനൽ ചർച്ചകളിൽ പാർട്ടി മുഖവുമായ റെജി ലൂക്കോസിന്റെ പോസ്റ്റ് നോക്കുക. അനുപമയുടെയും ഭർത്താവ് അജിത്തിന്റെയും സമര ചിത്രം പോസ്റ്റ് ചെയ്ത് ശേഷമാണ് റെജിയുടെ ചോദ്യം.
ചിത്രത്തിലെ താടിക്കാരന്
' ഗജരാജപട്ടം ' നൽകി വീര പരിവേഷം അണിയിച്ചവരെ കണ്ട് കേരളം ലജ്ജിക്കുക മാത്രമല്ല ഭയക്കുകകൂടി ചെയ്തു ഇന്നലെ . ഇവന് അഭിവാദ്യം അർപ്പിക്കാൻ ഇന്നലെ സെക്രട്ടറിയേറ്റ് പടിക്കൽ എത്തിയവരെ കണ്ട് ലക്ഷക്കണക്കിന് കേരളത്തിലെ മാതാപിതാക്കൾ ഉൾപ്പെടെ 3.5 കോടി മലയാളികൾ ഇന്നലെ ലജ്ജിച്ചു. ഈ കൊടും സ്ത്രീ വേട്ടക്കാരന് താരപദവി നൽകിയ മാധ്യമങ്ങളെയും കേരളം ലജ്ജയോടെ കണ്ടു.
റെജിയുടെ പോസ്റ്റിന് താഴെ വന്ന ഒരു കമന്റ് പോസ്റ്റിനെ വ്യാഖ്യാനിക്കുന്നു.
നിലവിൽ ഭാര്യയും മക്കളുമുള്ള ഒരുവനെ പ്രണയിച്ചു ഗർഭിണിയാകുന്നു , പ്രസവിച്ചു. കുഞ്ഞിനെ ശിശുഷേമ സമിതിക്ക് കൈമാറാൻ ഒപ്പിട്ടു നൽകുന്നു. എന്നിട്ട് കാമുകന്റെ ഭാര്യയെ സമീപിച്ചു അവരോടു ഒഴിഞ്ഞുപോകാൻ ആവശ്യപ്പെടുന്നു. അവർ ആദ്യം അതിന് തയ്യാറാകുന്നില്ല. ഒടുവിൽ കാമുകൻ ഭാര്യയെ സമ്മർദ്ദം ചെലുത്തുന്നു , പീഡനം നേരിടുന്നു. ഗത്യന്തരമില്ലാതെ ആ സ്ത്രീ ഡിവോഴ്‌സ് നൽകുന്നു. അപ്പോഴാണ് യുവതിക്ക് കുഞ്ഞിനെക്കുറിച്ച് ബോധം ഉണ്ടാകുന്നത്. ഇനി കാമുകൻ മറ്റൊരു ഇരയെ തേടിപോകുമ്പോൾ ഈ കാമുകി കാമുകന്റെ സൗകര്യാർത്ഥം ഡിവോഴ്‌സ് നൽകി ഒഴിഞ്ഞു പോകും എന്ന് പ്രത്യാശിക്കാം. അന്ന് ഒരുപക്ഷെ ഇത് ആഘോഷമാക്കുന്ന മാധ്യമങ്ങളോ ഭാഗ്യലക്ഷ്മി കുക്കൂ മാരോ ഓടിവരാൻ ഉണ്ടാകില്ല. അവരുടെയൊക്കെ ലക്ഷ്യം CPI(M) മാത്രമാണ്.
