ഡൽഹി: ഹെലികോപ്റ്റർ ദുരന്തത്തിൽ മരിച്ച ബ്രിഗേഡിയർ ലഖ്വിന്ദർ സിങ് ലിഡ്ഡറുടെ മകൾ ആഷ്‌ന ലിഡ്ഡർക്കു നേരെ സൈബർ ആക്രമണം രൂക്ഷം. ആഷ്‌ന മുൻപ് സോഷ്യൽ മീഡിയയിൽ പങ്കുവച്ച ചില രാഷ്ട്രീയ നിലപാടുകളെ മുൻനിർത്തിയാണ് ആക്രമണം. ഇതിന്പിന്നാലെ ആഷ്‌നയെ പിന്തുണച്ച് നിരവധി പ്രമുഖർ രംഗത്ത് വരികയായിരുന്നു. ആഷ്‌നയ്ക്ക് തീവ്ര ഇടതുനിലപാടാണ് എന്ന് വാദിച്ച് രൂക്ഷമായ വിമർശനങ്ങളാണ് സോഷ്യൽ മീഡിയയിൽ ഉയർന്നത്. ഇതേതുടർന്ന് ആഷ്‌ന സോഷ്യൽമീഡിയ അക്കൗണ്ടുകൾ ഡീ ആക്ടിവേറ്റ് ചെയ്തു. സംഭവത്തിൽ ശിവസേന നേതാവ് പ്രിയങ്ക ചതുർവേദി, ഉൾപ്പെടെ നിരവധി പ്രമുഖർ ആഷ്‌നയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് രംഗത്ത് വന്നു.

സമൂഹ മാധ്യമങ്ങളിൽ സംഘ്പരിവാർ വിരുദ്ധ നിലപാടുകൾ സ്വീകരിച്ചതിലൂടെ ശ്രദ്ധേയയാണ് ആഷ്‌ന. ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ നിലപാട് സ്വീകരിച്ചതിന് ഹിന്ദുത്വ തീവ്രവാദികളുടെ ആക്രമണത്തിന് നേരത്തേ ആഷ്‌ന വിധേയയായിട്ടുണ്ട്. രാഷ്ട്രീയ നിലപാടുകൾ കൃത്യമായി പറഞ്ഞുള്ള ആഷ്‌നയുടെ മുൻ ട്വീറ്റുകൾക്ക് നേരെയാണ് സൈബർ ആക്രമണം നടക്കുന്നത്. യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രിയങ്ക ഗാന്ധിക്കെതിരായ വിമർശനത്തെ ചോദ്യം ചെയ്തുള്ള ട്വീറ്റുകളിലടക്കമാണ് അധിക്ഷേപം.

ആഷ്‌നയുടേത് തീവ്ര ഇടത് നിലപാടാണെന്നതടക്കമുള്ള കമന്റുകളാണ് ഒരു വിഭാഗം ഉയർത്തുന്നത്.'ഉണർന്ന സംസ്‌കാരത്തിന് നിങ്ങളോട് ചെയ്യാൻ കഴിയുന്നത് ഇതാണ്, നിങ്ങൾ ഒരു പട്ടാളക്കാരൻ ആണെങ്കിലും, അതിലും കൂടുതൽ നിങ്ങൾ ഒരു വീണുപോയ നായകന്റെ മകളാണെങ്കിൽ,. വിജയവാഡയിൽ നിന്നുള്ള കശ്യപ് എന്ന ഐഡിയിൽ നിന്ന് വന്ന ട്വീറ്റ് ഇങ്ങനെയാണ്.അദ്ദേഹത്തിന്റെ ട്വിറ്റർ ബയോയിൽ 'ഹിന്ദുത്വ' പരാമർശമുണ്ട്.ഉണർന്നത്', 'തീവ്ര ഇടതുപക്ഷമെന്നും 'അടുത്ത ഗുർമെഹർ കൗറെന്നും മറ്റൊരു വിഭാഗം പരിഹസിച്ചു.

1999-ൽ തീവ്രവാദി ആക്രമണത്തിൽ കൊല്ലപ്പെട്ട സൈനിക ഉദ്യോഗസ്ഥൻ ക്യാപ്റ്റൻ മൻദീപ് സിങ്ങിന്റെ മകൾ കൗർ, ഇന്ത്യയ്ക്കും പാക്കിസ്ഥാനും ഇടയിൽ സമാധാനം സ്ഥാപിക്കാൻ ആഹ്വാനം ചെയ്യുന്ന 2016-ലെ വീഡിയോയ്ക്ക് വൻ ട്രോളുകൾ നേരിടേണ്ടി വന്നിരുന്നു.ഇതേ രീതിയിലാണ് ഇപ്പോൾ ആഷ്‌നക്കും വിമർശനം നേരിടേണ്ടി വരുന്നത്.

എന്നാൽ, അധിക്ഷേപം ശക്തമായതോടെ ട്വിറ്റർ അക്കൗണ്ട് ആഷ്‌ന ഡീ ആക്ടിവേറ്റ് ചെയ്തു. ട്വിറ്ററിൽ സജീവമായിരുന്ന ആഷ്‌ന കുറിപ്പുകളായും വിഡീയോയിലൂടെയും ഓരോ വിഷയങ്ങളിലും തന്റെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിരുന്നു. ഇക്കഴിഞ്ഞ നവംബർ 27 ന് ഒരു പുസ്തകവും ആഷ്‌നയുടേതായി പുറത്തിറങ്ങിയിരുന്നു.

മുൻ ഗവർറണറും ഐ.പി.എസ് ഉദ്യോഗസ്ഥയുമായിരുന്ന കിരൺ ബേദിയായിരുന്നു പുസ്തകം പ്രകാശനം ചെയ്തതത്. അപകടത്തിൽ മരിച്ച മധുലിക റാവത്ത് പരിപാടിയിൽ മുഖ്യാത്ഥിതി ആയിരുന്നു. ആഷ്‌നയുടെ അച്ഛൻ ബ്രിഗേഡിയർ എൽ. എസ് ലിഡ്ഡറും അമ്മയുമെല്ലാം പങ്കെടുത്ത പരിപാടിയുടെ ചിത്രങ്ങളും ആഷ്‌ന സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു.

അതേസമയം സംഭവങ്ങൾക്ക് പിന്നാലെ ആഷ്‌നയെ പിന്തുണച്ച് നിരവധി പേർ രംഗത്തെത്തി. ആഷ്‌നക്ക് നേരെ നടക്കുന്ന അധിക്ഷേപങ്ങളിൽ ശിവസേന നേതാവ് പ്രിയങ്ക ചതുർവേദി, കോൺഗ്രസ് നേതാവ് കാർത്തി ചിദംബരം അടക്കമുള്ള പ്രമുഖർ ട്വിറ്ററിൽ കടുത്ത വിമർശനം ഉന്നയിച്ചു.

17 year old,grieving yet holding strong,has just cremated her father,a decorated army officer,is being trolled for her views,they want to moderate her woke-ism,military train compulsorily,want her to be corrected. In the process got her to delete her account. How low will you go?

- Priyanka Chaturvedi???????? (@priyankac19) December 10, 2021