- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഈ ഡോക്ടറെ കണ്ടാൽ ബ്ലാക് ഫംഗസ് ജീവനും കൊണ്ടോടും': മീഡിയ വണ്ണിലെ പരിപാടിയിൽ പങ്കെടുത്ത ഡോക്ടർക്കെതിരെ സൈബർ ആക്രമണം; തൊപ്പിയും താടിയും ചോദ്യം ചെയ്ത് സംഘപരിവാർ പ്രൊഫൈലുകൾ; ബ്രാഹ്മണ കുടുംബത്തിൽ നിന്ന് ഇസ്ലാമിലെത്തിയ ഡോ മുഹമ്മദ് സാദിഖിന്റെ കഥ
-കോഴിക്കോട്: മീഡിയവൺ ചാനലിൽ ഇന്ന് സംപ്രേഷണം ചെയ്ത ഡോക്ടർ ലൈവ് പരിപാടിയിൽ പങ്കെടുത്ത ഡോ മുഹമ്മദ് സാദിഖിന്റെ തൊപ്പിയും താടിയുമാണ് ഇന്ന് സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ച. ബ്ലാക്ക് ഫംഗസ് രോഗത്തെ കുറിച്ച് വിശദമായി തന്നെ പ്രേക്ഷകരുടെ സംഷയങ്ങൾക്ക് ഡോക്ടർ മറുപടി പറഞ്ഞെങ്കിലും സമൂഹമാധ്യമങ്ങളിൽ വിവിധ സംഘപരിവാർ പ്രൊഫൈലുകൾ അദ്ദേഹത്തിന്റെ തൊപ്പിയെയും താടിയെയും വസ്ത്രധാരണ രീതിയെയും ചോദ്യം ചെയ്ത് രംഗത്തെത്തി.നേത്രപരിചരണ രംഗത്ത് കേരളത്തിൽ തന്നെ പ്രശസ്തമായ അൽസലാമ ഗ്രൂപ്പിന്റെ മെഡിക്കൽ ഡയറക്ടറാണ് അദ്ദേഹം.
അതിനുമപ്പുറം കർണാടകയിലെ ഒരു യാഥാസ്തിക ബ്രാഹ്മണ കുടുംബത്തിൽ ജനിച്ച് ഇസ്ലാം സ്വീകരിക്കുകയും അതിന് ശേഷം കേരളം അറിയപ്പെടുന്ന നേത്രരോഗ വിദഗ്ധനാവുകയും ചെയ്ത വ്യക്തി കൂടിയാണ് ഡോ. മുഹമ്മദ് സ്വാദിഖ്. ഇന്ന് സംപ്രേഷണം ചെയ്ത പരിപാടിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത് മുതലാണ് അദ്ദേഹത്തെ വർഗ്ഗീയമായി ചിത്രീകരിച്ച് കൊണ്ട് കമന്റുകൾ വന്ന് തുടങ്ങിയത്. ഇസ്ലാം മത വിശ്വാസികൾ അല്ലാത്തവർക്ക് അരോചകമുണ്ടാക്കുന്ന വേഷ വിധാനമാണിതെന്നും അത് ഒഴിവാക്കേണ്ടതായിരുന്നു എന്നെല്ലാമായിരുന്നു ആ കമന്റുകൾ.
എന്നാൽ അദ്ദേഹം കുറെ കാലങ്ങളായി തുടർന്ന് വരുന്ന വസ്ത്രധാരണ രീതിയായിരുന്നു അത്. മാത്രവുമല്ല ഈ വസ്ത്രധാരണ രീതിയിൽ തന്നെയാണ് അദ്ദേഹം കേരളത്തിലെ അറിയപ്പെടുന്ന നേത്രരോഗ വിധഗ്ധനായി പേരെടുത്തതും. അദ്ദേഹത്തിന്റെ പക്കൽ ചികിത്സ തേടി വരുന്നവരാരും അദ്ദേഹത്തിന്റെ വസ്ത്രധാരണ രീതിയോ അദ്ദേഹത്തിന്റെ താടിയോ പ്ര്ശ്നമാക്കാറുമില്ല. ഈ ചർച്ചകൾ പുരോഗമിക്കുന്നതിനിടെയാണ് അദ്ദേഹം ബ്രാഹ്മണ കുടുംബത്തിൽ നിന്നും ഇസ്ലാമിലേക്ക് വന്നായാളാണെന്നുള്ള കമന്റുകളും പ്രത്യക്ഷപ്പെട്ടു തുടങ്ങിയത്. ഇതോടെ സംഘപരിവാർ ഗ്രൂപ്പുകളും അദ്ദേഹത്തിനെതിരെ വ്യാപകമായ സൈബർ ആക്രമണം ആരംഭിച്ചു.