സോഷ്യൽ മീഡിയയിൽ അനുപമയ്ക്കും അജിത്തിനും എതിരെ പ്രചരിക്കുന്ന മറ്റൊരു പോസ്റ്റ്:
ആദ്യം ആഗ്രഹിച്ചു അനുപമക്ക് നീതി കിട്ടണം എന്ന്.അപ്പോൾ ആണ് അറിയുന്നത് ആ കുട്ടി വേറെ ഭാര്യയും കുട്ടിയുമുള്ള ആളിനെ പ്രണയിച്ചാണ് ഗർഭിണി ആയതെന്ന്.?? അപ്പോൾ പിന്നെ ആഗ്രഹിച്ചു ആ ഭാര്യക്കാണ് നീതി കിട്ടേണ്ടതെന്ന് . പിന്നീട് അറിഞ്ഞു ആ ഭാര്യ ഈ കാമുകനായ ഭർത്താവിന്റെ കൂട്ടുകാരന്റെ ഭാര്യ ആയിരുന്നു... അവിടുന്ന് കുഞ്ഞിനേം അയാളേം ഉപേക്ഷിച്ചു ഭർത്താവിന്റെ കൂട്ടുകാരന്റെ കൂടെ ചാടിപ്പോയതാണെന്ന്.?ഇപ്പോൾ ആഗ്രഹിക്കുന്നു ഇവർക്കാർക്കുമല്ല അനുപമയെ ഗർഭിണിയാക്കിയ കാമുകന്റെ ഭാര്യയുടെ ആദ്യ ഭർത്താവിനും കുട്ടിക്കും ആണ് നീതി കിട്ടേണ്ടത് എന്ന്. ??ഹോ എന്റെ കൃഷ്ണ ചന്ദനമഴ സീരിയലിൽ പോലും കാണില്ല ഇത്രേംട്വിസ്റ്റ്....
റെജിലൂക്കോസിനും സമാന പോസ്റ്റുകൾ ഇടുന്നവർക്കും ചുട്ട മറുപടിയും ചിലർ നൽകുന്നുണ്ട്.
Mr. റെജി ലൂക്കോസ് ... ഇവിടെ താങ്കളുടെ കമ്മ്യൂണിസ്റ്റ് പുരോഗമന വാദി എന്ന പൊയ്മുഖം അടർന്നു വീഴുകയാണ്.
നിങ്ങൾ കമ്മ്യൂണിസ്‌റ്കാർ ഇപ്പോൾ ഈ പറയുന്ന സദാചാര ചോദ്യമായ അവിഹിതം ഇന്ത്യൻ നിയമത്തിൽ കുറ്റകരം ആണൊ ? പരസ്പ്പരം ഇഷ്ടപെട്ട ആർക്കും പരസ്പ്പര സമ്മതത്തോടെ ലംഗികബന്ധത്തിൽ ഏർപ്പെടാം എന്നത് അറിയില്ലേ ? കേരളത്തിൽ ചുംബന സമരത്തെ വരെ പിന്തുണച്ച പുരോഗമന വാദികൾ അല്ലേ നിങ്ങൾ !
35 വയസുള്ള അജിത് 20 വയസുള്ള അനുപമയുമായി ഇഷ്ടത്തിലായി എന്നത് തെറ്റാണ് എങ്കിൽ കമ്മ്യൂണിസ്റ്റ് നേതാവായ നിങ്ങൾ മഹാൻ എന്ന് വാഴ്‌ത്തപ്പെടുത്തുന്ന AKG സുശീല ഗോപാലനെ പ്രേമിക്കുമ്പോൾ AKG യുടെ പ്രായം എത്രയായിരുന്നു സുശീലയുടെ പ്രായം എത്രയായിരുന്നു!
ഇന്നത്തെ ചാനെൽ ചർച്ചയിൽ താങ്കൾ ബോധപൂർവം മറയ്ക്കാൻ ശ്രമിച്ച വിഷയങ്ങൾ താഴെ അക്കമിട്ടു പറയാം ... ഇതൊക്കെ മറയ്ക്കാൻ വേണ്ടിയല്ലേ നിങ്ങൾ അജിത് എന്ന യുവാവിന്റെ മേൽ സദാചാര വാദിയായി മാറിയത് എന്ന സംശയം ഇല്ലാതില്ല.
