- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തേപ്പുപെട്ടിയുടെയും അമ്മിക്കല്ലിന്റെയും പോസ്റ്റിട്ട് ശ്രീജിത്ത് പണിക്കർ; ബിന്ദു കൃഷ്ണയുടെ പോസ്റ്റിന് താഴെയും തിരുവനന്തപുരം മേയറെ അധിക്ഷേപിച്ച് കമന്റുകൾ; വിവാഹ വാർത്തയ്ക്ക് പിന്നാലെ ആര്യ രാജേന്ദ്രനും സച്ചിൻ ദേവിനും എതിരെ സൈബറാക്രമണം
തിരുവനന്തപുരം: ബാലുശേരി എംഎൽഎ കെ.എം. സച്ചിൻ ദേവും തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനും വിവാഹിതരാകുന്നു എന്ന വാർത്ത കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ആര്യ രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയറും, സച്ചിൻദേവ് നിയമസഭയിലെ ഏറ്റവും പ്രായകുറഞ്ഞ എംഎൽഎയുമാണ്. ഇതിന് പിന്നാലെ മേയർ ആര്യ രാജേന്ദ്രനെതിരെ സോഷ്യൽ മീഡിയയിൽ സൈബർ ആക്രമണം നടക്കുകയാണ്. വലത്-കോൺഗ്രസ് പ്രൊഫൈലുകളിൽ നിന്നാണ് ആര്യയ്ക്കെതിരെ സൈബർ ആക്രമണം ഉണ്ടാവുന്നത്.
മുൻപ് അവർക്ക് ഒരു പ്രണയമുണ്ടായിരുന്നു എന്നാണ് ചിലരുടെ ആരോപണം. അതിൽ നിന്നും മാറി മറ്റൊരാളെ വിവാഹം കഴിക്കുന്നു എന്നതാണ് ഒരു വിഭാഗം കാണുന്ന തെറ്റ്. ഔദ്യോഗിക വക്താക്കളായി സംസാരിക്കുന്നവർ പോലും തേപ്പുപെട്ടിയുടെ ചിത്രങ്ങളിട്ടു പരിഹസിക്കുന്നു.
ആര്യയുടെയും സച്ചിൻ ദേവിന്റെയും വിവാഹ വാർത്ത പുറത്തു വന്നതിന് ശേഷമുള്ള മേയറുടെ പോസ്റ്റിന് താഴെയാണ് ഇത്തരത്തിൽ അധിക്ഷേപ കമന്റുകൾ എത്തുന്നത്. തീർത്തും വ്യക്തിഹത്യ നടത്തുന്ന രീതിയിലാണ് വലത് സൈബർ സ്പേസുകൾ ആര്യയെയും സച്ചിൻ ദേവിനെയും അധിക്ഷേപിച്ച് കമന്റുകളിടുന്നത്.
മഹിളാ കോൺഗ്രസ് നേതാവ് ബിന്ദു കൃഷ്ണയുടെ പോസ്റ്റിന് താഴെയും ആര്യ രാജേന്ദ്രനെ അധിക്ഷേപിച്ചുള്ള അശ്ലീലവും ദ്വയാർത്ഥപരമായ കമന്റുകൾ വരുന്നുണ്ട്. 'ഇന്ത്യയിലെ പ്രായം കുറഞ്ഞ തേപ്പുകാരി', 'എന്തിന് തേച്ചൂ മേയരൂറ്റി', 'തേപ്പ് എന്ന വാക്കി മാറ്റി ഇനി മേയറടി എന്നാക്കിയാലോ' തുടങ്ങിയ കമന്റുകളാണ് എത്തുന്നത്.എല്ലാം പെർഫക്ട് ഓക്കെ. ബട്ട്, ആ അനുപമയ്ക്കെതിരെ അസഭ്യവർഷം നടത്തിയ സഖാക്കന്മാർ ഇവിടെ കമോൺ. തൊട്രാ പാക്കലാം' എന്ന ബിന്ദു കൃഷ്ണയുടെ പോസ്റ്റിന് കീഴിലാണ് ഇത്തരത്തിലുള്ള കമന്റുകൾ എത്തുന്നത്.
വിവാഹ തീയ്യതി പ്രഖ്യാപിച്ചില്ലെങ്കിലും ഇരുകുടുംബങ്ങളും ധാരണയായതായി സച്ചിന്റെ പിതാവ് കെ.എം നന്ദകുമാർ പറഞ്ഞു. ഒരു മാസത്തിന് ശേഷമാവും വിവാഹം. ബാലസംഘം കാലം മുതലുള്ള ഇവരുടെ പരിചയമാണ് വിവാഹത്തിലേക്കെത്തിയത്. ബാലസംഘം, എസ്എഫ്ഐ പ്രവർത്തന കാലത്തു തന്നെ ഇരുവരും സുഹൃത്തുക്കളായിരുന്നു.
സച്ചിൻ ദേവ് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയായിരിക്കെ ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലായിരുന്നു ബാലുശ്ശേരിയിൽ നിന്ന് മത്സരിച്ച് വിജയിച്ചത്. കോഴിക്കോട് നെല്ലിക്കോട് സ്വദേശിയാണ് സച്ചിൻദേവ്. നിലവിൽ എസ്.എഫ്.ഐ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി കൂടിയാണ്.
കോഴിക്കോട് ഗവൺമെന്റ് ആർട്‌സ് കോളേജിൽ നിന്നും ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും കോഴിക്കോട് ലോ കോളേജിൽ നിന്നും നിയമ ബിരുദവും സച്ചിൻ ദേവ് നേടിയിട്ടുണ്ട്. 21 ാം വയസ്സിലാണ് ആര്യ രാജേന്ദ്രൻ തിരുവനന്തപുരം മേയർ ആകുന്നത്. തിരുവനന്തപുരം ഓൾ സെയിന്റ്‌സ് കോളേജിൽ വിദ്യാർത്ഥിയായിരിക്കെയാണ് ആര്യ രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയറായി ശ്രദ്ധ നേടിയത്.
മറുനാടന് മലയാളി ബ്യൂറോ