ആരുടെയും പ്രബോധനത്തിന്റെയോ മറ്റേതെങ്കിലും തരത്തിലുള്ള പ്രേരണയാലോ അല്ല താൻ ഇസ്ലാം മത സ്വീകരിച്ചത് എന്നാണ് ഡോ. മുഹമ്മദ് സാധിഖ് പറയുന്നത്. മറിച്ച് കുട്ടിക്കാലും മുതൽ താൻ നടത്തിയ അന്വേഷണങ്ങളുടെ ഭാഗമായി ഇസ്ലാമിൽ എത്തിച്ചേരുകയായിരുന്നു എന്നും അദ്ദേഹം പറയുന്നു. എംബിബിഎസ് പഠനകാലത്താണ് അദ്ദേഹം ഇസ്ലാ സ്വീകരിക്കുന്നത്. അതിന് ശേഷമാണ് വിദേശ യൂണിവേഴ്സിറ്റികളിൽ നിന്നടക്കം വിവിധ ഫെലോഷിപ്പുകൾ നേടി അദ്ദേഹം ഉന്ന വിദ്യാഭ്യാസം നേടി അറിയപ്പെടുന്ന നേത്രരോഗ വിദഗ്ധനായിരിക്കുന്നത്.വീട്ടിൽ അച്ഛനൊഴികെയുള്ളവർ തന്നോടൊപ്പം ഇസ്ലാമിലേക്ക് വരാൻ തയ്യാറായി എന്നും പറയുന്നു.
ഇസ്ലാം മതം സ്വീകരിച്ച് കുറച്ച് നാൾ വീട്ടിൽ തന്നെ കഴിഞ്ഞെങ്കിലും നാട്ടുകാരും ബ്രാഹ്മണ സമുദായത്തിലെ മറ്റു ചിലരും വിഷയം അറിഞ്ഞതോടെ വലിയ പീഡനം അക്കാലത്ത് ഏൽക്കേണ്ടി വന്നിരുന്നതായും അദ്ദേഹം പറയുന്നു. ഭഗവത് ഗീതയിലെ ചില ഭാഗങ്ങളെ തന്നെ യഥാർത്ഥത്തിൽ ഇസ്ലാമിലേക്ക് നയിച്ചതെന്നാണ് ഡോ മുഹമ്മദ് സ്വാദിഖ് പറയുന്നത്. ബ്രാഹ്മണനായി ജീവിച്ചതിനേക്കാൾ ഏറ്റവും നന്നായി ജീവത സൗകര്യങ്ങളും ജീവിത്തെ ആസ്വദിച്ചുമാണ് ഇപ്പോൾ ജീവിക്കുന്നതെന്നും അദ്ദേഹം പറയുന്നു.
ഇസ്ലാം മതം സ്വീകരിച്ചതിന്റെ പേരിൽ കൊടിയ പീഡനങ്ങളും അദ്ദേഹത്തിന് ഏൽക്കേണ്ടി വന്നിട്ടുണ്ട്. അഞ്ച് മാസത്തോളം കാലം അദ്ദേഹം ഇസ്ലാം സ്വീകരിച്ചതിന്റെ തടവിലാക്കപ്പെട്ടു. പിന്നീട് കോടതി ഉത്തരവിന്റെ ബലത്തിലാണ് അദ്ദേഹത്തെ മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്നും മോചിപ്പിച്ചത്. മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്നും അദ്ദേഹത്തിന് ഷോക് ട്രീറ്റ്മെന്റ് അടക്കം നടത്തിയിരുന്നതായും പിന്നീട് അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. ഇക്കാലയളവിൽ തന്നെയാണ് അദ്ദേഹം തന്റെ എംബിബിഎസ് പഠനവും മറ്റ് ഉന്നദവിദ്യാഭ്യാസവും പൂർത്തിയാക്കിയത്.എംബിബിഎസ് പഠനകാലത്ത് അദ്ദേഹം ആഗ്രഹിച്ചിരുന്നത് അദ്ദേഹത്തിന് ഹിമാലയത്തിൽ പോയി തപസ്സിരിക്കണമെന്നാണ് എന്നാൽ അതിനേക്കാൾ മികച്ച ജീവതമാണ് ഇപ്പോൾ തനിക്ക് ലഭിച്ചതെന്നും അദ്ദേഹം പറയുന്നു.