1) അനുപമ കുഞ്ഞിന്റെ അമ്മ ആയിരിക്കുമ്പോൾ അച്ഛൻ അജിത് തന്നെയാണ്. അങ്ങനെയെങ്കിൽ അനുപമയുടെ അച്ഛൻ ജയചന്ദ്രൻ അനുപമയുടെ കൈയിൽ നിന്നും ഒപ്പിട്ടു വാങ്ങിയ സമ്മത പത്രം നിങ്ങൾ വാദിക്കുമ്പോൾ ഷിജു ഖാൻ പറയുന്ന അമ്മതൊട്ടിൽ കഥ എന്താണ് ?അച്ഛനും അമ്മയും നിലവിൽ ഉള്ള കുഞ്ഞു അനാഥയാകുന്നത് എങ്ങനെ ?
2) കുഞ്ഞു ശിശു സംരക്ഷണ സമിതിയുടെ പക്കൽ എത്തിയാൽ (അമ്മ തൊട്ടിൽ എന്ന് തന്നെ വെച്ചോ) ആ വിവരം മാധ്യമ വാർത്തയാക്കുകയും ഏതെങ്കിലും ആളുകൾ കുഞ്ഞിന്റെ അവകാശവാദവുമായി വന്നാൽ അവരും കുഞ്ഞുമായുള്ള ബന്ധം അന്വേഷിക്കേണ്ടേ ! ഇവിടെ അജിത് കുഞ്ഞിനെ തേടി ഷിജു ഖാന്റെ അടുത്തു പോയപ്പോൾ അല്ലെങ്കില് അനുപമ CWC എന്ന ചൈൽഡ് വെൽഫെയർ കമ്മറ്റിയെ സമീപിച്ചപ്പോൾ എന്തുകൊണ്ട് കുഞ്ഞിനെ വിട്ടു നൽകിയില്ല. അവരുടെ ഭാക്ഷ്യം അനുസരിച്ചു അവർ അന്വേഷിച്ചു വന്നതിനു ശേഷമാണു നിങ്ങളുടെ ആളുകൾ കുഞ്ഞിനെ ആന്ധ്രാ സ്വദേശികളായുള്ള ദമ്പതിമാർക്കു നൽകിയത്.(അതോ അവയവ മാംസ മാഫിയക്ക് നൽകിയോ എന്നത് ഇനിയും വ്യക്തമല്ല)
3) കുഞ്ഞിനെ അനുമപയുടെ സമ്മതം മേടിച്ചിട്ടാണ് ആന്ധ്രാ സ്വദേശികൾക്കു നൽകിയത് എങ്കിൽ എന്തുകൊണ്ട് കുഞ്ഞിന്റെ അച്ഛൻ എവിടെ എന്ന് CWC തിരക്കിയില്ല അന്വേഷിച്ചു കണ്ടെത്തിയില്ല.
ഇനി കുഞ്ഞിനെ അമ്മ തൊട്ടിലിൽ നിന്നാണ് ലഭിച്ചത് എങ്കിൽ ഇവിടെ 6 മാസം മുന്നേ ഈ ദമ്പതികൾ തങ്ങളുടെ കുഞ്ഞിനെ കാണുന്നില്ല എന്ന പരാതിയുമായി കേരളാ പൊലീസിനെ സമീപിച്ചു എന്തേ കേസ് എടുത്തില്ല? ഇവരുടെ കുഞ്ഞാണ് ആന്ധ്രാ സ്വദേശികൾക്കു കൈമാറി എന്നതിന് പൊലീസിന് ഉറപ്പ് ഉണ്ടായിരുന്നോ ! ഉണ്ടെങ്കിൽ അവർക്കു DNA ടെസ്റ്റ് പൊലും നടത്താതെ ആ ഉറപ്പ് എവിടുന്ന് കിട്ടി? ഇനി അതല്ല ഇവരുടെ കുഞ്ഞു അല്ല കൈമാറ്റം ചെയ്തത് എങ്കിൽ ചോര കുഞ്ഞിനെ കാണാതായതിൽ അന്വേഷിച്ചു കേരളാ പൊലീസ് അന്വേക്ഷണം നടത്തിയോ ?
കേരളത്തിൽ പൊതുജനം നിങ്ങളെ അധികാരത്തിൽ എത്തിച്ചത് തന്നിഷ്ടപ്രകാരം നിയമം കൈയിലെടുത്തു ഇതുപോലുള്ള ജനദ്രോഹവും , വഞ്ചനയും നടത്താൻ അല്ല. ദുരഭിമാനത്തിന്റെ പേരിൽ ഒരമ്മയുടെ ഗർഭപാത്രമാണ് ഹേ നിങ്ങളുടെ ആർക്കോ പണയം വെച്ചിരിക്കുന്നത്.
അല്പമെങ്കിലും മനുഷ്യത്വം ഉണ്ടെങ്കിൽ ആ കുഞ്ഞിനെ തിരിച്ചു നൽകുക. അതല്ല എങ്കിൽ വരും ഭവിഷ്യത്തുകൾ ഇരുകൈയും നീട്ടി സന്തോഷത്തോടെ സ്വീകരിക്കുക.
Note: താങ്കൾ ഷെയർ ചെയ്ത പോസ്റ്റ് ഇട്ടവന് പൊട്ടൻ ആയിരിക്കാം , അത് ഷെയർ ചെയിത താങ്കളും ... എന്നാൽ കേരളത്തിലെ ജനം മുഴുവൻ അത്തരക്കാരാണ് എന്ന് ധരിക്കരുത്
കൃഷ്ണ മഹേഷ് എന്നയാളുടെ പോസ്റ്റ് കൂടി വായിക്കാം
ഏകദേശം കുറച്ചു വര്ഷമായി ഇവിടെ എന്തെങ്കിലും കുറിച്ചിട്ട്... പക്ഷേ ഇന്ന് ചിലത് പറയാതെ തരമില്ല. കാരണം കേരളത്തിലെ പൊതുജനതയെ ഇത്രയും ക്രിയാണ്മകമായി മണ്ടന്മാരാക്കുന്ന രാഷ്ട്രിയ നേതിര്ത്വവും ഭരണ സിരാകേന്ദ്രവും മുന്നിൽ വിജയിച്ചു നിൽക്കുമ്പോൾ ഇപ്പോൾ അല്ലാതെ എപ്പോൾ പറയാൻ...
അനുപമ - അജിത് പിന്നെ അവരുടെ നഷ്ടപെട്ട ആൺകുഞ്ഞു അതാണല്ലോ വിഷയം. ഇവിടെ അനുപമയുടെയും അജിത്തിന്റെയും നേരെ സദാചാര വാദികളാകുന്ന ജനത്തെ സൃഷ്ടിച്ചത് തന്നെ സിപിഎം അണികളുടെ Manipulation ആണ്. അനുപമയും അനൂപും ഇന്ന് നിയമപരമായി ഭാര്യ ഭർത്താക്കന്മാർ ആണ്. 20 വയസുള്ള പെണ്കുട്ടി 35 വയസുള്ള അയാളെ പ്രേമിച്ചതും ബന്ധപ്പെട്ടതും അതിൽ ഒരു ആൺകുഞ്ഞു ഉണ്ടായതും അയാൾക്ക് മറ്റൊരു ഭാര്യ ഉണ്ടെന്ന് അറിഞ്ഞിട്ടു തന്നെയാണ്. അല്ലെങ്കില് തന്നെയും ഈ സദാചാരവാദങ്ങൾ എന്തിനാണ് ആവർത്തിക്കുന്നത് നഷ്ടപെട്ട ഒരു കുഞ്ഞിനെ തിരിച്ചു അതിന്റെ അമ്മക്ക് ലഭിക്കുക എന്ന പൊതുതത്വം നിക്ഷേധിക്കാൻ തന്നെ സമൂഹത്തിനു എന്ത് അവകാശം! വിഷയങ്ങൾ ഇത്രയും വഷളാക്കിയത് ഇതേ സദാചാര ചിന്താഗതിയല്ലേ !
8 മാസം ആണ് ഈ പെണ്കുട്ടി ഗർഭം ഒളിപ്പിച്ചു വെച്ചത്. ഗർഭം അലസിപ്പിക്കാൻ ഇനി സാധിക്കില്ല എന്ന ഒരറ്റ അവസ്ഥയിൽ അനുപമയുടെ വയറ്റിൽ ഒരു ഭ്രൂണം കുഞ്ഞായി രൂപാന്തിരം പ്രാപിച്ചതുകൊണ്ട് മാത്രം ജയചന്ദ്രൻ എന്ന പെൺകുട്ടിയുടെ അച്ഛൻ ഗർഭചിദ്രത്തിലേക്ക് കടന്നില്ല. മൂത്ത മകളുടെ വിവാഹം നടക്കുവാൻ ഇരിക്കെ ഇളയമകൾക്കു മറ്റൊരു സ്ത്രീയുമായി കഴിയുന്നവനിൽ വയറ്റിൽ ഉണ്ടായ ഒരച്ഛന്റെ മനോവിഷമം മനസിലാക്കാം. എന്നാൽ കമ്മ്യൂണിസ്റ്റ് ചിന്താഗതിയുള്ള പുരോഗമന വാദം പറഞ്ഞു നടക്കുന്ന ഒരുത്തനും അങ്ങനെയൊരു വിഷമം തോന്നേണ്ടതില്ല അതിനവർ അർഹരുമല്ല. രണ്ടു വ്യക്തികൾ തമ്മിൽ പരസ്പ്പരം ചുംബിച്ചാൽ എന്താണ് പ്രശ്നമെന്നു ചോദിച്ച നിങ്ങൾ! ആർത്തവവും ലൈംഗികതയും സ്ത്രീകളുടെ അവകാശമാണ് എന്ന് വാദിച്ച നിങ്ങൾ! ഗുൽമോഹർ വിരിച്ച വഴികളിലൂടെ ആണും പെണ്ണും വർണ്ണ സ്വതന്ത്രപട്ടങ്ങളായി നടക്കണം എന്ന് സ്വപ്‌നം കാണുന്ന നിങ്ങള്ക്ക് സദാചാരമോ ദുരഭിമാനമോ തോന്നേണ്ട കാര്യമില്ല...
-ഇവിടെ വിഷയം കുഞ്ഞാണ്. ആ കുഞ്ഞിന് കിട്ടേണ്ട നീതിയാണ്. പ്രസവിച്ച മൂന്നാം പക്കം അതിന്റെ അമ്മയിൽ നിന്നും പറിച്ചു മാറ്റപ്പെട്ട നീതി നിക്ഷേധവും ആ കുഞ്ഞിന്റെ അവകാശവുമാണ് ചർച്ച ചെയ്യേടേണ്ടതും നിലവിലെ ഭരണകൂട പാർട്ടി മേധാവിത്വത്തിന് നേരെ പൊതുജനത ജാഗ്രത പാലിക്കേണ്ടതും. നിലവിലെ TV ചര്ച്ചകള് മാത്രം കണ്ട് ഈ വിഷയത്തിൽ പിണറായി വിജയന്റെ സർക്കാർ നടത്തിയ ക്രൂരവും നിന്ദ്യവുമായുള്ള കാര്യങ്ങൾ പറയാം. ഒരുപക്ഷേ സോഷ്യൽ മീഡിയയിൽ കമ്മ്യൂണിസ്റ്റ് അടിമകമ്മി എന്ന വെട്ടുക്കിളികൂട്ടങ്ങൾ സമൂഹത്തിനു മുന്നിൽ നിന്നും മറയ്ക്കുവാൻ ശ്രമിക്കുന്ന യാഥാർഥ്യങ്ങൾ.
കുഞ്ഞിനെ കൈമാറാൻ അനുപമയുടെ അച്ഛൻ ബലം പ്രയോഗിച്ചു ഒപ്പിട്ടു വാങ്ങി എന്നാണ് രണ്ടു ദിവസം മുമ്പ് വരെ ചർച്ചകളിൽ നിറഞ്ഞു നിന്ന വാദം. ആ വാദം ശരിവെക്കും എന്ന രീതിയിൽ തന്നെയാണ് October 15 തീയതിയിൽ ഏഷ്യാനെറ്റ് ആദ്യമായി ഈ വിഷയം ചർച്ചക്ക് വെച്ചപ്പോൾ അനുപമയുടെ അച്ഛൻ ജയചന്ദ്രൻ പറഞ്ഞത് അനുപമ പൂർണ്ണ മനസാലെ ഒപ്പിട്ടു നൽകിയത് ആണെന്ന്. എന്നാൽ ഇന്നലെ മുതൽ ചാനെൽ ചർച്ചകളിൽ അമ്മ തൊട്ടിൽ എന്നൊരു പദം കൂടി ബോധപൂർവം കടന്ന് വരുന്നത് കണ്ടു. അതായത് അമ്മ തൊട്ടിലിൽ കുഞ്ഞിനെ നിക്ഷേപിച്ചു അങ്ങനെ (CWC) 'ചൈൽഡ് വെൽഫെയർ സെന്ററിന്' ലഭിച്ചു എന്നാണ് പറയുന്നത്.
ഈ അമ്മ തൊട്ടിൽ എന്നത് ഉപേക്ഷിക്കുന്ന കുഞ്ഞുങ്ങളെ ആരും അറിയാതെ നിക്ഷേപിക്കുന്ന സ്ഥാനമാണ്. അല്ലാതെ നോട്ടറി അറ്റാച്ച് ചെയ്തു അമ്മയെ കൊണ്ട് സമ്മതപത്രം വാങ്ങി ശേഷം കുഞ്ഞിനെ കൊണ്ട് കളയാൻ sശ്രമിച്ചു എന്നൊക്കേ പുകമറ സൃഷ്ഠിക്കാൻ ശ്രമിക്കുന്നവർക്ക് ഒരറ്റ ഉദ്ദേശമേ ഉള്ളൂ. അത് കുഞ്ഞിനെ വഴിവിട്ടു അമ്മയിൽ നിന്നും പറിച്ചു മാറ്റുവാൻ നിയമസംവിധാങ്ങൾ ചൂക്ഷണം ചെയിത എന്ന ക്രൈം ഒളിപ്പിക്കാൻ ശ്രമിക്കുമ്പോഴാണ്. നിലവിൽ കുഞ്ഞിനെ CWC ഏറ്റെടുക്കണം എങ്കിൽ അമ്മയുടെ സമ്മതപത്രം മതിയെന്നു ഏതു നിയമമാണ് അനുശാസിക്കുന്നത് ! കുഞ്ഞിന്റെ അച്ഛൻ എവിടെ എന്നൊരു ചോദ്യം എന്തുകൊണ്ട് CWC ചോദിച്ചിട്ടില്ല. അച്ഛനോ അമ്മയോ ഇവര് രണ്ടുപേരുമോ ജീവിച്ചിരിക്കുമ്പോൾ ആ കുഞ്ഞു എങ്ങനെയാണു അനാഥയാക്കുക!
നിതിൻ കിഷോർ എന്ന സുഹൃത്ത് പറഞ്ഞത് പോലെ ഇനി എന്താണ് പിന്നീട് നടന്നത് എന്ന് നോക്കാം... 2020 ഒക്ടോബർ 22 രാത്രിയിൽ അനുപമയുടെ മാതാപിതാക്കളിൽ നിന്നും ശിശുക്ഷേമ സമിതി അനുപമയുടെ ആൺകുഞ്ഞിനെ ഏറ്റുവാങ്ങുന്നു. ശിശുക്ഷേമ സമിതിയിൽ നേരിട്ട് നല്കിയ കുഞ്ഞിനെ അമ്മത്തൊട്ടിലിൽ നിന്നാണ് ലഭിച്ചത് എന്ന കള്ളം പറഞ്ഞു കൊണ്ട് രാത്രി 12.45- തൈക്കാട് ആശുപത്രിയിലെത്തിച്ച കുഞ്ഞ് 'പെൺകുട്ടി'യാണ് എന്ന് വ്യാജമായി രേഖപ്പെടുത്തുന്നു. ഓക്ടോബർ 23- പെൺകുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്തുക എന്ന സന്ദേശം ഉയർത്തിപ്പിടിക്കാൻ സമിതിക്ക് കൈമാറിക്കിട്ടിയ 'പെൺകുഞ്ഞിന്' മലാല എന്നു പേരിട്ടതായി ഷിജുഖാന്റെ പത്രക്കുറിപ്പ്. എന്നാൽ,തൈക്കാട് ആശുപത്രിയിലെ ചില ജീവനക്കാർ സത്യം പുറത്തുവിട്ടതോടെ,അബദ്ധം പറ്റിയതാണെന്ന് പറഞ്ഞ് കുട്ടിക്ക് 'എഡ്‌സൺ പെലെ' എന്നു പേരിട്ടതായി അടുത്ത ദിവസം തിരുത്തിയ പത്രക്കുറിപ്പിറക്കുന്നു. അടുത്ത ട്വിസ്റ്റ്-
'എഡ്‌സൺ പെലെ' എന്നു പേരിട്ടത് ഓക്ടോബർ 23ന് രാത്രിയിൽ ലഭിച്ച മറ്റൊരു കുട്ടിക്ക്.!അനുപമയുടെ കുഞ്ഞിന് സിദ്ധാർത്ഥ് എന്നു പേരിട്ട്,എല്ലാ നടപടികളും കുട്ടിയുടെ കാര്യവും രഹസ്യമായി വയ്ക്കുന്നു. അനുപമയുടെയും അജിത്തിന്റെയും പരാതി നിലനിൽക്കെത്തന്നെ സിദ്ധാർത്ഥിന്റെ എല്ലാ വിവരങ്ങളും അറിയുന്ന ഷിജുഖാനും സമിതിയും കുട്ടിയെ ആന്ധ്ര സ്വദേശികൾക്ക് ദത്ത് നൽകി.DNA പരിശോധന ആവശ്യപ്പെട്ടപ്പോൾ 'എഡ്‌സൺ പെലെയുടെ' റിസൽറ്റ് കാണിച്ച് കബളിപ്പിച്ചു മടക്കിയയക്കുന്നു. അനുപമയേയും അജിത്തിനെയും നേരിട്ടറിയുന്ന അവരുടെ നേതാവ് കൂടിയാണ് DYFl സംസ്ഥാന സെക്രട്ടറിയേറ്റംഗമായ ഷിജുഖാൻ.ബാലസംഘത്തിന്റെയും SFIയുടെയും സംസ്ഥാന പ്രസിഡന്റായിരുന്നു.അധികാരപരിധി ദുർവിനിയോഗം ചെയ്തു ഒരു ചോര കുഞ്ഞിനെ ദുരഭിമാനത്തിനു കൂട്ട് നിന്നു അകറ്റിയത് കേരളത്തിലെ ശിശുക്ഷേമ സമ്മതിയും അതിന്റെ നടത്തിപ്പുകാരുമാണ്. ഇമാത്രം ഭീകരവും പൈശാകിവുമായ സംഭവം നടന്നിട്ടും ഒരാണിന്റെയും പെണ്ണിന്റെയും പുറകേ സദാചാരവാദം മുഴക്കി നടക്കാൻ നിങ്ങള്ക്ക് തെല്ലും ലഞ്ജ തോന്നുന്നില്ലേ വിപ്ലവ സിംഹങ്ങളെ ?
എന്തായാലും വിഷയത്തിൽ സിപിഎമ്മിനെ ന്യായീകരിച്ചും, എതിർത്തും സോഷ്യൽ മീഡിയയിൽ വാദ-പ്രതിവാദങ്ങൾ തുടരുകയാണ്.
മറുനാടന് മലയാളി ബ്യൂറോ